Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഡോക്ടേഴ്സ് ദിനത്തില്‍ ഡോക്ടര്‍മാര്‍ക്ക് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി


പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഡോക്ടര്‍മാരുടെ ദിനത്തില്‍ എല്ലാ ഡോക്ടര്‍മാര്‍ക്കും ആശംസകള്‍ നേര്‍ന്നു. ഇന്ത്യയിലെ ആരോഗ്യ പരിരക്ഷാ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും ഡോക്ടര്‍മാര്‍ക്ക് അര്‍ഹമായ ബഹുമാനം ഉറപ്പാക്കുന്നതിനും ഗവണ്‍മെന്റ് പൂര്‍ണ്ണമായും പ്രതിജ്ഞാബദ്ധമാണെന്ന് ശ്രീ മോദി അഭിപ്രായപ്പെട്ടു.

ശ്രീ മോദി X-ല്‍ പോസ്റ്റ് ചെയ്തു:

‘#ഡോക്ടര്‍സ് ദിനത്തില്‍ ആശംസകള്‍. നമ്മുടെ ആരോഗ്യ സംരക്ഷണ നായകന്മാരുടെ അസാമാന്യമായ അര്‍പ്പണബോധത്തെയും അനുകമ്പയെയും ബഹുമാനിക്കുന്ന ദിവസമാണിത്. സവിശേഷമായ വൈദഗ്ധ്യത്തോടെ അവര്‍ക്ക് ഏറ്റവും വെല്ലുവിളി നിറഞ്ഞ സങ്കീര്‍ണ്ണതകള്‍ കടന്നു പോകാന്‍ കഴിയും. ഇന്ത്യയിലെ ആരോഗ്യ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും ഡോക്ടര്‍മാര്‍ക്ക് അര്‍ഹമായ സര്‍വ്വാദരം ഉറപ്പാക്കുന്നതിനും നമ്മുടെ സര്‍ക്കാര്‍ പൂര്‍ണ്ണമായും പ്രതിജ്ഞാബദ്ധമാണ്.

 

***

–NK–