Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഝാൻസി മെഡിക്കൽ കോളേജിലെ തീപിടിത്തത്തിൽ മരിച്ചവർക്ക് പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി


ഉത്തർപ്രദേശിലെ ഝാൻസി മെഡിക്കൽ കോളേജിലുണ്ടായ ജീവഹാനിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. സംസ്ഥാന ഗവൺമെന്റിൻ്റെ മേൽനോട്ടത്തിൽ പ്രാദേശിക ഭരണകൂടം ബാധിക്കപ്പെട്ടവരെ സാധ്യമായ എല്ലാ വിധത്തിലും സഹായിക്കുന്നതിൽ ഏർപ്പെട്ടിരിക്കുകയാണെന്ന് അദ്ദേഹം ഉറപ്പുനൽകി.

എക്സിലെ ഒരു പോസ്റ്റിൽ അദ്ദേഹം എഴുതി:

“ഹൃദയഭേദകം! ഉത്തർപ്രദേശിലെ ഝാൻസി മെഡിക്കൽ കോളേജിലുണ്ടായ തീപിടുത്തം ഹൃദയഭേദകമാണ്. ഇതിൽ നിരപരാധികളായ കുഞ്ഞുങ്ങളെ നഷ്ടപ്പെട്ടവരോട് ഞാൻ എൻ്റെ അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു. ഈ വലിയ ദുഃഖത്തെ തരണം ചെയ്യാൻ അവർക്ക് ശക്തി നൽകാൻ ഞാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു. പ്രാദേശിക ഭരണകൂടം സംസ്ഥാന ഗവൺമെന്റിൻ്റെ മേൽനോട്ടത്തിൽ ദുരിതാശ്വാസത്തിനും രക്ഷാപ്രവർത്തനത്തിനും സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തുന്നു: PM@narendramodi”

യുപിയിലെ ഝാൻസി മെഡിക്കൽ കോളേജിലുണ്ടായ തീപിടിത്തത്തിൽ മരിച്ച ഓരോ വ്യക്തിയുടെയും അടുത്ത ബന്ധുക്കൾക്ക് പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ നിന്ന് 2 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. പരിക്കേറ്റവർക്ക് 50000 രൂപ നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

പ്രധാനമന്ത്രിയുടെ ഓഫീസ് (PMO) എക്സിൽ പോസ്റ്റ് ചെയ്തു:

“ഉത്തർപ്രദേശിലെ ഝാൻസി മെഡിക്കൽ കോളേജിലെ തീപിടുത്തത്തിൽ മരിച്ചവരുടെ അടുത്ത ബന്ധുക്കൾക്ക് പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ നിന്ന് രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം PM@narendramodi പ്രഖ്യാപിച്ചു. പരിക്കേറ്റവർക്ക് 50,000 രൂപ നൽകും.”

-SK-