Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ടീം ഇന്ത്യ രാജ്യത്തെ അഴിമതയുടെ വേരറുക്കും: ഗവണ്‍മെന്റിന്റെ ശ്രമങ്ങള്‍ വിവിധ മേഖലകളിലെ അഴിമതി തുടച്ചു നീക്കി: പ്രധാനമന്ത്രി

സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികമായ 2022-ഓടെ അഴിമതിയുടെ വേരറുത്തുകൊണ്ട് ഇന്ത്യയെ ഒരു വികസിത രാഷ്ട്രമാക്കാന്‍ 125 കോടി ഇന്ത്യാക്കാരടങ്ങുന്ന ടീം ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന്ത്രി
ശ്രീ. നരേന്ദ്ര മോദി പ്രഖ്യാപിച്ചു. 69-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ന്യൂഡല്‍ഹിയിലെ ചുവപ്പ് കോട്ടയുടെ കൊത്തളത്ത് നിന്ന് രാഷ്ട്രത്തെ അഭിസംബോധന ചെയ്യവേ, കഴിഞ്ഞ 15 മാസത്തിനിടെ ടീം ഇന്ത്യ കൈവരിച്ച നേട്ടങ്ങളുടെ പൊതുവായ ചിത്രം വരച്ചുകാട്ടി. 125 കോടി ഇന്ത്യാക്കാരുടെ ഐക്യവും ലാളിത്യവും സാഹോദര്യവുമാണ് രാഷ്ട്രത്തിന്റെ കരുത്തെന്ന് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി ജാതീയതയ്ക്കും വര്‍ഗ്ഗീയതയ്ക്കും നമ്മുടെ സമൂഹത്തില്‍ യാതൊരു സ്ഥാനവുമില്ലെന്നും വ്യക്തമാക്കി.

ഗവണ്‍മെന്റിന്റെ വിവിധ നടപടികള്‍ വഴി ഭരണത്തിന്റെ വ്യത്യസ്ത രംഗങ്ങളില്‍ എങ്ങനെ അഴിമതി നിര്‍മ്മാര്‍ജ്ജനം ചെയ്യാന്‍ കഴിഞ്ഞുവെന്ന് പ്രധാനമന്ത്രി വിശദികരിച്ചു. കല്‍ക്കരി, സ്‌പെക്ട്രം, എഫ്.എം. റേഡിയോ ലൈസന്‍സുകള്‍ എന്നിവ നല്‍കുന്നതിനായി നടത്തിയ ലേലം അദ്ദേഹം ഈ അവസരത്തില്‍ എടുത്തു പറഞ്ഞു. പാചകവാതക സബ്‌സിഡിക്ക് നേരിട്ട് ആനുകൂല്യം കൈമാറുന്ന പദ്ധതിയായ പഹല്‍ വഴി 15,000 കോടി രൂപയുടെ ലാഭമുണ്ടാക്കാന്‍ കഴിഞ്ഞതായി അദ്ദേഹം പറഞ്ഞു. സബ്‌സിഡിയായി നല്‍കുന്ന യൂറിയയില്‍ വേപ്പെണ്ണ പുരട്ടുക വഴി കാര്‍ഷികേതര ആവശ്യങ്ങള്‍ക്ക് യൂറിയ ദുരുപയോഗം ചെയ്യുന്നത് തടയാന്‍ കഴിയുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. അഴിമതി മൂലമുള്ള പ്രശ്‌നങ്ങള്‍ സാധരണക്കാരന് ഇപ്പോഴുമുണ്ടെന്ന് സമ്മതിച്ച പ്രധാനമന്ത്രി അഴമതിയെ ചിതലിനോട് ഉപമിച്ചു. അത് ഭേദമാക്കാന്‍ പാര്‍ശ്വഫലങ്ങളുള്ള കൂടുതല്‍ കയ്‌പേറിയ മരുന്ന് വേണമെന്നും അഭിപ്രായപ്പെട്ടു. ഇടനിലക്കാരെ ഒഴിവാക്കുന്നതില്‍ ഗവണ്‍മെന്റിന്റെ ഓരോ നടപടിക്രമങ്ങളും എപ്രകാരം സംഭാവന ചെയ്തുവെന്ന് പ്രധാനമന്ത്രി വിശദീകരിച്ചു. കഴിഞ്ഞ വര്‍ഷം അഴിമതിക്കെതിരെ സി.ബി.ഐ 1,800 കേസ്സുകള്‍ രജിസ്റ്റര്‍ ചെയ്തുവെന്ന് പറഞ്ഞ പ്രധാനമന്ത്രി തൊട്ടുമുന്‍ വര്‍ഷം ഇത് 800 കേസ്സുകളായിരുന്നുവെന്ന് ചൂണ്ടിക്കാട്ടി.

കള്ളപ്പണം തടയുന്നതിനായി കൈക്കൊണ്ട നിരവധി സുപ്രധാന നടപടികള്‍ വഴി കണക്കില്‍പ്പെടാത്ത പണം വിദേശ ലക്ഷ്യസ്ഥാനങ്ങളിലേക്ക് പോകുന്നത് തടയാന്‍ കഴിഞ്ഞുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.

കര്‍ഷകരുടെ ക്ഷേമം ഉറപ്പാക്കേണ്ടതിന്റെ ആവശ്യകത എടുത്തുപറഞ്ഞ പ്രധാനമന്ത്രി കേന്ദ്ര കൃഷിമന്ത്രാലയത്തിന്റെ പേര് കേന്ദ്ര കാര്‍ഷിക-കര്‍ഷകക്ഷേമ മന്ത്രാലയം എന്നാക്കി മാറ്റുമെന്ന് അറിയിച്ചു. ഉല്‍പ്പാദനക്ഷമത ഉയര്‍ത്താനും കര്‍ഷകര്‍ക്ക് ജലസേചന ആവശ്യത്തിനായി വൈദ്യുതി ലഭ്യമാക്കാനും ഗവണ്‍മെന്റ് പ്രത്യേക ശ്രദ്ധ നല്‍കിവരികയാണെന്ന് അദ്ദേഹം പറഞ്ഞു. 50,000 കോടി രൂപ അടങ്കലോടെ പ്രധാനമന്ത്രി കൃഷി സിഞ്ചായ് യോജനയ്ക്ക് തുടക്കമിട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ വര്‍ഷത്തെ സ്വാതന്ത്ര്യദിനത്തിലെ അഭിസംബോധനയില്‍ താന്‍ നടത്തിയ ചില പ്രഖ്യാപനങ്ങള്‍ പ്രധാനമന്ത്രി ഓര്‍മ്മിപ്പിച്ചു. എല്ലാ സ്‌കൂളുകളിലും ശൗചാലയങ്ങള്‍ നിര്‍മ്മിക്കുമെന്ന വാഗ്ദാനം സംസ്ഥാനങ്ങളുടെ സഹകരണത്തോടെ ഏറെക്കുറെ പൂര്‍ത്തിയായതായി അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി ജന്‍ ധന്‍ യോജനയിലൂടെ 17 കോടി ബാങ്ക് അക്കൗണ്ടുകള്‍ തുറന്നതു വഴി സാമ്പത്തിക സന്നിവേശത്തിന് വന്‍ ആക്കം ലഭിച്ചതായി പ്രധാനമന്ത്രി പറഞ്ഞു. ജന്‍ ധന്‍ അക്കൗണ്ടുകളില്‍ നിക്ഷേപിച്ചിട്ടുള്ള 20,000 കോടി രൂപ ഇന്ത്യയിലെ പാവപ്പെട്ടവരുടെ സമ്പന്നതയെയാണ് പ്രതിഫലിപ്പിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

കേന്ദ്ര ഗവണ്‍മെന്റ് തുടക്കമിട്ട വിവിധ ക്ഷേപ പദ്ധതികളായ അടല്‍ പെന്‍ഷന്‍ യോജന, പ്രധാനമന്ത്രി സുരക്ഷാ യോജന, പ്രധാനമന്ത്രി ജീവന്‍ ജ്യോതി യോജന, വിവിധ തൊഴിലാളി ക്ഷേമ പദ്ധതികള്‍ എന്നിവയെക്കുറിച്ചും പ്രധാനമന്ത്രി സംസാരിച്ചു.

ശുചിത്വ ഭാരത യജ്ഞത്തിന്റെ ഏറ്റവും വലിയ ബ്രാന്റ് അംബാസിഡര്‍മാര്‍ കുട്ടികളാണെന്ന് വിശേഷിപ്പിച്ച പ്രധാനമന്ത്രി ഈ ആശയം രാജ്യത്തെ ജനങ്ങളില്‍ വളരെ വലിയ താല്‍പ്പര്യം ജനിപ്പിച്ചതായും അദ്ദേഹം പറഞ്ഞു.

രാജ്യത്തെ യുവജനങ്ങള്‍ക്കിടയില്‍ സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിന് ലക്ഷ്യമിടുന്ന സ്റ്റാര്‍ട്ട് അപ് ഇന്ത്യാ പദ്ധതി പ്രധാനമന്ത്രി പ്രഖ്യാപിച്ചു. രാജ്യത്തെ 1.25 ലക്ഷം ബാങ്ക് ശാഖകളില്‍ ഓരോന്നും ഏറ്റവും കുറഞ്ഞത് ഒരു ദളിതനോ, ആദിവാസിയോ ആയ സംരംഭകനെയും, കുറഞ്ഞത് ഒരു വനിതാ സംരംഭകയെയും പ്രോത്സാഹിപ്പിക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ‘സ്റ്റാര്‍ട്ട് അപ് ഇന്ത്യ സ്റ്റാന്റ് അപ് ഇന്ത്യ’ എന്നാണ് പ്രധാനമന്ത്രി പറഞ്ഞത്.

വിമുക്ത ഭടന്മാരുടെ ഒരു റാങ്ക് ഒരു പെന്‍ഷന്‍ എന്ന ദീര്‍ഘകാലത്തെ ആവശ്യം പരാമര്‍ശിക്കവേ ഈ ആവശ്യം ഗവണ്‍മെന്റ് തത്വത്തില്‍ അംഗികരിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ബന്ധപ്പെട്ട എല്ലാവരുമായി ഇതുസംബന്ധിച്ച നടപടിക്രമങ്ങള്‍ ചര്‍ച്ച ചെയ്ത് വരികയാണെന്നും അനുകൂലമായ ഫലം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം അറിയിച്ചു.

എല്ലാവര്‍ക്കും ഭവനവും വൈദ്യുതി പോലുള്ള അടിസ്ഥാന സേവനങ്ങളും ലഭ്യമാക്കിക്കൊണ്ട് 2022-ഓടെ ഇന്ത്യയെ ഒരു വികസിത രാഷ്ട്രമാക്കാനുള്ള ഗവണ്‍മെന്റിന്റെ നിശ്ചയദാര്‍ഢ്യം പ്രധാനമന്ത്രി ആവര്‍ത്തിച്ച് വ്യക്തമാക്കി. രാജ്യത്ത് ഇനിയും വൈദ്യുതി എത്തിയിട്ടില്ലാത്ത 18,500 ഗ്രാമങ്ങളെ അടുത്ത 1000 ദിവസങ്ങള്‍ക്കുള്ളില്‍ വൈദ്യുതി വഴി ബന്ധിപ്പിക്കാന്‍ ഗവണ്‍മെന്റ് തീരുമാനിച്ചിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു. കിഴക്കന്‍ ഇന്ത്യയുടെ വികസനത്തിനുള്ള തന്റെ ദര്‍ശനവും അദ്ദേഹം ആവര്‍ത്തിച്ചു.

താരതമ്യേന താഴ്ന്ന തലങ്ങളിലേക്കുള്ള ജോലിക്കായി ഇന്റര്‍വ്യൂ നടത്തുന്ന സമ്പ്രദായത്തെ ചോദ്യം ചെയ്തുകൊണ്ട് എത്രയും വേഗം ഇത് അവസാനിപ്പിച്ച് സുതാര്യമായ ഓണ്‍ലൈന്‍ നടപടിക്രമങ്ങളിലൂടെ മാത്രം റിക്രൂട്ട്‌മെന്റ് നടത്തിക്കൊണ്ട് മികവിനെ പ്രോത്സാഹിപ്പിക്കാന്‍ ബന്ധപ്പെട്ട എല്ലാ വകുപ്പുകളോടും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

***