Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഡോ. ബാബാസാഹെബ് അംബേദ്കറിന് മഹാപരിനിർവാൺ ദിനത്തിൽ പ്രധാനമന്ത്രി ശ്രദ്ധാഞ്ജലിയർപ്പ‌ിച്ചു

ഡോ. ബാബാസാഹെബ് അംബേദ്കറിന് മഹാപരിനിർവാൺ ദിനത്തിൽ പ്രധാനമന്ത്രി ശ്രദ്ധാഞ്ജലിയർപ്പ‌ിച്ചു


 ഡോ. ബാബാസാഹെബ് അംബേദ്കറിന് മഹാപരിനി‌ർവാൺ ദിനത്തിൽ (ചരമവാർഷികദിനം) പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രദ്ധാഞ്ജലിയർപ്പിച്ചു. നമ്മുടെ രാജ്യത്തിനു ഡോ. അംബേദ്കർ നൽകിയ ശ്രേഷ്ഠമായ സേവനങ്ങൾ പ്രധാനമന്ത്രി അനുസ്മരിച്ചു.

 

ട്വിറ്ററിൽ പ്രധാനമന്ത്രി കുറിച്ചതിങ്ങനെ: “മഹാപരിനിർവാൺ ദിവസത്തിൽ, ഞാൻ ഡോ. ബാബാസാഹെബ് അംബേദ്കറിനു ശ്രദ്ധാഞ്ജലിയർപ്പിക്കുകയാണ്. നമ്മുടെ രാഷ്ട്രത്തിന് അദ്ദേഹം നൽകിയ ശ്രേഷ്ഠമായ സേവനങ്ങളെ അനുസ്മരിക്കുന്നു. അദ്ദേഹത്തിന്റെ പ്രയത്നങ്ങൾ ദശലക്ഷക്കണക്കിനു ജനങ്ങൾക്കു പ്രതീക്ഷയേകി. ഇന്ത്യക്ക് ഇത്രയും വിപുലമായ ഭരണഘടന ഒരുക്കുന്നതിനുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങൾ ഒരിക്കലും മറക്കാനാകില്ല.”

***

–ND–