ഡിജിറ്റല്‍ പരിവര്‍ത്തനത്തിനായി വൻ തോതില്‍ നടപ്പിലാക്കിയ വിജയകരമായ ഡിജിറ്റല്‍ പരിഹാരങ്ങള്‍ പങ്കിടുന്ന മേഖലയിലെ സഹകരണത്തിന് കേന്ദ്ര ഇലക്‌ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയവും റിപ്പബ്ലിക്ക് ഓഫ് സിയേറ ലിയോണിന്റെ ഇന്‍ഫര്‍മേഷന്‍ ആന്റ് കമ്മ്യൂണിക്കേഷന്‍സ് മന്ത്രാലയവും തമ്മില്‍ 2023 ജൂണ്‍ 12-ന് ധാരണാപത്രത്തില്‍ ഒപ്പിട്ടതിന് ബഹുമാനപ്പെട്ട പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി.
ഇരു രാജ്യങ്ങളുടെയും ഡിജിറ്റല്‍ പരിവര്‍ത്തന സംരംഭങ്ങള്‍ നടപ്പിലാക്കുന്നതിലെ അടുത്ത സഹകരണവും അനുഭവങ്ങളുടെ കൈമാറ്റവും ഡിജിറ്റല്‍ സാങ്കേതികവിദ്യകളെ അടിസ്ഥാനമാക്കിയുള്ള പരിഹാരങ്ങളും (ഇന്ത്യ സ്റ്റാക്ക് പോലുള്ളവ) പ്രോത്സാഹിപ്പിക്കുന്നതിനാണ് ധാരണാപത്രം ഉദ്ദേശിക്കുന്നത്. ധാരണാപത്രത്തിലൂടെയുള്ള മെച്ചപ്പെട്ട സഹകരണം ഐ.ടി മേഖലയില്‍ കൂടുതല്‍ തൊഴിലവസരങ്ങളിലേക്ക് നയിക്കും.
കക്ഷികള്‍ ഒപ്പിട്ട തീയതി മുതല്‍ ധാരണാപത്രം പ്രാബല്യത്തില്‍ വരും. 3 വര്‍ഷത്തെ കാലാവധിയുണ്ടാകും.
ഡിജിറ്റല്‍ പബ്ലിക് ഇന്‍ഫ്രാസ്ട്രക്ചര്‍ (പൊതു അടിസ്ഥാന സൗകര്യ -ഡി.പി.ഐ) മേഖലയില്‍ ജി2ജി, ബി2ബി ഉഭയകക്ഷി സഹകരണം മെച്ചപ്പെടുത്തും. ഭരണസംവിധാനങ്ങളുടെ പതിവ് പ്രവര്‍ത്തന വിഹിതങ്ങളില്‍ നിന്ന് ഈ ധാരണാപത്രത്തില്‍ വിഭാവനം ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ക്ക്് വേണ്ട ധനസഹായം കണ്ടെത്തും.
ഐ.സി.ടി മേഖലയില്‍ ഉഭയകക്ഷി, ബഹുമുഖ സഹകരണം പ്രോത്സാഹിപ്പിക്കുന്നതിന് നിരവധി രാജ്യങ്ങളുമായും ബഹുമുഖ ഏജന്‍സികളുമായും മെയ്ടി സഹകരിക്കുന്നു. ഈ കാലയളവില്‍, ഐ.സി.ടി മേഖലയിലെ സഹകരണവും വിവര കൈമാറ്റവും പ്രോത്സാഹിപ്പിക്കുന്നതിനായി മെയ്റ്റി വിവിധ രാജ്യങ്ങളില്‍ നിന്നുള്ള അതിന്റെ പ്രതിരൂപമായ സംഘടനകള്‍/ ഏജന്‍സികള്‍ എന്നിവയുമായി ധാരണാപത്രങ്ങള്‍/സഹകരണ പത്രങ്ങള്‍/ ഉടമ്പടികളില്‍ എന്നിവയില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. രാജ്യത്തെ ഡിജിറ്റലായി ശാക്തീകരിക്കപ്പെട്ട സമൂഹത്തിലേക്കും വിജ്ഞാന സമ്പദ്‌വ്യവസ്ഥയിലേക്കും പരിവര്‍ത്തനപ്പെടുത്തുന്നതിന് കൈക്കൊണ്ട ഡിജിറ്റല്‍ ഇന്ത്യ, ആത്മനിര്‍ഭര്‍ ഭാരത്, മെയ്ക്ക് ഇന്‍ ഇന്ത്യ തുടങ്ങി ഇന്ത്യാ ഗവണ്‍മെന്റ് സ്വീകരിച്ച വിവിധ മുന്‍കൈകള്‍ക്ക് അനുസൃതമാണിത് മാറിക്കൊണ്ടിരിക്കുന്ന ഈ അടിസ്ഥാന മാതൃകയിൽ , പരസ്പര സഹകരണം വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ബിസിനസ്സ് അവസരങ്ങള്‍ പര്യവേക്ഷണം ചെയ്യേണ്ടതിന്റെയും മികച്ച സമ്പ്രദായങ്ങള്‍ പങ്കുവയ്‌ക്കേണ്ടതിന്റെയും ഡിജിറ്റല്‍ മേഖലയില്‍ നിക്ഷേപം ആകര്‍ഷിക്കേണ്ടതിന്റെയും അതിയായ ആവശ്യകതയുമുണ്ട്.
ഡിജിറ്റല്‍ പൊതു അടിസ്ഥാനസൗകര്യങ്ങള്‍ (പബ്ലിക് ഇന്‍ഫ്രാസ്ട്രക്ചര്‍ -ഡി.പി.ഐ) നടപ്പിലാക്കുന്നതില്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി, ഇന്ത്യ അതിന്റെ നേതൃത്വം പ്രകടിപ്പിക്കുകയും കോവിഡ് മഹാമാരിയുടെ കാലത്തുപോലും വിജയകരമായി പൊതുജനങ്ങള്‍ക്ക് സേവനങ്ങള്‍ നല്‍കുകയും ചെയ്തു. അതിന്റെ ഫലമായി, പല രാജ്യങ്ങളും ഇന്ത്യയുടെ അനുഭവങ്ങളില്‍ നിന്ന് പഠിക്കാനും ഇന്ത്യയുടെ അനുഭവങ്ങളില്‍ നിന്ന് പഠിക്കുന്നതിനായി ഇന്ത്യയുമായി ധാരണാപത്രങ്ങളില്‍ ഏര്‍പ്പെടുന്നതിനും താല്‍പ്പര്യം പ്രകടിപ്പിച്ചു.
പൊതു സേവനങ്ങള്‍ പ്രാപ്യമാക്കുന്നതിനും എത്തിച്ചുകൊടുക്കുന്നതിനും വൻ തോതില്‍ ഇന്ത്യ വികസിപ്പിച്ച് നടപ്പിലാക്കിയ ഡി.പി.ഐകളാണ് ഇന്ത്യാ സ്റ്റാക്ക് സൊല്യൂഷനുകള്‍. അര്‍ത്ഥവത്തായ ബന്ധിപ്പിക്കല്‍ നല്‍കാനും ഡിജിറ്റല്‍ ഉള്‍ച്ചേര്‍ക്കല്‍ പ്രോത്സാഹിപ്പിക്കാനും പൊതു സേവനങ്ങളിലേക്ക് തടസ്സമില്ലാത്ത പ്രാപ്യത പ്രാപ്തമാക്കാനും ഇത് ലക്ഷ്യമിടുന്നു. ഇവ ഓപ്പണ്‍ ടെക്‌നോളജിയില്‍ നിര്‍മ്മിച്ചവയും പരസ്പരം പ്രവര്‍ത്തിപ്പിക്കാവുന്നവയും, നൂതനാശയത്തെ പ്രോത്സാഹിപ്പിക്കുന്ന വ്യവസായത്തെയും സമൂഹ പങ്കാളിത്തത്തെയും പ്രയോജനപ്പെടുത്തുന്നതിന് രൂപകല്‍പ്പന ചെയ്തവയുമാണ്. അടിസ്ഥാന പ്രവര്‍ത്തനം സമാനമാണെങ്കിലും ഡി.പി.ഐ കെട്ടിപ്പടുക്കുന്നതില്‍ ഓരോ രാജ്യത്തിനും തനതായ ആവശ്യങ്ങളും വെല്ലുവിളികളും ഉണ്ട്, എന്നിരുന്നാലും, ആഗോള സഹകരണത്തിന് ഇത് ആവശ്യമാണ് .
–NS–