Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ടാന്‍സാനിയ സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി പുറത്തിറക്കിയ മാധ്യമപ്രസ്താവന

ടാന്‍സാനിയ സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി പുറത്തിറക്കിയ മാധ്യമപ്രസ്താവന


ബഹുമാനപ്പെട്ട പ്രസിഡന്റ് ജോണ്‍ മഗുഫുലി, മാധ്യമപ്രവര്‍ത്തകരേ,

ഹഗുമാനപ്പെട്ട പ്രസിഡന്റ്, ഊഷ്മളമായ സ്വാഗതമോതിക്കൊണ്ടുള്ള താങ്കളുടെ വാക്കുകള്‍ക്കു നന്ദി.

എനിക്കും കൂടെയുള്ള പ്രതിനിധിസംഘത്തിനും നല്‍കിയ ഉദാരമായ ആതിഥ്യത്തിനു നന്ദി.

ആഫ്രിക്കന്‍ രാഷ്ട്രങ്ങള്‍ സന്ദര്‍ശനമാരംഭിച്ച് നാലാം ദിനമായ ഇന്ന് സജീവമായ ഈ ദാര്‍-ഇസ്-സലാം സന്ദര്‍ശിക്കാനായത് തീര്‍ച്ചയായും ആഹ്ലാദം പകരുന്നു. ബഹുമാനപ്പെട്ട പ്രസിഡന്റ്, നമ്മുടെ ബന്ധത്തിലെ ഭാവിസാധ്യതകളെയും കരുത്തിനെയുംകുറിച്ചു താങ്കള്‍ പറഞ്ഞ കാര്യങ്ങളുമായി ഞാന്‍ യോജിക്കുന്നു.

സുഹൃത്തുക്കളേ, ആഫ്രിക്കയുടെ കിഴക്കന്‍ തീരം, വിശേഷിച്ച് ടാന്‍സാനിയ ഇന്ത്യയുമായി അടുത്ത ബന്ധം പുലര്‍ത്തിയിട്ടുണ്ട്. പഴയ നാവിക സുഹൃത്തുക്കളാണു നാം. നമ്മുടെ നേതാക്കളും പൂര്‍വികരും കോളനിവല്‍ക്കരണത്തെയും വംശീയ അടിച്ചമര്‍ത്തലിനെയും ഒരുമിച്ചു നേരിട്ടിട്ടുള്ളതാണ്.

നമ്മുടെ വ്യാപാരികള്‍ 19ാം നൂറ്റാണ്ടിന്റെ ആദ്യകാലഘട്ടം മുതല്‍ പരസ്പരം വ്യാപാരം നടത്തിയിട്ടുണ്ട്. വിശാലമായ ഇന്ത്യാ മഹാസമുദ്രം നമ്മുടെ സമൂഹങ്ങളെയും ജനതയെയും പരസ്പരം ബന്ധിപ്പിച്ചുനിര്‍ത്തുകയും ചെയ്തു.

സുഹൃത്തുക്കളേ,

ഇവിടം ഞായറാഴ്ച സന്ദര്‍ശിക്കാനുള്ള എന്റെ പദ്ധതിയെ അംഗീകരിച്ച പ്രസിഡന്റ് മഗുഫുലിയോട് ഞാന്‍ അങ്ങേയറ്റം കടപ്പെട്ടിരിക്കുന്നു. ഇവിടെ ജോലി ചെയ്യല്‍ മാത്രം എന്നര്‍ഥം വരുന്ന ‘ഹാപ കസി തു’ എന്ന അദ്ദേഹത്തിന്റെ പ്രതിജ്ഞയോടുള്ള ആദരവാണത്.

ഇന്ത്യയെ സംബന്ധിച്ച് എന്റെ സ്വപ്‌നംകൂടിയായ രാഷ്ട്രനിര്‍മാണം, വികസനം, വ്യവസായവല്‍ക്കരണം എന്നിവയെ സംബന്ധിച്ചു പ്രസിഡന്റ് മഗുഫുലിക്കു കാഴ്ചപ്പാടുണ്ട്.

സുഹൃത്തുക്കളേ,

ഇന്ത്യ ഇപ്പോള്‍ തന്നെ ടാന്‍സാനിയയുടെ പ്രധാന സാമ്പത്തിക പങ്കാളിയാണ്. നാം തമ്മിലുള്ള സാമ്പത്തിക ബന്ധം ആരോഗ്യകരവും അഭിവൃദ്ധിപ്പെട്ടുകൊണ്ടിരിക്കുന്നതുമാണ്.

-ഇരുവശത്തേക്കുമുള്ള വാര്‍ഷിക വ്യാപാരം 300 കോടി യു.എസ്. ഡോളറിന്റേതാണ്

-ടാന്‍സാനിയയില്‍ ഇന്ത്യയുടെ നിക്ഷേപം 300 കോടി ഡോളറോളം വരും.

-ടാന്‍സാനിയയില്‍ ഇന്ത്യന്‍ ബിസിനസ് വളരുകയും വികസിക്കുകയും ചെയ്തുകൊണ്ടിരിക്കുകയാണ്.

ടാന്‍സാനിയയുടെ വികസനപദ്ധതിയില്‍ വിശ്വസിക്കാവുന്ന പങ്കാളിയായിത്തീരാന്‍ സാധിക്കുന്നത് അംഗീകാരമായാണു ഞങ്ങള്‍ കാണുന്നത്.

നമ്മുടെ പങ്കാളിത്തത്തിന്റെ എല്ലാ വശങ്ങളെയുംകുറിച്ച് പ്രസിഡന്റ് മഗുഫുലിയും ഞാനും ഇന്നു ചര്‍ച്ച നടത്തിയിരുന്നു.

ഞങ്ങള്‍ ശ്രദ്ധിച്ചത് പ്രായോഗികമായി നടപ്പാക്കാന്‍ സാധിക്കുന്ന സഹകരണത്തെക്കുറിച്ചാണ്. സാധ്യതകളെക്കുറിച്ച് എന്നതിനേക്കാള്‍ നേട്ടങ്ങളെക്കുറിച്ചു സംസാരിക്കാന്‍ ഇതുവഴി സാധിക്കും.

ഇരു സമൂഹങ്ങളുടെയും സാമ്പത്തിക അഭിവൃദ്ധി സാധ്യമാകുകയെന്ന പൊതു താല്‍പര്യം നമ്മുടെ സഹകരണത്തിനു കൂടുതല്‍ സാധ്യതകള്‍ തുറന്നിടുന്നതായി ഞങ്ങള്‍ അംഗീകരിച്ചു.

ഇതിന് ആവശ്യമാണെന്നു ഞങ്ങള്‍ വിലയിരുത്തി കാര്യങ്ങള്‍ ഇവയാണ്:

ഒന്ന്- ടാന്‍സാനിയയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള പയര്‍വര്‍ഗങ്ങളുടെ കയറ്റുമതി ഉള്‍പ്പെടെ വര്‍ധിപ്പിക്കുകവഴി കൃഷി, ഭക്ഷ്യസുരക്ഷ എന്നീ മേഖലകളിലെ സഹകരണം വര്‍ധിപ്പിക്കുക

രണ്ട്- പ്രകൃതിവാതകം വികസിപ്പിക്കുന്നതിനും ഉപയോഗപ്പെടുത്തുന്നതിനുമായി സഹകരിച്ചു പ്രവര്‍ത്തിക്കുക

മൂന്ന്- ടാന്‍സാനിയയില്‍ വ്യാവസായിക സമ്പദ്‌വ്യവസ്ഥ ശക്തിപ്പെടുത്തുകയും ശേഷി വര്‍ധിപ്പിക്കുകയും സ്ഥാപനങ്ങള്‍ നിര്‍മിക്കുകയും ചെയ്യുന്നതിനായി സഹകരിക്കുക

നാല്- വ്യവസായമേഖലയിലെ ബന്ധങ്ങള്‍ പ്രോല്‍സാഹിപ്പിക്കുക വഴി നമ്മുടെ വ്യാപാര, നിക്ഷേപ പങ്കാളിത്തം വര്‍ധിപ്പിക്കുക

സുഹൃത്തുക്കളേ,

ഒരു വികസ്വര രാഷ്ട്രമെന്ന നിലയില്‍ ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്തേണ്ട ആവശഅയകതയും അത്യാവശ്യവും ഇന്ത്യ തിരിച്ചറിയുന്നു.

സുഹൃത്തെന്ന നിലയില്‍, നിങ്ങളുടെ ജനതയ്ക്ക് എന്തു നേട്ടമുണ്ടാകണമെന്നു നിങ്ങള്‍ ആഗ്രഹിക്കുന്നുവോ, അതിനുവേണ്ടി തന്നെയായിരിക്കും ഞങ്ങളും ശ്രമിക്കുന്നത്.

ഈ രീതിയില്‍ ചിന്തിക്കുമ്പോള്‍, ദാര്‍-ഇസ്-സലാമിനായുള്ള പത്തു കോടി ഡോളറിന്റെ ജലവിതരണപദ്ധതി വലിയൊരു നേട്ടമാണ്.

സാന്‍സിബാറില്‍ 9.2 കോടി ഡോളറിന്റെ വായ്പയോടുകൂടിയ ജലവിതരണ പദ്ധതിക്കായുള്ള കരാര്‍ ഇപ്പോള്‍ നാം ഒപ്പുവെച്ചുകഴിഞ്ഞു. 17 നഗരങ്ങള്‍ക്കായുള്ള കുറേ ജലവിതരണ പദ്ധതികള്‍ക്കായി നാം പദ്ധതി തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്. ഇതിനായി ഇളവുകളോടു കൂടിയ 50 കോടി ഡോളറിന്റെ വായ്പ കൂടി ഇന്ത്യ പരിഗണിക്കുന്നുണ്ട്.

പൊതുജനാരോഗ്യമാണു സഹകരിക്കേണ്ട മറ്റൊരു പ്രധാന മേഖല. മരുന്നുകളും വൈദ്യോപകരണങ്ങളും വിതരണം ചെയ്യുന്നതുള്‍പ്പെടെ ആരോഗ്യസംരക്ഷണ കാര്യത്തില്‍ ടാന്‍സാനിയന്‍ ഗവണ്‍മെന്റിന്റെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ ഞങ്ങള്‍ തയ്യാറാണ്. ക്യാന്‍സര്‍ രോഗികളെ ചികില്‍സിക്കാനായി ഇന്ത്യന്‍ റേഡിയോ തെറാപ്പി യന്ത്രം ബുഗാണ്ടോ മെഡിക്കല്‍ സെന്ററില്‍ സ്ഥാപിക്കുന്നുണ്ടെന്നാണു ഞാന്‍ മനസ്സിലാക്കുന്നത്.

വിദ്യാഭ്യാസ, തൊഴിലധിഷ്ഠിത പരിശീലനം, നൈപുണ്യവികസനം തുടങ്ങിയ മേഖലകളിലെ നിങ്ങളുടെ ആവശ്യവും നിറേവറ്റാന്‍ ഇന്ത്യ തയ്യാറാണ്.

അരുഷയിലെ നെല്‍സണ്‍ മണ്ടേല ആഫ്രിക്കന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയിലെ ഐ.ടി. റിസോഴ്‌സ് സെന്റര്‍ പൂര്‍ത്തിയായി വരുകയാണെന്നു ഞാന്‍ മനസ്സിലാക്കുന്നു.

നിങ്ങളുടെ ആവശ്യവും മുന്‍ഗണനയും അനുസരിച്ചായിരിക്കും എല്ലായ്‌പ്പോഴും ടാന്‍സാനിയയുമായുള്ള ഇന്ത്യയുടെ ബന്ധം.

സുഹൃത്തുക്കളേ,

ഇന്ത്യാ മഹാസമുദ്രത്തിന്റെ തീരത്തുള്ള രാഷ്ട്രങ്ങളെന്ന നിലയില്‍ സമ്പൂര്‍ണമായ പ്രതിരോധ, സുരക്ഷാ പങ്കാളിത്തം- വിശേഷിച്ചും നാവികരംഗത്ത്, വികസിപ്പിക്കാന്‍ പ്രസിഡന്റും ഞാനും പരസ്പരം സമ്മതിച്ചിട്ടുണ്ട്.
മേഖലാതലത്തിലും ആഗോളതലത്തിലുമുള്ള കാര്യങ്ങളെക്കുറിച്ചു നടത്തിയ ആഴത്തിലുള്ള ചര്‍ച്ചകള്‍ പൊതു താല്‍പര്യമുള്ളതും ആശങ്കയുണര്‍ത്തുന്നതുമായ വിഷയങ്ങളിലുള്ള യോജിപ്പു വെളിവാക്കി.

ഭീകരവാദം, കാലാവസ്ഥാ മാറ്റം എന്നീ രണ്ടു ഭീഷണികളെ നേരിടാന്‍ വളരെ അടുപ്പത്തോടെ ഉഭയകക്ഷി അടിസ്ഥാനത്തില്‍ മേഖലതാതലത്തിലും ആഗോളതലത്തിലും പ്രവര്‍ത്തിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു.

കാലാവസ്ഥാ മാറ്റത്തിന്റെ കാര്യത്തില്‍, പാരീസില്‍ നടന്ന സി.ഒ.പി. 21ല്‍ രാജ്യാന്തര സൗരോര്‍ജ സഖ്യം രൂപീകരിക്കാന്‍ ഇന്ത്യ ശ്രമം നടത്തിയിരുന്നു. 120 രാഷ്ട്രങ്ങളുടെ പിന്തുണയുള്ള ഈ സഖ്യത്തില്‍ സജീവ പങ്കാളിയാകാന്‍ ടാന്‍സാനിയയെ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു.

സുഹൃത്തുക്കളേ,

ടാന്‍സാനിയയുടെ എല്ലാ പ്രസിഡന്റിനെയും സ്വീകരിക്കാനുള്ള അവസരം ഇന്ത്യക്കുണ്ടായിട്ടുണ്ട്. പ്രസിഡന്റ് മഗുഫുലിയുടെ പരമാവധി നേരത്തേയുള്ള ഇന്ത്യാ സന്ദര്‍ശനത്തായി ഞാന്‍ കാത്തിരിക്കുന്നു. ബഹുമാനപ്പെട്ട പ്രസിഡന്റ്, താങ്കളുടെ സൗഹൃദത്തിനും ഊഷ്മളമായ സ്വീകരണത്തിനും നന്ദി.

നന്ദി.

വളരെയധികം നന്ദി.