വിനിയോഗ സാമ്പത്തിക സഹായമായി ഇപ്പോള്‍ അനുവദിച്ചു കഴിഞ്ഞതും 2022 മാര്‍ച്ച് 31 വരെയുള്ള കാലയളവില്‍ അനുവദിക്കുന്ന 1584 കോടി അധികത്തുകയും ഉപയോഗിച്ച് ഡല്‍ഹി മുംബൈ വ്യവസായ ഇടനാഴി പദ്ധതി നടപ്പാക്കല്‍ ട്രസ്റ്റ് (ഡിഎംഐസി-പിഐറ്റിഎഫ് ട്രസ്്റ്റ്) ഫണ്ട് വികസിപ്പിക്കലിനും വ്യാവസായിക വികസന ഇടനാഴികള്‍ക്കു വേണ്ടി സംയോജിത ദേശീയ വ്യവസായ ഇടനാഴി വികസന,നടപ്പാക്കല്‍ ട്രസ്റ്റ് (എന്‍ഐസിഡിഐറ്റി)ആയി പുനര്‍ രൂപകല്‍പ്പന ചെയ്യലിനും പ്രധാനമന്ത്രി ശ്രീ.നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി.
എന്‍ഐസിഡിഐറ്റി മുഖേന വിനിയോഗിക്കാന്‍ ഡിഎംഐസി-പിഐറ്റിഎഫ് അനുവദിച്ച 18,500 കോടി രൂപയില്‍ ചെലവഴിക്കാതിരുന്ന ബാക്കി തുക വിനിയോഗിക്കുന്നതിന് നിലവിലുള്ള ഒരു അനുമതിയാണ് ഇത്. നാല് അധിക ഇടനാഴികളുടെ പദ്ധതി വികസന പ്രവര്‍ത്തനങ്ങള്‍ക്കും 2022 മാര്‍ച്ച് 31 വരെ എന്‍ഐസിഡിഐറ്റിയുടെ ഭരണപരമായ ചെലവുകള്‍ക്കുമായി മറ്റൊരു 1584 കോടി രൂപ ലഭ്യമാക്കും.
പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ബീഹാര്‍, ജാര്‍ഖണ്ഡ്, പശ്ചിമ ബംഗാള്‍, മധ്യപ്രദേശ്, രാജസ്ഥാന്‍,ഗുജറാത്ത്, മഹാരാഷ്ട്ര, കര്‍ണാടക, ആന്ധ്രപ്രദേശ്, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലൂടെയാണ് അഞ്ച് വ്യാവസായ ഇടനാഴികള്‍ ഇപ്പോള്‍ കടന്നുപോകുന്നത്.
രാജ്യത്തെ എല്ലാ വ്യാവസായിക ഇടനാഴികളും ഡിഐപിപിയുടെ ഭരണപരണമായ നിയന്ത്രണത്തിനു കീഴില്‍ ഏകോപിപ്പിക്കുന്നതിനും വികസനം ഏകീകരിക്കുന്നതിനുമുള്ള ഉന്നതതല ഘടനയാണ് എന്‍ഐസിഡിഐറ്റി. വ്യാവസായിക, നഗരവികസനവുമായി ബന്ധപ്പെട്ട വിശാല ദേശീയ വീക്ഷണം നിലനിര്‍ത്തിക്കൊണ്ട് വിവിധ ഇടനാഴികള്‍ ശരിയായി ആസൂത്രണം ചെയ്തു നടപ്പാക്കുന്നു എന്ന് ഉറപ്പുവരുത്തുന്ന കേന്ദ്ര സഹായവും സ്ഥാപന ഫണ്ടുകളും അതുവഴിയാണ് വിതരണം ചെയ്യുക. പുറമേ, പദ്ധതി വികസന പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുകയും മൂല്യനിര്‍ണയം നടത്തുകയും പദ്ധതികള്‍ അംഗീകരിക്കുകയും അനുമതി നല്‍കുകയും ചെയ്യും. വ്യാവസായിക ഇടനാഴി പദ്ധതികളുടെ വികസനത്തിനുള്ള മുഴുവന്‍ കേന്ദ്ര ശ്രമങ്ങളും അത് ഏകോപിപ്പിക്കുകയും അവയുടെ നടപ്പാക്കലിനു മേല്‍നോട്ടം വഹിക്കുകയും ചെയ്യും.
മുഴുവന്‍ വ്യാവസായിക ഇടനാഴികളിലും എന്‍ഐസിഡിഐറ്റിയുടെ അവബോധ പങ്കാളി എന്ന നിലയില്‍ ഡിഎംസിഡിസി പ്രവര്‍ത്തിക്കുകയും വ്യാവസായിക ഇടനാഴികള്‍ക്ക് അവബോധ പങ്കാളി(കള്‍) ഉണ്ടാകുന്നതുവരെ ഡിഎംഐസി പ്രവൃത്തികളില്‍ അവരുടെ അധിക സാന്നിധ്യമുണ്ടാവുകയും ചെയ്യും.
എന്‍ഐസിഡിഐറ്റിയുടെ പ്രവര്‍ത്തനങ്ങളും പദ്ധതികളുടെ പുരോഗതിയും അവലോകനം ചെയ്യുന്നതിന് ധന മന്ത്രിയുടെ അധ്യക്ഷതയില്‍ ഒരു ഉന്നത തല സമിതി രൂപീകരിക്കും. വാണിജ്യ, വ്യവസായ മന്ത്രാലയത്തിന്റെ ചുമതലയുള്ള മന്ത്രി, റയില്‍വേ മന്ത്രി, റോഡ് ഗതാഗത,ഹൈവേ മന്ത്രി, ഷിപ്പിംഗ് മന്ത്രി, നിതി ആയോഗ് ഉപാധ്യക്ഷന്‍, ബന്ധപ്പെട്ട സംസ്ഥന മുഖ്യമന്ത്രിമാര്‍ എന്നിവര്‍ ഇതില്‍ അംഗങ്ങളായിരിക്കും.
എന്‍ഐസിഡിഐറ്റിയുടെ ബോര്‍ഡ് ഓഫ് ട്രസ്റ്റീസില്‍ ഉള്ളത് (1) അധ്യക്ഷന്‍- സെക്രട്ടറി, ഡഐപിപി, (2) സെക്രട്ടറി, എക്‌സ്‌പെന്റിച്ചര്‍ വകുപ്പ്, (3) സെക്രട്ടറി, സാമ്പത്തി കാര്യ വകുപ്പ്, (4) സെക്രട്ടറി റോഡ് ഗതാഗതവും ഹൈവേകളും, (5) സെക്രട്ടറി, ഷിപ്പിംഗ്, ( 6) ചെയര്‍മാന്‍, റെയില്‍വേ ബോര്‍ഡ്, (7) സിഇഒ, നിതി ആയോഗ്,(8) എന്‍ഐസിഡിഐറ്റി സിഇഒ ആയി പ്രവര്‍ത്തിക്കുന്ന മെമ്പര്‍ സെക്രട്ടറി.
സമഗ്രമായ ആസൂത്രണവും വികസനവും വഴി, രാജ്യത്തുടനീളമുള്ള വ്യാവസായിക ഇടനാഴി പദ്ധതികളുടെ വികസനത്തിനും നടപ്പാക്കലിനും ഗുണകരമായ വിധത്തില്‍ ഇത്തരം പദ്ധതികളുടെ ആസൂത്രണവും സാമ്പത്തിക സഹായവും രൂപകല്‍പ്പന മെച്ചപ്പെടുത്തലും പോലുള്ള മേഖലകളില്‍ നവീനാശയങ്ങള്‍ നടപ്പാക്കുന്ന വ്യാവസായിക ഇടനാഴികളുടെ വികസനത്തില്‍ നിന്ന് പഠിക്കാനും പങ്കുവയ്ക്കാനും എന്‍ഐസിഡിഐറ്റി രൂപീകരണം പ്രാപ്തമാക്കും. തൊഴില്‍ അവസരങ്ങള്‍ ഉണ്ടാക്കുകയും അധ്വാനശേഷിയുടെ നൈപുണ്യം വികസിപ്പിക്കുകയും ചെയ്യുന്നതിന്‍ ഗുണപ്രദമായ ഫലമുണ്ടാക്കുന്ന വിധത്തില്‍ രാജ്യത്തെ ഉല്‍പ്പാദന പങ്കാളിത്തം വര്‍ധിപ്പിക്കാനും ഉല്‍പ്പാദന, സേവന വ്യവസായ മേഖലകളില്‍ നിക്ഷേപം ആകര്‍ഷിക്കാനും അത് സഹായിക്കും.
ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന കര്‍മപദ്ധതികളുടെ പുരോഗതിയും വിശദാംശങ്ങളും:
(1) ഡല്‍ഹി മുംബൈ വ്യാവസായിക ഇടനാഴി (ഡിഎംഐസി)യാണ് ഇതുപോലുള്ള ആദ്യ ഇടനാഴി. കേന്ദ്ര മന്ത്രിസഭാ യോഗം 2011ല്‍ 17,500 കോടി രൂപ പദ്ധതി നടപ്പാക്കല്‍ ഫണ്ടായും പദ്ധതി വികസനപ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി അധിക സഞ്ചിത ഫണ്ടായി 1000 കോടി രൂപയും അനുവദിച്ചു. പദ്ധതിയുടെ ആദ്യഘട്ടത്തില്‍ ഏഴ് വ്യാവസായിക ഇടനാഴികള്‍ക്കു വേണ്ടി അഞ്ചു വര്‍ഷമാണ് അനുവദിച്ചത്. 4.5 ബില്യണ്‍ യുഎസ് ഡോളറിന്റെ നിക്ഷേപം ഡിഎംഐസി പദ്ധതിയുടെ ഒന്നാം ഘട്ടത്തിന് ജപ്പാന്‍ സര്‍ക്കാര്‍ വാഗ്ദാനം ചെയ്തു.
ഗുജറാത്തിലെ അഹമ്മദാബാദില്‍ ധൊലേറ പ്രത്യേക നിക്ഷേപ മേഖല ( ഡിഎസ്‌ഐആര്‍),മഹാരാഷ്ട്രയിലെ ഔറംഗബാദില്‍ ഷേന്ദ്ര-ബിഡ്കിന്‍ വ്യാവസായിക പാര്‍ക്ക്, ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയിഡയില്‍ സംയോജിത വ്യാവസായിക ടൗണ്‍ഷിപ്പ് പദ്ധതി, മധ്യപ്രദേശിലെ ഉജ്ജയിനിക്കു സമീപം ഉദ്യോഗ്പുരിയില്‍ വിലാ-ആം സംയോജിത വ്യാവസായിക ടൗണ്‍ഷിപ്പ് എന്നിവയാണ് നാല് വ്യാവസായിക നഗരങ്ങളിലും / ടൗണ്‍ഷിപ്പുകളിലും നടക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍. ഡിഎംഐസിയുടെ കീഴിലുള്ള മറ്റ് പദ്ധതികള്‍ ആസൂത്രണത്തിന്റെയും വികസനത്തിന്റെയും വ്യത്യസ്ഥ ഘട്ടങ്ങളിലാണ്.
(2) ചെന്നൈ – ബെംഗളൂരു വ്യാവസായിക ഇടനാഴി (സിബിഐസി): പ്രാരംഭ ആസൂത്രണ പ്രകാരം തുംകൂര്‍ ( കര്‍ണാടക),കൃഷ്ണപുരം (ആന്ധ്രപ്രദേശ്), പൊന്നേരി (തിഴ്‌നാട്) എന്നീ മൂന്ന് മേഖലയാണ് വികസനത്തിനു കണ്ടെത്തിയിരിക്കുന്നത്.
(3) ബെംഗളൂരു-മുംബൈ സാമ്പത്തിക ഇടനാഴി (ബിഎംഇസി): കര്‍ണാടക സംസ്ഥാന സര്‍ക്കാര്‍ ധാര്‍വാഡ് മേഖല വികസനത്തിനു കണ്ടെത്തിയിട്ടുണ്ട്. സാംഗ്‌ളി, അല്ലെങ്കില്‍ സോളാപ്പൂര്‍ ജില്ലകളില്‍ ഒരു മേഖല വികസിപ്പിക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ തത്വത്തില്‍ അനുമതി നല്‍കി.
(4) അമൃത്‌സര്‍-കൊല്‍ക്കത്ത വ്യാവസായിക ഇടനാഴി (എകെഐസി) ഈ റൂട്ടില്‍ നിലവിലുള്ളതും റയില്‍വേയുടെ കിഴക്കന്‍ മേഖലാ ചരക്ക് ഇടനാഴി ( ഇഡിഎഫ്‌സി) നട്ടെല്ലായി ഉപയോഗിക്കുന്നതുമാണ്. പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ്, ഉത്തരാഘണ്ഡ്, ബീഹാര്‍, ജാര്‍ഖണ്ഡ്, പശ്ചിമ ബംഗാള്‍ സംസ്ഥാനങ്ങളില്‍ സംയോജിത ഉല്‍പ്പാദന ക്ലസ്റ്ററുകള്‍ (ഐഐഎംസികള്‍) നിര്‍മിക്കുന്ന വിധത്തിലാണ് ഇത് ആസൂത്രണം ചെയ്യുന്നത്. ബിഎംഇസിയും എകെഐസിയും പദ്ധതി വികസനത്തിന്റെ പ്രാരംഭ ഘട്ടത്തിലാണ്.
(5) വൈസാഗ് ചെന്നൈ വ്യാവസായിക ഇടനാഴി (വിസിഐസി): 2014ലെ ആന്ധ്രപ്രദേശ് പുന:സ്സംഘടനാ നിയമത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രതിബദ്ധത അറിയിച്ചത് പ്രകാരം ഇന്ത്യാ ഗവണ്‍മെന്റിന്റെ സാമ്പത്തിക കാര്യ വകുപ്പ് തീരുമാനിച്ച് ഏഷ്യന്‍ ഡെവലപ്‌മെന്റ് ബാങ്ക് (എഡിബി) ഈസ്റ്റ് കോസ്റ്റ് ഇക്കണോമിക് കോറിഡോറിന് ( ഇസിഇസി) ഒരു സാധ്യതാ പഠനം നടത്തുകയും ഇസിഇസിയുടെ ഒന്നാം ഘട്ടമായി വിസിഐസിയേക്കുറിച്ചു പഠിക്കുകയും ചെയ്തു. എഡിബി സംഘം വിസിഐസിയുടെ സങ്കല്‍പ വികസ പദ്ധതി (സിഡിപി) സംബന്ധിച്ച അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. വിശാഖപട്ടണം, മച്ചിലിപ്പട്ടണം, ദോണാക്കൊണ്ട, ആന്ധ്രാപ്രദേശിലെ ശ്രീകാളഹസ്തി-യേര്‍പ്പേട് എന്നിവയാണ് ഉദ്ദേശിക്കുന്ന നാല് മേഖലകളായി എഡിബി അവരുടെ 2016 മാര്‍ച്ചിലെ സിഡിപിയില്‍
കണ്ടെത്തിയത്. ഇവ 2017 മാര്‍ച്ചില്‍ പൂര്‍ത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു.