Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഡല്‍ഹി-എന്‍.സി.ആറിലെ വായു മലിനീകരണം തടയുന്നതിനും കുറയ്ക്കുന്നതിനുമായി സ്വീകരിച്ചുവരുന്ന വിവിധ നടപടികള്‍ അവലോകനം ചെയ്തു


ഡല്‍ഹി-എന്‍.സി.ആറി ലെ വായു മലിനീകരണം സംബന്ധിച്ച ഉന്നതതല നിയുക്തസംഘത്തി ന്റെbയോഗം പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. പി.കെ.മിശ്രയുടെ ആദ്ധ്യക്ഷത്തില്‍ ഇന്ന് പ്രധാനമന്ത്രിയുടെ ഓഫീസില്‍ ചേര്‍ന്നു. ശീതകാലം ആസന്നമായിരിക്കെ ഡല്‍ഹി-എന്‍.സി.ആറിലെ വായുവിന്റെ ഗുണനിലവാരം മോശമാകുന്ന പ്രശ്‌നം നേരിടുന്നതിന് വിവിധ പങ്കാളികള്‍ നടത്തിയ തയാറെടുപ്പ് അവലോകനം ചെയ്യുന്നതിനാണ് യോഗം ചേര്‍ന്നത്.
വ്യാവസായിക മലിനീകരണം,വാഹന മലിനീകരണം; നിര്‍മ്മാണം, പൊളിക്കല്‍ (സി.ആന്‍ഡ് ഡി) പ്രവര്‍ത്തനങ്ങളില്‍ നിന്നുണ്ടാകുന്ന പൊടി; റോഡുകളില്‍ നിന്നും റോകളില്‍ നിന്നുമുള്ള പൊടി; മുനിസിപ്പല്‍ ഖരമാലിന്യങ്ങള്‍, ബയോമാസ്  കാര്‍ഷികവിളയെടുപ്പിന് ശേഷമുള്ള കുറ്റികള്‍, മറ്റുള്ള പലവകയായ വസ്തുക്കള്‍ എന്നിവയുടെ കത്തിക്കലും ഉറവിടങ്ങളില്‍ ചിതറിക്കിടക്കുന്നവയും ഉള്‍പ്പെടെയുള്ള വായു മലിനീകരണത്തിന്റെ വിവിധ സ്രോതസ്സുകളുടെ ആഘാതം കുറയ്ക്കുന്നതിന് സ്വീകരിക്കുന്ന വിവിധ നടപടികളെക്കുറിച്ച് യോഗത്തില്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി വിശദമായി ചര്‍ച്ച ചെയ്തു. വായുമലീനികരണം കുറയ്ക്കുന്നതിനുള്ള ഹരിതവല്‍ക്കരണവും, പ്ലാന്റേഷന്‍ മുന്‍കൈകളും യോഗത്തില്‍ ചര്‍ച്ച ചെയ്തു.
ഗ്രേഡഡ് റെസ്‌പോണ്‍സ് ആക്ഷന്‍ പ്ലാനിന്റെ (ജിആർഎപി) നടപ്പാക്കല്‍, അതിന്റെ നിരീക്ഷണം, ഫീല്‍ഡ് തലത്തില്‍ നടപ്പാക്കല്‍ മെച്ചപ്പെടുത്തുന്നതിനുള്ള നടപടികള്‍ എന്നിവയും പ്രിന്‍സിപ്പല്‍ സെക്രട്ടറി ചര്‍ച്ച ചെയ്തു. ജിആർഎപി ൽ പട്ടികപ്പെടുത്തിയിരിക്കുന്ന നടപടികള്‍ ബന്ധപ്പെട്ട എല്ലാവരും കര്‍ശനമായി നടപ്പിലാക്കേണ്ടത് വായുവിന്റെ ഗുണനിലവാരം വഷളാകുന്നത് തടയാന്‍ നിര്‍ണ്ണായകമാണെന്നും അദ്ദേഹം പറഞ്ഞു.
എന്‍.സി.ആറി (ദേശീയതലസ്ഥാനമേഖല)ലെ വ്യവസായങ്ങള്‍ ശുദ്ധമായ ഇന്ധനങ്ങളിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണെന്നും 240 വ്യാവസായിക മേഖലകളില്‍ 211 എണ്ണത്തിന് ഇതിനകം സി.എന്‍.ജി കണക്ഷന്‍ നല്‍കിയിട്ടുണ്ടെന്നും കമ്മിഷന്‍ ഫോര്‍ എയര്‍ ക്വാളിറ്റി മാനേജ്‌മെന്റ്(സി എ ക്യു എം )ചെയര്‍മാന്‍ ഡോ. എം.എം കുട്ടി അറിയിച്ചു. അതുപോലെ, 7759 ഇന്ധന അധിഷ്ഠിത വ്യവസായങ്ങളില്‍ 7449 എണ്ണവും പി.എന്‍.ജി/അംഗീകൃത ഇന്ധനങ്ങളിലേക്ക് മാറി.
ഇ-വാഹനങ്ങളില്‍ വര്‍ദ്ധനയുണ്ടായിട്ടുണ്ടെന്നും എന്‍.സി.ആറില്‍ നിലവില്‍ 4,12,393 ഇ-വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു. ഇ-ബസുകളുടെയും ബാറ്ററി ചാര്‍ജിംഗ് സ്‌റ്റേഷനുകളുടെയും എണ്ണം വര്‍ദ്ധിച്ചിട്ടുണ്ട്,, നിലവില്‍, ഡല്‍ഹിയില്‍ ഇപ്പോള്‍ 4793 ഇ.വി (വൈദ്യുത വാഹന) ചാര്‍ജിംഗ് പോയിന്റുകളുമുണ്ട്.
പ്രതിദിന 5150 ടണ്‍ (ടി.പി.ഡി) ശേഷിയുള്ള 5 നിര്‍മ്മാണ പൊളിക്കല്‍ (കണ്‍സ്ട്രക്ഷന്‍ ആന്റ് ഡിമോളിഷന്‍-സി.ആന്‍ഡ് ഡി) മാലിന്യ സംസ്‌കരണ സൗകര്യങ്ങള്‍ പ്രവര്‍ത്തനക്ഷമമാണെന്നും ഡല്‍ഹിയില്‍ 1000 ടി.പി.ഡി ശേഷിയുള്ള ഒരു സൗകര്യത്തിന്റെ കൂടി നടപടിക്രമങ്ങള്‍ നടക്കുകയാണെന്നും കണ്‍സ്ട്രക്ഷന്‍ ആന്‍ഡ് ഡെമോളിഷന്‍ (സിആന്റ് ഡി) മാലിന്യപരിപാലനവുമായി ബന്ധപ്പെട്ട് സി.എ.ക്യൂ.എം അറിയിച്ചു. ഹരിയാനയില്‍, 600 ടി.പി.ഡി ശേഷിയുള്ള സി ആന്റ് ഡി സൗകര്യം പ്രവര്‍ത്തനക്ഷമമാണ്, 700 ടി.പി.ഡിയുടെ നടപടിക്രമങ്ങള്‍ നടക്കുകയുമാണ്. ഉത്തര്‍പ്രദേശില്‍, 1300 ടി.പി.ഡി പ്രവര്‍ത്തനക്ഷമമാണ്, 2 സൗകര്യങ്ങളുടെ നടപടിക്രമങ്ങള്‍ നടന്നുവരുന്നു. സി & ഡി മാലിന്യ സംസ്‌കരണ ശേഷി വര്‍ദ്ധിപ്പിക്കാന്‍ എല്ലാ സംസ്ഥാനങ്ങളോടും അഭ്യര്‍ത്ഥിച്ചു.
പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ നെല്‍കുറ്റികള്‍ കത്തിയ്ക്കുന്നത് കുറയ്ക്കുന്നതിനുള്ള ശ്രമം ഉറപ്പുവരുത്തുന്നതിന് മൂന്ന് സംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാരോട് വിഷയം സൂക്ഷ്മമായി നിരീക്ഷിക്കാന്‍ പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി നിര്‍ദ്ദേശം നല്‍കി. നിലവിലെ അവസ്ഥയില്‍ ക്രോപ്പ് റെസിഡ്യൂ മാനേജ്‌മെന്റ് (സി.ആര്‍.എം) യന്ത്രങ്ങള്‍ വഴിയും ബയോ ഡീകംപോസറുകളുടെ ഉപയോഗത്തിലൂടെയും നെല്‍കുറ്റികള്‍ കൈകാര്യം ചെയ്യാനും അദ്ദേഹം ഉപദേശിച്ചു. സാങ്കേതികവിദ്യ മെച്ചപ്പെടുത്താന്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രികള്‍ച്ചര്‍ റിസര്‍ച്ചിനോട് (ഐ.സി.എ.ആര്‍) അദ്ദേഹം നിര്‍ദ്ദേശിച്ചു. നെല്‍കുറ്റികളുടെ എക്‌സ്-സിറ്റു മാനേജ്‌മെന്റിനെക്കുറിച്ച് വിശദീകരിച്ച അദ്ദേഹം, വൈക്കോലിന്റെ സാമ്പത്തിക ഉപയോഗം വികസിപ്പിക്കുന്നതിനായി പ്രവര്‍ത്തിക്കാനും നിര്‍ദ്ദേശിച്ചു. അതിനുപുറമെ, ജൈവവസ്തുക്കളുടെ സഹ-ഫയറിംഗ് ലക്ഷ്യങ്ങളില്‍ കര്‍ശനമായി ചേര്‍ന്നുനിന്നുകൊണ്ട് താപവൈദ്യുത നിലയങ്ങളില്‍ സസ്യ ജൈവവസ്തുക്കളില്‍ വൈക്കോലില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതും ചര്‍ച്ച ചെയ്തു.
ഊര്‍ജ്ജ മന്ത്രാലയം പുറപ്പെടുവിച്ച തറവില സ്വീകരിച്ചുകൊണ്ട് ബയോമാസ് പെല്ലറ്റുകളുടെ സംഭരണം, 2024 മാര്‍ച്ചോടെ എന്‍.സി.ആര്‍ മേഖലയിലാകെ ഗ്യാസ് അടിസ്ഥാനസൗകര്യവും വിതരണവും വിപുലപ്പെടുത്തലും ആവശ്യത്തിനനുസരിച്ച് ജൈവവസ്തുക്കളുടെ അതിവേഗത്തിലുള്ള വിതരണം ഉറപ്പുവരുത്തല്‍ തുടങ്ങി നിരവധി നടപടികള്‍ ഉള്‍ക്കൊള്ളുന്ന ഒരു ബഹുമുഖ സമീപനത്തെക്കുറിച്ച് ചര്‍ച്ചയില്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഊന്നിപ്പറഞ്ഞു. അതിനുപുറമെ കാലഹരണപ്പെട്ട വാഹനങ്ങളും,  മറ്റ് കാരണങ്ങളും കാരണം മലിനീകരണം ഉണ്ടാക്കുന്നത് വ്യക്തമായി കാണാനാകുന്ന വാഹനങ്ങളും മാറ്റിസ്ഥാപിക്കുന്നതിനുള്ള യജ്ഞങ്ങള്‍ തീവ്രമാക്കുന്നതും ബന്ധപ്പെട്ട എല്ലാവരും ഗ്രേഡഡ് റെസ്‌പോണ്‍സ് ആക്ഷന്‍ പ്ലാനില്‍ (ജിആർഎപി) വിഭാവനം ചെയ്തിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ കര്‍ശനമായി നടപ്പിലാക്കുന്നതും വേണമെന്നും അഭിപ്രായമുണ്ടായി.
കേന്ദ്ര ഗവണ്‍മെന്റിന്റെ പരിസ്ഥിതി, കൃഷി, ഊര്‍ജ്ജം, പെട്രോളിയം, റോഡ് ഗതാഗതവും ഹൈവേകളും, പാര്‍പ്പിടവും നഗരകാര്യങ്ങളും, മൃഗസംരക്ഷണവും ക്ഷീരോല്‍പ്പാദനവും മന്ത്രാലയങ്ങളിലെ സെക്രട്ടറിമാര്‍ക്ക് പുറമെ എന്‍.സി.ആറിലേയും, സമീപ പ്രദേശങ്ങളിലേയും എയര്‍ ക്വാളിറ്റി മാനേജ്‌മെന്റ് കമ്മീഷന്‍ (വായു ഗുണനിലവാര പരിപാലന കമ്മിഷന്‍) പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാര്‍ ഡല്‍ഹിയിലെ എന്‍.സി.ടി, കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ്, ബന്ധപ്പെട്ട സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡുകള്‍ / ഡി.പി.സി.സി തുടങ്ങി എല്ലാ പ്രധാനപ്പെട്ട ഓഹരിപങ്കാളികളും അവലോകന യോഗത്തില്‍ പങ്കെടുത്തു.

NS