Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഡല്‍ഹി മെട്രോ ഇടനാഴി ദില്‍ഷാദ് ഗാര്‍ഡനില്‍ നിന്ന് ഗാസിയാബാദ് പുതിയ ബസ് സ്റ്റാന്റ് വരെ നീട്ടുന്നതിന് കേന്ദ്ര മന്ത്രിസഭയുടെ അനുമതി


ഡല്‍ഹി മെട്രോ ഇടനാഴി ദില്‍ഷാദ് ഗാര്‍ഡനില്‍ നിന്ന് ഗാസിയാബാദ് പുതിയ ബസ് സ്റ്റാന്റ് വരെ നീട്ടുന്നതിന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം അനുമതി നല്‍കി. 9.41 കിലോമീറ്ററാണ് പുതുതായി കൂട്ടിച്ചേര്‍ക്കുന്ന പാതയുടെ ആകെ ദൂരം. പദ്ധതി പൂര്‍ത്തീകരിക്കാന്‍ മൊത്തം ചെലവായ 1781.26 കോടി രൂപയില്‍ കേന്ദ്ര ഗവണ്‍മെന്റിന്റെ സാമ്പത്തിക സഹായമായി 324.87 കോടി രൂപ നല്‍കാനും കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്‍കി.

പദ്ധതി നടപ്പിലാക്കുന്നത് ദേശീയ തലസ്ഥാന മേഖലയ്ക്ക് ഏറെ ആവശ്യമായ പൊതു ഗതാഗത അടിസ്ഥാന സൗകര്യമൊരുക്കും.

ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്‍ ലിമിറ്റഡ് (ഡി.എം.ആര്‍.സി), കേന്ദ്ര ഗവണ്‍മെന്റ്, ഡല്‍ഹി ദേശീയ തലസ്ഥാന മേഖല എന്നിവയുടെ നിലവിലുള്ള പ്രത്യേകോദ്ദേശ്യ സംവിധാനമാണ് പദ്ധതി നടപ്പിലാക്കുന്നത്.