ടെലികോം മേഖലയില്‍ നിക്ഷേപ സൗകര്യം ഒരുക്കുന്നതിനും വ്യാപാരം
ലളിതമാക്കുന്നതിനായി ഈ മേഖലയെ സ്ഥായിലായി നിലനിര്‍ത്തുന്നതിനുള്ള രണ്ടു സുപ്രധാന നടപടികള്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകരിച്ചു. സ്പെക്ട്രം ലേലത്തില്‍ ടെലികോം സേവനദാതാക്കളുടെ പണം നല്കല് ബാധ്യത പുനക്രമീകരികക്കുകയും ടെലികോം സേവനദാതാക്കള്‍ക്ക് കൈവശം വയ്ക്കാവുന്ന സ്പെക്ട്രം കാപ്പിന്റെ പരിധി നവീകരിക്കുകയും ഇതിലുള്‍പ്പെടും.
വിശദാംശങ്ങള്‍
1. ടെലികോം സേവനദാതാക്കള്‍ സ്പെക്ട്രത്തിന്റെ പണമിടപാടില്‍ വരുത്തിയ വീഴ്ചയയെത്തുടര്ന്നുള്ള പുനക്രമീകരണം.
നിലവിലെ അനുവദിച്ചിട്ടുള്ള പത്ത് തവണകള്‍ക്ക് വിഭിന്നമായി കുടുതല്‍ ഉയര്‍ന്ന തവണകള്‍ തെരഞ്ഞെടുക്കാന്‍ ഒറ്റതവണ അവസരം (പരമാവധി 16 തവണകള്‍.) വര്‍ദ്ധിപ്പിച്ച തവണവ്യവസ്ഥകള്‍ അടയ്ക്കാനുള്ള തുകയുടെ നിലവിലെ മൂല്യം അടിസ്ഥാനമാക്കിയായിരിക്കും. 2012 മുതല്‍ സ്പെക്ട്രം ലേലത്തിന് അപേക്ഷ ക്ഷണിച്ചതുമായി ബന്ധപ്പെട്ടായിരിക്കും ഇത് കണക്കാക്കുക. ലഭിച്ചുകൊണ്ടിരിക്കുന്ന മൊത്തം തുക 2034-35 ആകുമ്പോള്‍ 74,446.01 കോടിയാകും.
2. സ്പെക്ട്രം കൈവശം വയ്ക്കുന്നതിലെ പരിധിയില്‍ മാറ്റം
ട്രായിയുടെയും ടെലികോം കമ്മിഷന്റെയൂം ശിപാര്‍ശകളുടെ അടിസ്ഥാനത്തില്‍ കൈവശം വയ്ക്കാവുന്ന സ്പെക്ട്രത്തിന്റെ പരമാവധി പരിധി താഴേപറയുന്ന തരത്തില്‍ പുതുക്കി നിശ്ചയിക്കുന്നതിന് മന്ത്രിസഭ അംഗീകാരം നല്കി.
· സ്പെക്ട്രം പരിധി നിലവിലെ 25 ശതമാനത്തില്‍ നിന്നും മൊത്തത്തിലുള്ള 35 ശതമാനമാക്കി ഉയര്‍ത്തി.
· നിലവിലെ ഇന്‍ട്രാ-ബാന്‍ഡ് ഉയര്‍ന്ന പരിധി എടുത്തുകളഞ്ഞു. പകരം സബ്-1 ജിഎച്ച് ഇസഡ് ബാന്‍ഡ് (700 എംഎച്ച്.ഇസഡ്, 800 എം.എച്ച്.ഇസഡ്, 900 എം.എച്ച്.ഇസഡ് ബാര്‍ഡുകള്‍) സംയുക്ത സ്പെക്ട്രം കൈവശം വയ്ക്കുന്നതിന് പരമാവധി 50% പരിധി കൊണ്ടുവന്നു.
· 1 ജി.എച്ച്.ഇസഡിന് ബാന്‍ഡിന് മുകളില്‍ വ്യക്തിപരമായോ, സംയോജിച്ചോ സ്പെക്ട്രം കൈവശം വയ്ക്കുന്നതിന് ഒരു ഉയര്ന്നപരിധിയുമില്ല.
· സ്പെക്ട്രത്തിന്റെ പരമാവധി പരിധി പുതുക്കിയത് സംബന്ധിച്ച് ലോക റേഡിയോ കമ്മ്യൂണിക്കേഷന്‍സ് കോണ്‍ഫറന്‍സ് (ഡബ്ല്യു.ആര്.സി)2019ന് ശേഷമേ പുനര്‍ വിശകലനമുണ്ടാകുകയുള്ളു.
സാങ്കേതിക നവീകരണം, സ്പെക്ട്രത്തിന്റെ കാര്യക്ഷമമായ വിനിയോഗം, സ്ഥായിയായി നിലനിര്‍ത്തുന്നതിന് വേണ്ട സൗകര്യം ഒരുക്കല്‍ എന്നിവ കണക്കിലെടുത്തുകൊണ്ട് സ്പെക്ട്രം കൈവശം വയ്ക്കുന്നതിന്റെ നിലവിലെ പരിധി പുനപരിശോധിക്കണമെന്ന് ട്രായി ശിപാര്‍ശ ചെയ്തിരുന്നു.
പശ്ചാദത്തലം
മുടങ്ങിക്കിടന്ന പണം അടയ്ക്കല്‍ പുനക്രമീകരിച്ചതിലൂടെ ടെലിക്കോം സേവനദാതാക്കള്‍ക്കുള്ള പണമൊഴുക്ക് വര്‍ദ്ധിക്കുകയും ഈ സമയക്രമം അവര്‍ക്ക് അല്‍പ്പം ആശ്വാസം നല്‍കുകയും ചെയ്യും. സ്പെക്ട്രംപരിധി പുതുക്കിയതിലൂടെ ടെലികോം ലൈസന്‍സ് ഏകീകരിക്കുന്നതിനും ഭാവിയിലെ ലേലത്തില്‍ പങ്കെടുക്കാന്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിന് വേണ്ട സൗകര്യമുണ്ടാക്കും.