Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഡെൻമാർക്കിലെ രാജ്ഞി മാർഗരേത്ത് II പ്രധാനമന്ത്രിയെ എതിരേറ്റു

ഡെൻമാർക്കിലെ രാജ്ഞി മാർഗരേത്ത് II പ്രധാനമന്ത്രിയെ  എതിരേറ്റു


കോപ്പൻഹേഗനിലെ ചരിത്രപ്രസിദ്ധമായ  അമലിയൻബോർഗ് കൊട്ടാരത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ ഡെൻമാർക്കിലെ  രാജ്ഞി മാർഗരിത്ത് II സ്വീകരിച്ചു.

ഡെന്മാർക്കിന്റെ സിംഹാസനത്തിലേക്കുള്ള അവരുടെ സ്ഥാനാരോഹണ  സുവർണ ജൂബിലി വേളയിൽ പ്രധാനമന്ത്രി രാജ്ഞിയെ  ആദരിച്ചു.

അടുത്ത കാലത്തായി ഇന്ത്യ-ഡെൻമാർക്ക് ബന്ധങ്ങൾ, പ്രത്യേകിച്ച് ഹരിത തന്ത്രപ്രധാന കൂട്ടായ്മകളിൽ വർദ്ധിച്ചുവരുന്ന വേഗതയെക്കുറിച്ച് പ്രധാനമന്ത്രി അവരോട്  വിശദീകരിച്ചു. സാമൂഹിക പ്രവർത്തനങ്ങൾ അഭിവൃദ്ധിപ്പെടുത്തുന്നതിൽ ഡാനിഷ് രാജകുടുംബത്തിന്റെ പങ്കിനെയും അദ്ദേഹം അഭിനന്ദിച്ചു.

തനിക്ക് നൽകിയ ഊഷ്മളമായ സ്വീകരണത്തിനും ആതിഥ്യമര്യാദയ്ക്കും പ്രധാനമന്ത്രി രാജ്ഞിയോട് നന്ദി പറഞ്ഞു.

****

..ND..