Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഝാൻസിയിലെ റാണി ലക്ഷ്മിഭായിയുടെ ജന്മവാർഷികത്തിൽ പ്രധാനമന്ത്രി ശ്രദ്ധാജ്ഞലി അർപ്പിച്ചു


ഝാൻസിയിലെ നിർഭയയായ റാണി ലക്ഷ്മിഭായിയെ ധീരതയുടെയും ദേശസ്‌നേഹത്തിൻ്റെയും യഥാർത്ഥ പ്രതിരൂപമായി പ്രകീർത്തിച്ചു കൊണ്ട് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അവരുടെ ജയന്തി ദിനത്തിൽ ശ്രദ്ധാജ്ഞലി അർപ്പിച്ചു.

എക്സിലെ ഒരു പോസ്റ്റിൽ അദ്ദേഹം പറഞ്ഞു:

“ധീരതയുടെയും ദേശസ്‌നേഹത്തിൻ്റെയും യഥാർത്ഥ പ്രതിരൂപമായ ഝാൻസിയിലെ നിർഭയയായ റാണി ലക്ഷ്മിഭായിക്ക് അവരുടെ ജയന്തി ദിനത്തിൽ ശ്രദ്ധാഞ്ജലികൾ. റാണി ലക്ഷ്മിഭായി‌യുടെ ധീരതയും സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തിലെ പരിശ്രമങ്ങളും തലമുറകളെ പ്രചോദിപ്പിക്കുന്നത് തുടരുന്നു. പ്രതികൂല സമയങ്ങളിൽ അവരുടെ നേതൃത്വം യഥാർത്ഥ ദൃഢനിശ്ചയം എന്താണെന്ന് കാണിച്ചുതന്നു.“

 

***

SK