Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ടി.സി.എല്ലിന്റെ ഭൂമി വിഭജിക്കുന്നതിനും അധികഭൂമി എച്ച്.പി.ഐ.എല്ല്‌ന് കൈമാറുന്നതിനും മന്ത്രിസഭയുടെ അംഗീകാരം


പൊതുമേഖല സ്ഥാപനമായ ഹെമിസ്ഫിയര്‍ പ്രോപ്പര്‍ട്ടീസ് ഇന്ത്യ ലിമിറ്റഡി(എച്ച്.പി.ഐ.എല്‍)ന്റെ ഭരണ നിയന്ത്രണം ടെലികമ്മ്യുണിക്കേഷന്‍ വകുപ്പില്‍(ഡി.ഒ.ടി.)നിന്നു ഭവന നഗരകാര്യ മന്ത്രാലയത്തിന് (എം.ഒ.എച്ച്.യു.എ.) കൈമാറുന്നതിനു പ്രധാനമന്ത്രി ശ്രീ. നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്‍കി. ഓഹരിവിഹിതമായി 700 കോടി രൂപയും ഇന്ത്യാഗവണ്‍മെന്റിന്റെ വായ്പയായ 51 കോടി രൂപയും കമ്പനിക്ക് ലഭിച്ചശേഷം അധികഭൂമി വിഘടിപ്പിക്കുന്നതിനുള്ള പദ്ധതി നടപ്പാക്കിയിട്ടായിരിക്കും ഈ കൈമാറ്റം.
വിശദാംശങ്ങള്‍:
എ) 700 കോടി രൂപയ്ക്കുള്ള ഓഹരികള്‍ പത്തു രൂപയ്ക്കുള്ള 70 കോടി ക്യുമുലേറ്റീവ് റിഡീമബിള്‍ പ്രിഫറന്‍സ് ഷെയര്‍ ഓഹരികളായാണ് ഉള്‍ക്കൊള്ളേണ്ടത്. സാമ്പത്തികകാര്യ വകുപ്പ് നിശ്ചയിക്കുന്ന കൂപ്പണ്‍/പലിശ നിരക്കിന്റെ അടിസ്ഥാനത്തിലായിരിക്കും 51 കോടി രൂപയുടെ ഇന്ത്യാ ഗവണ്‍മെന്റ് വായ്പ ലഭിക്കുക. അവര്‍ തന്നെ ക്രമീകരണവും ഒരുക്കും.
ബി) എച്ച്.പി.ഐ.എല്ലിന് റിയല്‍ എസ്‌റ്റേറ്റ് വ്യാപാരവുമായി ബന്ധപ്പെട്ട നേരിട്ടുള്ള വിദേശ നിക്ഷേപത്തിലെ ഇന്ത്യാ ഗവണ്‍മെന്റിന്റെ നയത്തില്‍ ഇളവു നല്‍കും.
സി) പങ്കാളിത്തപത്രത്തിലെ വ്യവസ്ഥകളുടെ ലക്ഷ്യം കൈവരിക്കുന്നതിനായി വില്‍പ്പന, ദീര്‍ഘകാല പാട്ടക്കരാര്‍, ഭൂമി വിക്രയം എന്നിവയില്‍ ഉത്തമമായ തീരുമാനം എടുക്കുന്നതിനുള്ള അധികാരം എച്ച്.പി.ഐ.എല്ലിന് നല്‍കും.
ഡി) വാര്‍ത്താവിനിമയ മന്ത്രാലയത്തിന് കീഴിലുള്ള വാര്‍ത്താവിനിമയ വകുപ്പില്‍നിന്ന് ഓഹരിപങ്കാളത്തിവും പരിപാലന നിയന്ത്രണവും ഭവന നഗരകാര്യ മന്ത്രാലയ(എം.ഒ.എച്ച്.യു.എ)ത്തിന് കൈമാറും.
ഇ) എച്ച്.പി.ഐ.എല്ലിലെ ഓഹരികള്‍ വാര്‍ത്താവിനിമയ മന്ത്രാലയത്തില്‍നിന്നു ഭവന, നഗരവികസന മന്ത്രാലയത്തിലേക്കു കൈമാറുന്നതിനും ഓഹരികള്‍ ഉള്‍പ്പെടുത്തുന്നതിനും പദ്ധതി നടപ്പാക്കുന്നതിനും ആവശ്യമായ നടപടികള്‍ കൈക്കൊള്ളുന്നതിനു ടെലികമ്മ്യൂണിക്കേഷന്‍സ് വകുപ്പിനെ ചുമതലപ്പെടുത്തും.

ഗുണഫലങ്ങള്‍:
ഇത് ടാറ്റാ കമ്മ്യൂണിക്കേഷന്‍ ലിമിറ്റഡിന്റെ പക്കലുള്ള അധികഭൂമി വിഭജിക്കുന്നതിനും അത് ഹെമിസ്ഫിയര്‍ പ്രോപ്പര്‍ട്ടീസ് ഇന്ത്യാ ലിമിറ്റഡി(എച്ച്.പി.ഐ.എല്‍)ല്‍ ലയിപ്പിക്കുന്നതിനുമുള്ള നടപടികള്‍ക്ക് അവസരമൊരുക്കുകയും അത് എച്ച്.പി.ഐ.എല്ലിന്റെ പ്രവര്‍ത്തനം കൂടുതല്‍ സുഗമമാക്കുകയും ചെയ്യും.
നടപ്പാക്കല്‍ തന്ത്രവും ലക്ഷ്യവും:
മന്ത്രിസഭയുടെ അംഗീകാരത്തിന് ശേഷം ടി.സി.എല്ലില്‍ നിന്നുള്ള അധികഭൂമി മുദ്രവില മാത്രം ഈടാക്കികൊണ്ട് എച്ച്.പി.ഐ.എല്ലിന് കൈമാറും. ടി.സി.എല്‍ അറിയിച്ചതുപോലെ ക്രമപ്പെടുത്തല്‍ പദ്ധതിക്ക് ദേശീയ കമ്പനി നിയമ ട്രൈബ്യൂണലിന്റെ (എന്‍.സി.എല്‍.ടി.) അനുമതി ലഭിക്കാന്‍ ഏകദേശം ഏഴെട്ടു മാസങ്ങള്‍ എടുക്കും. എന്‍.സി.എല്‍.ടിയുടെ അനുമതി ലഭിച്ചുകഴിഞ്ഞാല്‍ മറ്റ് വിവിധ ഘട്ടങ്ങള്‍ നടപ്പാക്കാനായി നാലഞ്ച് മാസങ്ങള്‍ വേണ്ടിവരും. മൊത്തത്തില്‍ ഈ തീരുമാനം നടപ്പിലാക്കാനായി ഏകദേശം ഒരുവര്‍ഷം വേണ്ടിവരും.
പശ്ചാത്തലം:
വിദേശ് സഞ്ചാര്‍ നിഗം ലിമിറ്റഡിന്റെ് (ഇപ്പോഴത്തെ ടാറ്റാ കമ്മ്യൂണിക്കേഷന്‍ ലിമിറ്റഡ്-ടി.സി.എല്‍) ഓഹരികള്‍ 2002 ഫെബ്രുവരി 13ന് ഇന്ത്യ ഗവണ്‍മെന്റ് വിറ്റഴിക്കുകയും കമ്പനിയുടെ നിയന്ത്രണം തന്ത്രപ്രധാന പങ്കാളിയായ ടാറ്റാ ഗ്രൂപ്പിന്റെ കീഴിലുള്ള ഒരു സ്‌പെഷ്യല്‍ പര്‍പ്പസ് വെഹിക്കളായ പാന്റോ ഫിന്‍വെസ്റ്റ് ലിമിറ്റഡി(പി.എഫ്.എല്‍)ന് കൈമാറുകയും ചെയ്തിരുു.
ഓഹരി വിറ്റഴിക്കുന്ന അവസരത്തില്‍ പൂനെ, കൊല്‍ക്കത്ത, ന്യൂഡല്‍ഹി, ചെന്നൈ എന്നീ അഞ്ചു സ്ഥലങ്ങളിലായി മൊത്തം 1230.13 ഏക്കര്‍ ഭൂമിയില്‍ 773.13 ഏക്കര്‍ ഭൂമി അധികമുണ്ടായിരുതായി അളന്നു തിപ്പെടുത്തിയിരുന്നു. ഇത് പ്രത്യേകം അടയാളപ്പെടുത്തി അത് ഓഹരിവിറ്റഴിക്കലിന്റെ ഭാഗമായരിക്കില്ലെന്നു തീരുമാനിക്കുകയും ചെയ്തിരുന്നു.
ഓഹരി കൈവശം വയ്ക്കല്‍/ഓഹരി വാങ്ങല്‍ കരാറുകള്‍ പ്രകാരം പി.എഫ്.എല്‍. ഇത് വിഭജിച്ച് 1956ലെ കമ്പനി നിയമം വകുപ്പ് 391 മുതല്‍ 394 വരെയുള്ളവയുടെ അടിസ്ഥാനത്തില്‍ ഈ അധികഭൂമി ഒരു റിയല്‍ എസ്‌റ്റേറ്റ് കമ്പനിയുണ്ടാക്കി സൂക്ഷിവയ്ക്കുന്നതിനുള്ള ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു.