Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഡോ. ശങ്കർ റാവു തത്വവാദിജിയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു


പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ഡോ. ശങ്കർ റാവു തത്വവാദിജിയുടെ നിര്യാണത്തിൽ അനുശോചിച്ചു. രാഷ്ട്രനിർമാണത്തിനും ഇന്ത്യയുടെ സാംസ്കാരിക പുനരുജ്ജീവനത്തിനും ഡോ. ​​ശങ്കർ റാവു തത്വവാദിജി നൽകിയ സമഗ്ര സംഭാവനകൾക്ക് അദ്ദേഹം എന്നും ഓർമിക്കപ്പെടുമെന്നു ശ്രീ മോദി പറഞ്ഞു. “ഇന്ത്യയിലും വിദേശത്തും നിരവധി അവസരങ്ങളിൽ അദ്ദേഹവുമായി സംവദിക്കാൻ കഴിഞ്ഞതു ഭാഗ്യമായി ഞാൻ കരുതുന്നു. അദ്ദേഹത്തിന്റെ പ്രത്യയശാസ്ത്രപരമായ വ്യക്തതയും സൂക്ഷ്മമായ പ്രവർത്തനശൈലിയും എല്ലായ്പോഴും വേറിട്ടു നിൽക്കുന്നു” – ശ്രീ മോദി കൂട്ടിച്ചേർത്തു.​

പ്രധാനമന്ത്രിയുടെ എക്സ് പോസ്റ്റ്:

“ഡോ. ശങ്കർ റാവു തത്വവാദിജിയുടെ നിര്യാണത്തിൽ ദുഃഖമുണ്ട്. രാഷ്ട്രനിർമാണത്തിനും ഇന്ത്യയുടെ സാംസ്കാരിക പുനരുജ്ജീവനത്തിനും അദ്ദേഹം നൽകിയ വിപുലമായ സംഭാവനകളുടെ പേരിൽ അദ്ദേഹം എന്നും ഓർമിക്കപ്പെടും. ആർ‌എസ്‌എസിനായി അദ്ദേഹം സ്വയംസമർപ്പിക്കുകയും അതിന്റെ ആഗോള വ്യാപനം വർധിപ്പിച്ച്, വ്യക്തിമുദ്ര പതിപ്പിക്കുകയും ചെയ്തു. യുവാക്കൾക്കിടയിലെ അന്വേഷണ മനോഭാവം എല്ലായ്പോഴും പ്രോത്സാഹിപ്പിച്ചിരുന്ന വിശിഷ്ടപണ്ഡിതനായിരുന്നു അദ്ദേഹം. ബിഎച്ച്‌യുവുമായുള്ള അദ്ദേഹത്തിന്റെ ബന്ധം വിദ്യാർഥികളും പണ്ഡിതരും സ്നേഹപൂർവം ഓർക്കുന്നു. ശാസ്ത്രം, സംസ്കൃതം, ആത്മീയത എന്നിവ അദ്ദേഹത്തിന്റെ വിവിധ അഭിനിവേശങ്ങളിൽ ഉൾപ്പെടുന്നു.

ഇന്ത്യയിലും വിദേശത്തും നിരവധി അവസരങ്ങളിൽ അദ്ദേഹവുമായി ഇടപഴകാൻ കഴിഞ്ഞതു ഭാഗ്യമായി ഞാൻ കരുതുന്നു. അദ്ദേഹത്തിന്റെ പ്രത്യയശാസ്ത്രപരമായ വ്യക്തതയും സൂക്ഷ്മമായ പ്രവർത്തനശൈലിയും എല്ലായ്പോഴും വേറിട്ടു നിൽക്കുന്നു.

ഓം ശാന്തി.”

 

-SK-