ഡല്‍ഹി കന്റോണ്‍മെന്റിലെ കാണ്ഡഹാര്‍ ലൈന്സില് കേന്ദ്രീയ വിദ്യാലയം സ്ഥാപിക്കുന്നതിന് പ്രതിരോധ വകുപ്പിന്റെ കൈവശമുള്ള 4 ഏക്കര്‍ ഭൂമി പ്രതിവര്‍ഷം ഒരു രൂപ മാത്രം ഈടാക്കി കേന്ദ്രീയ വിദ്യാലയ സംഗത്ഥന് സ്ഥിരമായി പാട്ടത്തിന് നല്കാന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്കി.
പശ്ചാത്തലം:
1994 ല്‍ ല്‍ പ്രവര്‍ത്തനം ആരംഭിച്ചത് മുതല്‍ താല്‍ക്കാലിക കെട്ടിടത്തിലാണ് ഡല്‍ഹി കന്റോണ്‍മെന്റിലെ നമ്പര്‍ 4 കേന്ദ്രീയ വിദ്യാലയം പ്രവര്‍ത്തിക്കുന്നത്. നിലവില്‍ 956 വിദ്യാര്‍ത്ഥികളാണ് ഇവിടെ പഠിക്കുന്നത്. സ്ഥിരം കെട്ടിടം നിര്‍മ്മിക്കുന്നതോടെ, മേഖലയില്‍ സേവനമുഷ്ഠിക്കുന്ന ഉദ്യോഗസ്ഥര്‍, വിമുക്ത ഭടന്മാര്, സാധാരണക്കാര്‍ എന്നിവരുടെ കുട്ടികള്‍ക്കാവശ്യമായ വിദ്യാഭ്യാസത്തിനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാനാവും.