നമസ്കാരം!
ഡോക്ടർമാരുടെ ദേശീയ ദിനത്തിൽ നിങ്ങൾക്കേവർക്കും ആശംസകൾ! ഡോക്ടർ ബി സി റോയിയുടെ സ്മരണാർത്ഥം ആഘോഷിക്കപ്പെടുന്ന ഈ ദിവസം, നമ്മുടെ ഡോക്ടർമാരുടെയും വൈദ്യശാസ്ത്ര സമൂഹത്തിന്റെയും പരമോന്നത ആശയങ്ങളുടെ പ്രതീകമാണ്. കഴിഞ്ഞ ഒന്നര വർഷക്കാലത്ത്, നമ്മുടെ പൗരൻമാർക്ക്, ഡോക്ടർമാർ നൽകിയ സേവനങ്ങൾ തന്നെ അതിനുദാഹരണമാണ്. 130 കോടി ജനതയുടെ പേരിൽ, രാജ്യത്തെ എല്ലാ ഡോക്ടർമാരോടും ഞാൻ നന്ദിയും കടപ്പാടും രേഖപ്പെടുത്തുന്നു.
സുഹൃത്തുക്കളെ,
ദൈവത്തിന്റെ പ്രതിപുരുഷൻമാരായാണ് ഡോക്ടർമാരെ പറയപ്പെടുന്നത് . പലപ്പോഴും പല ആളുകളുടെയും ജീവൻ അപകടത്തിലാകുമായിരുന്നു, പലരും ഗുരുതര രോഗങ്ങൾക്കും അപകടങ്ങൾക്കും വിധേയമായിട്ടുണ്ടാവാം , അല്ലെങ്കിൽ ചില അവസരങ്ങളിൽ പ്രിയപ്പെട്ടവരെ നമുക്ക് നഷ്ടപ്പെടുമെന്ന തോന്നൽ ഉണ്ടാകുമായിരുന്നിരിക്കാം? എന്നാൽ അത്തരം സന്ദർഭങ്ങളിൽ ഡോക്ടർമാർ മാലാഖയെപ്പോലെ മാറുകയും നമുക്ക് പുതുജീവിതം നൽകുകയും ചെയ്യുന്നു.
സുഹൃത്തുക്കളെ,
ഇന്ന് രാജ്യം കൊറോണക്കെതിരെയുള്ള വലിയ പോരാട്ടത്തിൽ ഏർപ്പെടുമ്പോൾ, ഡോക്ടർമാർ രാവും പകലും കഠിനാധ്വാനം ചെയ്തു ദശലക്ഷക്കണക്കിന് പേരുടെ ജീവൻ രക്ഷിക്കുന്നു. ഈ സൽപ്രവർത്തി ചെയ്യുന്നതിനിടയിൽ പല ഡോക്ടർമാർക്കും അവരുടെ ജീവൻ ത്യജിക്കേണ്ടി വന്നിട്ടുണ്ട്. ജീവത്യാഗം ചെയ്ത എല്ലാ ഡോക്ടർമാർക്കും ഞാൻ ആദരാഞ്ജലി അർപ്പിക്കുകയും അവരുടെ കുടുംബത്തിന് അനുശോചനം അറിയിക്കുകയും ചെയ്യുന്നു.
സുഹൃത്തുക്കളെ,
കൊറോണയ്ക്കെതിരായ പോരാട്ടത്തിൽ വെല്ലുവിളികൾ എത്രയുണ്ടായാലും നമ്മുടെ ശാസ്ത്രജ്ഞരും,ഡോക്ടർമാരും അതിന്റെ പല പരിഹാരങ്ങൾ കണ്ടെത്തുകയും ഫലപ്രദമായ മരുന്നുകൾ വികസിപ്പിക്കുകയും ചെയ്തിരിക്കുന്നു. ഇന്ന് നമ്മുടെ ഡോക്ടർമാർ കൊറോണാ പ്രോട്ടോകോൾ രൂപീകരിക്കാനും നടപ്പാക്കാനും സഹായിക്കുന്നു. നിരന്തരമായി ജനിതകമാറ്റം ഉണ്ടാകുന്ന പുതിയ ഈ വൈറസ് ഉയർത്തുന്ന അപകടങ്ങൾക്കും വെല്ലുവിളികൾക്കും എതിരെ നമ്മുടെ ഡോക്ടർമാർ അവരുടെ അറിവും അനുഭവസമ്പത്തും കൊണ്ട് പോരാടുകയാണ്. കഴിഞ്ഞ ഏതാനും ദശകങ്ങളായി നമ്മുടെ രാജ്യത്തെ, ആരോഗ്യ അടിസ്ഥാന രംഗത്തെ പോരായ്മകളെ കുറച്ചു നിങ്ങൾക്ക് എല്ലാവർക്കും അറിയാവുന്നതാണ്. മുൻകാലങ്ങളിൽ ആരോഗ്യ അടിസ്ഥാന സൗകര്യങ്ങൾ അവഗണിക്കപ്പെട്ടിരുന്നത് എങ്ങനെയെന്നും നിങ്ങൾക്ക് പരിചിതമാണ്. നമ്മുടെ രാജ്യത്തെ വർദ്ധിച്ച ജനസംഖ്യ ഈ വെല്ലുവിളി കൂടുതൽ ദുർഘടമാക്കുന്നു. എന്നാൽ ഇവയ്ക്ക് ഇടയിലും, ഇന്ത്യയിലെ ലക്ഷം പേരിൽ മരണനിരക്കും രോഗബാധ നിരക്കും നോക്കുകയാണെങ്കിൽ വികസിത രാജ്യങ്ങളെ അപേക്ഷിച്ച് താരതമ്യേന ഒരു സ്ഥിരമായ അളവിൽ ആണെന്ന് കാണാം. അകാല മരണങ്ങൾ തീർച്ചയായും ദുഃഖകരം തന്നെ, എങ്കിലും ഇന്ത്യ ദശലക്ഷക്കണക്കിന് പേരുടെ ജീവൻ കൊറോണയിൽ നിന്ന് രക്ഷിച്ചിട്ടുണ്ട്. നമ്മുടെ കഠിനാധ്വാനികളായ ഡോക്ടർമാർ,ആരോഗ്യ പ്രവർത്തകർ, മുന്നണിപ്പോരാളികൾ എന്നിവർക്കാണ് ഇതിന്റെ വലിയ ബഹുമതി നൽകേണ്ടത്
സുഹൃത്തുക്കളെ,
നമ്മുടെ ഗവൺമെന്റ്, ആരോഗ്യ സുരക്ഷാ രംഗത്ത് പരമാവധി ശ്രദ്ധ നൽകിയിരിക്കുന്നു. കഴിഞ്ഞ വർഷത്തെ ആദ്യ തരംഗത്തിൽ 15,000 കോടി രൂപ ആരോഗ്യസംരക്ഷണത്തിനായി അനുവദിക്കുകയും അത് അടിസ്ഥാനസൗകര്യവികസനത്തിന് സഹായിക്കുകയും ചെയ്തു.ഈ വർഷം ആരോഗ്യമേഖലയുടെ ബജറ്റ് ഇരട്ടിയാക്കി, 2 ലക്ഷം കോടി രൂപയിലധികമാക്കി . ആരോഗ്യ അടിസ്ഥാന സൗകര്യങ്ങളിൽ പിന്നാക്കമുള്ള മേഖലയിൽ, അവ വികസിപ്പിക്കുന്നതിനായി ക്രെഡിറ്റ് ഗ്യാരണ്ടി പദ്ധതിക്കായി 50,000 കോടി രൂപ അനുവദിച്ചു. കുട്ടികൾക്ക് ആവശ്യമുള്ള ആരോഗ്യ അടിസ്ഥാന സൗകര്യങ്ങൾക്കായി 22,000 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. ഇന്ന് രാജ്യത്ത് പുതിയ എയിംസുകൾ, മെഡിക്കൽ കോളേജുകൾ, ആധുനിക ആരോഗ്യ അടിസ്ഥാന സൗകര്യങ്ങൾ എന്നിവ ദ്രുതഗതിയിൽ വികസിക്കുന്നുണ്ട്.2014 ൽ ആറ് എയിംസുകളാണ് നിലവിലുണ്ടായിരുന്നതെങ്കിൽ, ഈ ഏഴ് വർഷക്കാലയളവിൽ 15 എയിംസുകളുടെ പ്രവർത്തനം ആരംഭിച്ചു. മെഡിക്കൽ കോളേജുകളുടെ എണ്ണം ഒന്നര മടങ്ങ് വർദ്ധിച്ചു. തൽഫലമായി ,വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ, മെഡിക്കൽ ബിരുദ സീറ്റുകൾ ഒന്നര മടങ്ങ് വർദ്ധിക്കുകയും പിജി സീറ്റുകൾ 80 ശതമാനം വർദ്ധിക്കുകയും ചെയ്തു. ഈ സ്ഥാനത്ത് എത്തിച്ചേരാൻ നിങ്ങൾ അനുഭവിച്ച കഷ്ടപ്പാട് നമ്മുടെ യുവാക്കൾക്കും കുട്ടികൾക്കും ഇനി അനുഭവിക്കേണ്ടി വരില്ല. ഉൾനാടൻ പ്രദേശത്തുള്ള നമ്മുടെ യുവാക്കൾക്ക് പോലും ഡോക്ടർ ആകാനുള്ള അവസരം ലഭിക്കുന്നു. അവരുടെ പ്രതിഭയ്ക്കും സ്വപ്നങ്ങൾക്കും പുതിയ ചിറക് നൽകുന്നു. വൈദ്യശാസ്ത്രരംഗത്ത് ഉണ്ടാകുന്ന ഈ മാറ്റങ്ങൾക്ക് ഇടയിലും, ഡോക്ടർമാരുടെ സുരക്ഷയിൽ ഗവൺമെന്റ് പ്രതിജ്ഞാബദ്ധമാണ്.
ഡോക്ടർമാർക്കെതിരായ അതിക്രമങ്ങൾ തടയുന്നതിനായി കർശനനിയമങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. ഇതിനൊപ്പം കോവിഡ് പോരാളികൾക്കായി ഒരു സൗജന്യ ഇൻഷുറൻസ് പരിരക്ഷാ പദ്ധതിയും ഞങ്ങൾ കൊണ്ടുവന്നു.
സുഹൃത്തുക്കളെ,
കോവിഡിനെതിരായ രാജ്യത്തിന്റെ പോരാട്ടത്തിലായാലും, ആരോഗ്യ സംവിധാനം മെച്ചപ്പെടുത്തുന്ന ലക്ഷ്യത്തിലേക്ക് ആയാലും, നിങ്ങൾക്ക് എല്ലാവർക്കും വളരെ വലിയ പങ്കാണുള്ളത്. ഉദാഹരണമായി നിങ്ങൾ എല്ലാവരും ആദ്യ ഘട്ടത്തിൽ വാക്സിൻ എടുത്തപ്പോൾ, രാജ്യത്തെ ജനങ്ങളിൽ വാക്സിനെ പറ്റിയുള്ള ആത്മവിശ്വാസവും വാക്സിൻ സ്വീകരിക്കാനുള്ള ഉത്സാഹവും പലമടങ്ങ് വർധിച്ചു. അതുപോലെ
കോവിഡ് അനുബന്ധ പെരുമാറ്റ ശീലങ്ങൾ പിൻ തുടരുന്നതിന് നിങ്ങൾ ജനങ്ങളോട് ആവശ്യപ്പെടുമ്പോൾ അവരത് കൃത്യമായും പിന്തുടരുന്നു. ഈ കർത്തവ്യം കൂടുതൽ സജീവമായി തുടരാനും വിപുലപ്പെടുത്താനും ഞാൻ നിങ്ങളോട് ആവശ്യപ്പെടുന്നു.
സുഹൃത്തുക്കളെ,
മറ്റൊരു ശുഭകരമായ കാര്യം കാണാനായത്, യോഗയെ പറ്റിയുള്ള ബോധവൽക്കരണം നടത്തുന്നതിന് വൈദ്യശാസ്ത്ര സമൂഹം മുന്നോട്ടു വന്നു എന്നുള്ളതാണ്.യോഗ പ്രചാരണത്തിനായി, സ്വാതന്ത്ര്യാനന്തരം കഴിഞ്ഞ നൂറ്റാണ്ടിൽ ചെയ്യേണ്ട പ്രവർത്തനങ്ങൾ ഇപ്പോൾ നടക്കുന്നുണ്ട്. ഈ കോവിഡ് കാലത്ത് ജനങ്ങളുടെ ആരോഗ്യത്തിന് ശുഭകരമായ മാറ്റം കൊണ്ടുവരുന്നതിന് ‘യോഗ -പ്രാണായാമം’ എങ്ങനെ പ്രയോജനപ്പെടുന്നു, കോവിഡ് അനന്തര സങ്കീർണതകൾ പരിഹരിക്കുന്നതിന് യോഗ എങ്ങനെ ഫലപ്രദമാണ് എന്നിവയെപ്പറ്റിയെല്ലാം പല സ്ഥാപനങ്ങളും ആധുനിക വൈദ്യശാസ്ത്രത്തിന്റെ സഹായത്തോടെ തെളിവ് അധിഷ്ഠിത പഠനങ്ങൾ നടത്തി വരുന്നു. നിങ്ങളിൽ പലരും ഇതിനായി വളരെയധികം സമയം വിനിയോഗിക്കുന്നുണ്ട്.
സുഹൃത്തുക്കളെ,
നിങ്ങൾക്ക് വൈദ്യശാസ്ത്രം അറിയാം, നിങ്ങൾ അതിൽ വിദഗ്ധനാണ്,നിങ്ങൾ അതിൽ സ്പെഷ്യലിസ്റ്റുകൾ ആണ്, സ്വാഭാവികമായും ഒരു ഇന്ത്യക്കാരന് യോഗ മനസ്സിലാക്കുന്നത് വളരെ എളുപ്പമാണ്. നിങ്ങൾ യോഗയെ കുറിച്ച് പഠനം നടത്തുകയാണെങ്കിൽ ലോകം മുഴുവനും അത് വളരെ ഗൗരവപൂർവം ഏറ്റെടുക്കും. ഐ എം എ ക്ക് അതൊരു മിഷൻ മോഡ് ആയി ഏറ്റെടുത്തു കൂടെ? ശാസ്ത്രീയരീതിയിൽ യോഗയുടെ തെളിവ് അധിഷ്ഠിത പഠനം നടത്താൻ കഴിയില്ലേ?. യോഗയെ കുറിച്ചുള്ള പഠനങ്ങൾ അന്താരാഷ്ട്ര മാസികകളിൽ പ്രസിദ്ധീകരിക്കുകയും അവയ്ക്ക് പ്രചാരം നൽകുകയും ചെയ്യാവുന്നതാണ്. ഈ പഠനങ്ങൾ, ലോകമെമ്പാടുമുള്ള ഡോക്ടർമാർക്ക് അവരുടെ രോഗികളെ യോഗയെക്കുറിച്ച് ബോധവൽക്കരിക്കാൻ സഹായിക്കുമെന്ന് എനിക്ക് ഉറപ്പാണ്.
സുഹൃത്തുക്കളെ,
നിങ്ങളുടെ പ്രതിഭ, നൈപുണ്യം, കഠിനാധ്വാനം എന്നിവ ആരുമായും താരതമ്യം ചെയ്യാനാവില്ല. നിങ്ങളുടെ അനുഭവസമ്പത്ത് രേഖകളുടെ രൂപത്തിലാക്കി സൂക്ഷിക്കാൻ ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു. രോഗികളുമായുള്ള അനുഭവസമ്പത്ത് ഡോക്യുമെന്റ്ആയി സൂക്ഷിക്കേണ്ടത് വളരെ അത്യാവശ്യമാണ്..
അനുഭവങ്ങൾക്കൊപ്പം, രോഗികളുടെ ലക്ഷണങ്ങളും ചികിത്സാ പദ്ധതിയും പ്രതികരണങ്ങളും സൂക്ഷ്മ വിശദാംശങ്ങളിൽ രേഖപ്പെടുത്തേണ്ടതുണ്ട്. വിവിധ മരുന്നുകളുടെയും ചികിത്സകളുടെയും ഫലങ്ങൾ രേഖപ്പെടുത്തിയിരിക്കുന്ന ഒരു ഗവേഷണ പഠനരേഖയായി ഇത് കണക്കാക്കാം. സേവനം നൽകുന്ന രോഗികളുടെ എണ്ണം പരിഗണിക്കുമ്പോൾ,നിങ്ങൾ, ലോകത്ത് മറ്റ് എവിടത്തെക്കാളും മുന്നിലാണ്. നിങ്ങളുടെ ഈ ശാസ്ത്രീയ പഠനങ്ങളിൽ നിന്ന് ലോകവും,വരും തലമുറയും പ്രയോജനം നേടുന്ന സമയമാണിത്.. വൈദ്യശാസ്ത്രവുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന പല സങ്കീർണ്ണ ചോദ്യങ്ങളും മനസ്സിലാക്കാനും അവയ്ക്ക് ഉത്തരം കണ്ടെത്താനും ഇത് ലോകത്തെ സഹായിക്കുകയും ചെയ്യും. ഇതിന് നല്ലൊരു തുടക്കമാകാൻ കോവിഡ് മഹാമാരിക്ക് കഴിയും.വാക്സിനുകൾ നമ്മെ എങ്ങനെയാണ് സഹായിക്കുന്നത്, നേരത്തെയുള്ള രോഗനിർണയം എങ്ങനെയാണ് സഹായിക്കുന്നത്, ഒരു പ്രത്യേക ചികിത്സ നമ്മെ എങ്ങനെയാണ് സഹായിക്കുന്നത് തുടങ്ങിയ കാര്യങ്ങൾ കൂടുതൽ ആഴത്തിൽ പഠിക്കാൻ കഴിയുമോ?കഴിഞ്ഞ നൂറ്റാണ്ടിലെ പകർച്ചവ്യാധിയെക്കുറിച്ച് കൂടുതൽ രേഖകളൊന്നും ലഭ്യമല്ല, പക്ഷേ ഇപ്പോൾ നമുക്ക് സാങ്കേതികവിദ്യയുടെ സഹായം ഉണ്ട്.
കോവിഡിനെ നാം എങ്ങനെ പ്രായോഗികമായി നേരിട്ടു എന്നതിനെക്കുറിച്ചുള്ള രേഖപ്പെടുത്തൽ, ഭാവിയിൽ മനുഷ്യരാശിയെ വളരെ ഏറെ സഹായിക്കും. നിങ്ങളുടെ അനുഭവസമ്പത്ത് രാജ്യത്തെ വൈദ്യശാസ്ത്ര ഗവേഷണ രംഗത്തിന് പുതിയ ഗതിവേഗം നൽകും. നിങ്ങളുടെ സേവനങ്ങളും പരിശ്രമങ്ങളും, ‘എല്ലാവരും സന്തോഷത്തോടെയും സൗഖ്യത്തോടെ ഇരിക്കട്ടെ’ എന്ന നമ്മുടെ ലക്ഷ്യത്തെ സാക്ഷാത്കരിക്കാൻ സഹായിക്കുമെന്ന്, എന്റെ വാക്കുകൾ ഉപസംഹരിച്ചു കൊണ്ട് പറയാൻ ഞാൻ ആഗ്രഹിക്കുന്നു. നമ്മുടെ രാജ്യം കൊറോണയ്ക്കെതിരെ വിജയിക്കും, വികസനത്തിന്റെ പുതിയ പാതകൾ നമുക്ക് നേടാനാവും. എല്ലാവിധ ആശംസകളോടെയും എല്ലാവർക്കും നന്ദി!
***
Addressing the doctors community. Watch. https://t.co/lR8toIC88w
— Narendra Modi (@narendramodi) July 1, 2021
डॉक्टर्स को ईश्वर का दूसरा रूप कहा जाता है, तो ऐसे ही नहीं कहा जाता।
— PMO India (@PMOIndia) July 1, 2021
कितने ही लोग ऐसे होंगे जिनका जीवन किसी संकट में पड़ा होगा,
किसी बीमारी या दुर्घटना का शिकार हुआ होगा, या फिर कई बार हमें ऐसा लगने लगता है कि क्या हम किसी हमारे अपने को खो देंगे? - PM @narendramodi
आज जब देश कोरोना से इतनी बड़ी जंग लड़ रहा है तो डॉक्टर्स ने दिन रात मेहनत करके, लाखों लोगों का जीवन बचाया है: PM @narendramodi
— PMO India (@PMOIndia) July 1, 2021
ये पुण्य कार्य करते हुए देश के कई डॉक्टर्स ने अपना जीवन भी न्योछावर कर दिया।
— PMO India (@PMOIndia) July 1, 2021
मैं उन्हें अपनी विनम्र श्रद्धांजलि अर्पित करता हूं, उनके परिवारों के प्रति अपनी संवेदना व्यक्त करता हूं: PM @narendramodi
इस साल हेल्थ सेक्टर के लिए बजट का Allocation दोगुने से भी ज्यादा यानि दो लाख करोड रुपये से भी अधिक किया गया।
— PMO India (@PMOIndia) July 1, 2021
अब हम ऐसे क्षेत्रों में Health Infrastructure को मजबूत करने के लिए 50 हजार करोड़ रुपये की एक Credit Guarantee Scheme लेकर आए हैं, जहां स्वास्थ्य सुविधाओं की कमी है: PM
2014 तक जहां देश में केवल 6 एम्स थे, इन 7 सालों में 15 नए एम्स का काम शुरू हुआ है। मेडिकल कॉलेजेज़ की संख्या भी करीब डेढ़ गुना बढ़ी है।
— PMO India (@PMOIndia) July 1, 2021
इसी का परिणाम है कि इतने कम समय में जहां अंडरग्रेजुएट सीट्स में डेढ़ गुने से ज्यादा की वृद्धि हुई है, पीजी सीट्स में 80 फीसदी इजाफा हुआ है: PM
एक और अच्छी चीज हमने देखी है कि मेडिकल फ्रेटर्निटी के लोग,
— PMO India (@PMOIndia) July 1, 2021
योग के बारे में जागरूकता फैलाने के लिए बहुत आगे आए हैं।
योग को प्रचारित-प्रसारित करने के लिए जो काम आजादी के बाद
पिछली शताब्दी में किया जाना चाहिए था, वो अब हो रहा है: PM @narendramodi
On Doctors Day, paying homage to all those doctors who lost their lives to COVID-19. They devoted themselves in service of others. pic.twitter.com/XsFFKOgVhc
— Narendra Modi (@narendramodi) July 1, 2021
The Government of India attaches topmost importance to the health sector. pic.twitter.com/tWq9jpWBWq
— Narendra Modi (@narendramodi) July 1, 2021
A request to the medical fraternity. pic.twitter.com/bu5NrnIRFP
— Narendra Modi (@narendramodi) July 1, 2021
The many benefits of Yoga are being recognised globally. Could our doctors help further popularise Yoga and highlight these benefits in a scientific and evidence based manner? pic.twitter.com/rNxSTSQJ32
— Narendra Modi (@narendramodi) July 1, 2021