Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഡോ. എം എസ് വല്യത്താന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി


ആതുരസേവനരംഗത്തും വൈദ്യശാസ്ത്ര ഗവേഷണരംഗത്തും വ്യക്തിമുദ്ര പതിപ്പിച്ച ഡോ. എം എസ് വല്യത്താന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി.

“ആരോഗ്യപരിപാലനത്തിലും വൈദ്യശാസ്ത്ര ഗവേഷണരംഗത്തും വ്യക്തിമുദ്ര പതിപ്പിച്ച ഡോ. എം എസ് വല്യത്താന്റെ നിര്യാണം ദുഃഖിപ്പിക്കുന്നു. അദ്ദേഹത്തിന്റെ സംഭാവനകൾ മായാത്ത മുദ്ര പതിപ്പിക്കുകയും അസംഖ്യം ജനങ്ങൾക്കു പ്രയോജനപ്രദമാകുകയും ചെയ്തു. വിശേഷിച്ചും, ചെലവു കുറഞ്ഞതും മികച്ച നിലവാരമുള്ളതുമായ കണ്ടുപിടിത്തങ്ങളുടെ പേരിൽ അദ്ദേഹം ഓർക്കപ്പെടും. ഇന്ത്യയിലെ വൈദ്യശാസ്ത്ര വിദ്യാഭ്യാസമേഖല മെച്ചപ്പെടുത്തുന്നതിലും അദ്ദേഹം മുൻനിരയിലുണ്ടായിരുന്നു. എന്റെ മനസ് അദ്ദേഹത്തിന്റെ കുടുംബത്തിനും അദ്ദേഹത്തെ ആദരിക്കുന്നവർക്കുമൊപ്പമാണ്. ഓം ശാന്തി.”- എക്സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു.

–NS–