Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

‘തടസ്സമില്ലാത്ത വായ്പാ പ്രവാഹത്തിനും സാമ്പത്തിക വളർച്ചയ്ക്കും വേണ്ടിയുള്ള സമന്വയം സൃഷ്ടിക്കൽ’ എന്ന വിഷയത്തിലുള്ള സമ്മേളനത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും


‘തടസ്സമില്ലാത്ത വായ്പാ പ്രവാഹത്തിനും സാമ്പത്തിക വളർച്ചയ്ക്കും വേണ്ടിയുള്ള സമന്വയം സൃഷ്ടിക്കൽ’ എന്ന വിഷയത്തിലുള്ള  സമ്മേളനത്തിന്റെ സമാപന യോഗത്തെ   പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഇന്ന് (2021 നവംബർ 18 ) ന് ഉച്ചയ്ക്ക് 12 മണിക്ക് ന്യൂഡൽഹിയിലെ ദി അശോക് ഹോട്ടലിൽ അഭിസംബോധന ചെയ്യും

ധനമന്ത്രാലയത്തിന്റെ ധനകാര്യ സേവന വകുപ്പാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. മന്ത്രാലയങ്ങൾ, ബാങ്കുകൾ, ധനകാര്യ സ്ഥാപനങ്ങൾ, വ്യവസായ പ്രതിനിധികൾ തുടങ്ങിയവർ  സംബന്ധിക്കും. കേന്ദ്ര ധനമന്ത്രിയും ചടങ്ങിൽ പങ്കെടുക്കും.