ടെലിക്കമ്മ്യൂണിക്കേഷന്‍, വിവരസാങ്കേതിക വിദ്യാ രംഗങ്ങളില്‍ പ്രവര്‍ത്തന പരിചയമുള്ള ടെലികോം വകുപ്പിലെയും മറ്റു മന്ത്രാലയങ്ങളിലെയും ഗ്രൂപ്പ് എ ഉദ്യോഗസ്ഥരെ താഴെ പറയുന്ന വിശദാംശങ്ങള്‍ക്കു വിധേയമായി ടെലികമ്മ്യൂണിക്കേഷന്‍സ് കണ്‍സള്‍ട്ടന്റ്‌സ് ഇന്ത്യ ലിമിറ്റഡി(ടി.സി.ഐ.എല്‍.)ലേക്കു മാറ്റുന്നതിനു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗം അനുമതി നല്‍കി.
വിശദാംശങ്ങള്‍:
എ) റൂള്‍ ഓഫ് ഇമ്മീഡിയറ്റ് അബ്‌സോര്‍പ്ഷനില്‍നിന്ന് ഒഴിവാക്കി ഡി.പി.ഇ. മാര്‍ഗനിര്‍ദേശങ്ങള്‍ക്കു വിധേയമായി ടെലി കമ്മ്യൂണിക്കേഷന്‍സ് കണ്‍സള്‍ട്ടന്റ്‌സ് ഇന്ത്യ ലിമിറ്റഡി(ടി.സി.ഐ.എല്‍.)ന്റെ ബോര്‍ഡ് തല തസ്തികകളുടെ പത്തു ശതമാനം വരെ 01.10.2016 മുതല്‍ ഈ നിര്‍ദേശം അംഗീകരിക്കുന്നതുവരെയുള്ള കാലത്തേക്കു (നേരത്തേ മന്ത്രിസഭ അനുമതി നല്‍കിയിരുന്നത് 30-09-2016 വരെയുള്ള കാലത്തേക്കായിരുന്നു) ടെലി കമ്മ്യൂണിക്കേഷന്‍, വിവരസാങ്കേതികവിദ്യാ പ്രവര്‍ത്തനപരിചയമുള്ള ടെലി കമ്മ്യൂണിക്കേഷന്‍ വകുപ്പിലെയും മറ്റു മന്ത്രാലയങ്ങളിലെയും ഗ്രൂപ്പ് ‘എ’ ഉദ്യോഗസ്ഥരെ മാറ്റി നിയമിക്കുകവഴി ടെലി കമ്മ്യൂണിക്കേഷന്‍സ് കണ്‍സള്‍ട്ടന്റ്‌സ് ഇന്ത്യ ലിമിറ്റഡി(ടി.സി.ഐ.എല്‍.)ലെ ഒഴിവുകള്‍ നികത്താന്‍ അനുവദിക്കുക.
ബി) ടെലി കമ്മ്യൂണിക്കേഷന്‍സ് കണ്‍സള്‍ട്ടന്റ്‌സ് ഇന്ത്യ ലിമിറ്റഡി(ടി.സി.ഐ.എല്‍.)ലെ ബോര്‍ഡ് തലത്തിനു താഴെയുള്ള തസ്തികകളില്‍ ഇളവനുദിക്കുന്നത് 28-12-205ലെ ഡി.പി.ഇ. ഒ.എം. നമ്പര്‍ 18(6)/2001-ജി.എം.-ജി.എല്‍.-77 പ്രകാരം നിശ്ചയിക്കുന്നതിനും അത്തരം നിര്‍ദേശം മന്ത്രിസഭ മുമ്പാകെ കൊണ്ടുവരേണ്ട സാഹചര്യം ഇല്ലാതാക്കാനും അനുമതി നല്‍കുക.
പശ്ചാത്തലം:
ടി.സി.ഐ.എല്‍. ഒരു മുന്‍നിര ഐ.എസ്.ഒ.-9001:2008, ഐ.എസ്.ഒ.:2008, 1401 സാക്ഷ്യപ്പെടുത്തലുള്ള, പട്ടിക-എ, മിനിരത്‌ന വിഭാഗം-1 പൊതുമേഖലാ സ്ഥാപനമാണ്. ടെലികമ്മ്യൂണിക്കേഷനിലും വിവരസാങ്കേതിക വിദ്യയിലും ശക്തമായ അടിത്തറയുള്ള പ്രമുഖ ടെലി കമ്മ്യൂണിക്കേഷന്‍സ് ഉപദേശക സ്ഥാപനവും എന്‍ജിനീയറിങ് കമ്പനിയുമായ ടി.സി.ഐ.എല്‍. താഴെ പറയുന്ന ഉദ്ദേശ്യങ്ങളോടെ 1978ല്‍ ഇന്ത്യാ ഗവണ്‍മെന്റ് രൂപീകരിച്ചതാണ്.
1. ആഗോളതലത്തില്‍ ടെലികമ്മ്യൂണിക്കേഷനുമായി ബന്ധപ്പെട്ട എല്ലാ മേഖലകളിലും ലോകോത്തര സാങ്കേതികവിദ്യയും ഇന്ത്യന്‍ വൈദഗ്ധ്യവും ലഭ്യമാക്കുക.
2. യഥാവിധിയുള്ള വിപണന തന്ത്രങ്ങള്‍ വികസിപ്പിച്ചെടുക്കുക വഴി ഇന്ത്യന്‍ വിപണിയിലും വിദേശ വിപണിയിലും നിലനില്‍ക്കുകയും വികസിക്കുകയും മേന്മയാര്‍ജിക്കുകയും ചെയ്യുക.
3. തുടര്‍ച്ചയായി മികച്ച സാങ്കേതികവിദ്യ ആര്‍ജിക്കുക.
പൂര്‍ണമായും ഇന്ത്യാ ഗവണ്‍മെന്റിനു കീഴിലുള്ള ടി.സി.ഐ.എല്‍. ഏഴുപതിലേറെ രാജ്യങ്ങളില്‍ ടെലി കമ്മ്യൂണിക്കേഷന്‍, വിവരസാങ്കേതിക വിദ്യ എന്നീ മേഖലകളില്‍ പദ്ധതികള്‍ ഏറ്റെടുത്തു നടപ്പാക്കിയിട്ടുണ്ട്. ടെലി കമ്മ്യൂണിക്കേഷന്‍, വിവരസാങ്കേതിക വിദ്യ, അടിസ്ഥാനസൗകര്യം ഒരുക്കല്‍ എന്നീ മേഖലകളില്‍ ഉപദേശം നല്‍കുകയും പദ്ധതികളുടെ ആശയം മുതല്‍ പൂര്‍ത്തീകരണം വരെയുള്ള നിര്‍മാണം നടത്തുകയും ചെയ്യുന്നു. 2017 മാര്‍ച്ച് 31 വരെ കമ്പനിയുടെ അംഗീകൃത മൂലധനം 60 കോടി രൂപയും അടച്ചുതീര്‍ക്കപ്പെട്ട മൂലധനം 59.2 കോടി രൂപയും ആണ്.
പ്രാഥമികമായി ആഫ്രിക്കന്‍ യൂണിയന്‍ അംഗരാഷ്ട്രങ്ങള്‍ക്ക് ഒപ്റ്റിക്കല്‍ ഫൈബര്‍ വഴിയും ഉപഗ്രഹബന്ധം വഴിയും ടെലി-എഡ്യുക്കേഷന്‍, ടെലി-മെഡിസിന്‍, ഡബ്ല്യു.ഐ.പി. കണക്റ്റിവിറ്റി എന്നിവ ലഭ്യമാക്കുന്ന അഭിമാനാര്‍ഹമായ പാന്‍-ആഫ്രിക്കന്‍ ഇ-ശൃംഖല 48 രാജ്യങ്ങളില്‍ ടി.സി.ഐ.എല്‍. നടപ്പാക്കിവരികയാണ്. സമയബന്ധിതമായ ഈ പദ്ധതിയുടെ സമഗ്രമായ നടത്തിപ്പും അറ്റകുറ്റപ്പണിയും 2012 ജൂലൈ വരെ തുടരേണ്ടതുണ്ട്. വിദേശ പദ്ധതികള്‍ക്കു പുറമേ, രാജ്യത്തിനകത്ത് വിവരസാങ്കേതിക വിദ്യ, ടെലി കമ്മ്യൂണിക്കേഷന്‍ രംഗങ്ങളില്‍ ഏറെ പദ്ധതികളും കമ്പനി ഏറ്റെടുത്തു നടപ്പാക്കിവരികയാണ്. ഇന്ത്യന്‍ നാവിക സേനയുടെ ഡിഫന്‍സ് ആന്‍ഡ് എന്‍.എഫ്.എസ്. ശൃംഖലയ്ക്കായി പ്രത്യേകമായ അടിസ്ഥാന എന്‍.എല്‍.ഡി. ചട്ടക്കൂട് യാഥാര്‍ഥ്യമാക്കുന്നതിനായി ആവശ്യമായ വസ്തുക്കളുടെ സംഭരണവും വിതരണവും സംവിധാനമൊരുക്കലും പരിശോധനയും നടത്തിപ്പും, ജമ്മു കശ്മീരില്‍ ഒ.പി.ജി.ഡബ്ല്യു. പദ്ധതി, ഡി.ഒ.പി. റൂറല്‍ ഐ.സി.ടി. സൊലൂഷന്‍ (ആര്‍എച്ച്) പദ്ധതി, വിവിധ സംസ്ഥാനങ്ങളില്‍ വെബ്ബധിഷ്ഠിത സേവനങ്ങള്‍ തുടങ്ങിയവയാണ് ടി.സി.ഐ.എല്‍. ഇന്ത്യയില്‍ നടത്തിവരുന്ന വന്‍കിട പദ്ധതികള്‍.
രാജ്യത്തിനകത്തും പുറത്തും നിലവില്‍ നടത്തിവരുന്നതും ഭാവിയില്‍ നിര്‍മാണച്ചുമതല ലഭിക്കുമെന്നു പ്രതീക്ഷിക്കുന്നതുമായ പദ്ധതികള്‍ക്കായി ടെലികോം, വിവരസാങ്കേതിക വിദ്യ എന്നിവയില്‍ വൈദഗ്ധ്യവും നൈപുണ്യവുമുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥരെ ടി.സി.ഐ.എല്ലിന് ആവശ്യമുണ്ട്. ദേശീയ, രാജ്യാന്തര വിപണികളില്‍ മുന്നിട്ടുനില്‍ക്കുന്നതിനായി പുറത്തുനിന്ന് ലഭിക്കാവുന്നതിലും സാമ്പത്തിക ലാഭത്തിലും വളരെ പെട്ടെന്നും വിദഗ്ധ മാനവശേഷി പുനര്‍നിയമനം സാധ്യമാക്കുകവഴി ടി.സി.ഐ.എല്ലിനു ലഭിക്കും. പുതുതായി നിയമനം നടത്തുന്നതു ശാശ്വതമായ ബാധ്യത വരുത്തിവെക്കുമെന്നതിനാലും പുനര്‍നിയമനം ഗുണകരമാണ്. സേവനം ആവശ്യമുള്ള കാലത്തേക്കു മാത്രം പുനര്‍നിയമനം നടത്താന്‍ സാധിക്കും.
ഈ സാഹചര്യത്തില്‍ റൂള്‍ ഓഫ് ഇമ്മീഡിയറ്റ് അബ്‌സോര്‍പ്ഷനില്‍നിന്ന് ഒഴിവാക്കി ഡി.പി.ഇ. മാര്‍ഗനിര്‍ദേശങ്ങള്‍ക്കു വിധേയമായി ടെലി കമ്മ്യൂണിക്കേഷന്‍സ് കണ്‍സള്‍ട്ടന്റ്‌സ് ഇന്ത്യ ലിമിറ്റഡി(ടി.സി.ഐ.എല്‍.)ന്റെ ബോര്‍ഡ് തല തസ്തികകളുടെ പത്തു ശതമാനം വരെ 01.10.2016 മുതല്‍ ഈ നിര്‍ദേശം അംഗീകരിക്കുന്നതുവരെയുള്ള കാലത്തേക്കു (നേരത്തേ മന്ത്രിസഭ അനുമതി നല്‍കിയിരുന്നത് 30-09-2016 വരെയുള്ള കാലത്തേക്കായിരുന്നു) ടെലി കമ്മ്യൂണിക്കേഷന്‍, വിവരസാങ്കേതികവിദ്യാ പ്രവര്‍ത്തനപരിചയമുള്ള ടെലി കമ്മ്യൂണിക്കേഷന്‍ വകുപ്പിലെയും മറ്റു മന്ത്രാലയങ്ങളിലെയും ഗ്രൂപ്പ് ‘എ’ ഉദ്യോഗസ്ഥരെ മാറ്റി നിയമിക്കുകവഴി ടെലി കമ്മ്യൂണിക്കേഷന്‍സ് കണ്‍സള്‍ട്ടന്റ്‌സ് ഇന്ത്യ ലിമിറ്റഡി(ടി.സി.ഐ.എല്‍.)ലെ ഒഴിവുകള്‍ നികത്താന്‍ മന്ത്രിസഭ അനുമതി നല്‍കിയിട്ടുണ്ട്.