Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ടപ്പര്‍ അണക്കെട്ടിലേക്ക് നര്‍മദയിലെ ജലം എത്തിക്കാനുള്ള പമ്പിങ് സ്റ്റേഷന്‍ ഭച്ചൗവില്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

ഭച്ചൗവില്‍ നിര്‍മിച്ച പമ്പിങ് സ്റ്റേഷന്റെ ഉദ്ഘാടനം പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി നിര്‍വഹിച്ചു. ടപ്പര്‍ അണക്കെട്ടിലേക്ക് നര്‍മദയിലെ ജലമെത്തിക്കാന്‍ ഇതു സഹായകമാകും.

ഈ ഉദ്ഘാടനച്ചടങ്ങ് കച്ചിലെ ഓരോത്തരെയും അഭിമാനമുള്ളവരാക്കിത്തീര്‍ക്കുമെന്നു ചടങ്ങിനു സാക്ഷ്യംവഹിക്കാനെത്തിയ വന്‍ പുരുഷാരത്തെ അഭിസംബോധന ചെയ്യവേ പ്രധാനമന്ത്രി പറഞ്ഞു. ജലസംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചു പരാമര്‍ശിച്ച അദ്ദേഹം, കച്ചിലെ ജനങ്ങള്‍ക്ക് ഇക്കാര്യം വ്യക്തമായി അറിയാമെന്നും കൂട്ടിച്ചേര്‍ത്തു. ഗുജറാത്തിലെ ഓരോ ഗവണ്‍മെന്റും ജലസംരക്ഷണത്തിനു പ്രാധാന്യം കല്‍പിച്ചിട്ടുണ്ടെന്നു പ്രധാനമന്ത്രി വ്യക്തമാക്കി. ഇപ്പോള്‍ നര്‍മദയില്‍നിന്നുള്ള ജലം എത്തുന്നതോടെ ഈ മേഖലയിലാകെ മാറ്റം പ്രകടമാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഗുജറാത്തിലെ മറ്റു നഗരങ്ങളിലെന്നപോലെ ഭുജിലും ആധുനിക ബസ് സ്റ്റാന്‍ഡ് നിര്‍മിക്കുമെന്നു പ്രധാനമന്ത്രി പറഞ്ഞു. സംസ്ഥാനത്തെ ഉയര്‍ച്ചയിലേക്കു നയിക്കുന്ന വികസനത്തിലും ക്രിയാത്മക പ്രവൃത്തികളിലുമാണ് ശ്രദ്ധ പതിപ്പിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.