Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഡിസംബർ 23-ന് ന്യൂഡൽഹിയിലെ സിബിസിഐ സെൻ്ററിൽ കാത്തലിക് ബിഷപ്‌സ് കോൺഫറൻസ് ഓഫ് ഇന്ത്യ സംഘടിപ്പിക്കുന്ന ക്രിസ്മസ് ആഘോഷങ്ങളിൽ പ്രധാനമന്ത്രി പങ്കെടുക്കും


ഡിസംബർ 23ന് വൈകിട്ട് 6:30ന് ന്യൂഡൽഹിയിലെ സിബിസിഐ സെൻ്ററിൽ കാത്തലിക് ബിഷപ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ (സിബിസിഐ) സംഘടിപ്പിക്കുന്ന ക്രിസ്മസ് ആഘോഷങ്ങളിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കെടുക്കും.

കർദ്ദിനാൾമാരും ബിഷപ്പുമാരും സഭയിലെ പ്രമുഖ പുരോഹിതന്മാരും ഉൾപ്പെടെ ക്രിസ്ത്യൻ സമൂഹത്തിലെ പ്രധാന നേതാക്കളുമായി പ്രധാനമന്ത്രി ആശയവിനിമയം നടത്തും.

ഇന്ത്യൻ കത്തോലിക്ക സഭാ ആസ്ഥാനത്ത് ഇതാദ്യമായാണ് ഒരു പ്രധാനമന്ത്രി ഇത്തരമൊരു പരിപാടിയിൽ പങ്കെടുക്കുന്നത്.

ഇന്ത്യയിലുടനീളമുള്ള എല്ലാ കത്തോലിക്കരുമായും അടുത്ത ബന്ധം പുലർത്തുന്ന സ്ഥാപനമാണ് 1944-ൽ സ്ഥാപിതമായ കാത്തലിക് ബിഷപ്‌സ് കോൺഫറൻസ് ഓഫ് ഇന്ത്യ (സബിസിഐ).

 

-SK-