Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

തടവുകാരെ പരസ്പരം കൈമാറുന്നതിനായി ഇന്ത്യയും ലിത്വാനിയയും തമ്മില്‍ കരാര്‍ ഒപ്പുവെക്കുന്നതിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം


തടവുകാരെ പരസ്പരം കൈമാറുന്നതിന് ഇന്ത്യയും ലിത്വാനിയയും തമ്മില്‍ കരാര്‍ ഒപ്പുവെക്കുന്നതിനും കരാറിന് സാധുത നല്‍കുന്നതിനും പ്രധാനമന്ത്രി ശ്രീ.നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ച്ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്‍കി.

ഭീകരര്‍, സാമ്പത്തിക കുറ്റകൃത്യങ്ങളിലേര്‍പ്പെട്ടവര്‍, മറ്റു കുറ്റവാളികള്‍ എന്നിവരെ ലിത്വാനിയയില്‍ നിന്നും, തിരിച്ചും കൈമാറുന്നതിന് നിയമ ചട്ടക്കൂട് ഒരുക്കുന്നതിന് ഈ കരാര്‍ സഹായിക്കും. ഇന്ത്യയില്‍ കുറ്റകൃത്യങ്ങളിലേര്‍പ്പെട്ട് ലിത്വാനിയയില്‍ അഭയം തേടുന്ന കുറ്റവാളികളെ കൈമാറുന്നതിന് ഈ കരാര്‍ സഹായിക്കും. കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ ഈ കരാറിലൂടെ കഴിയും.