Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഝാര്‍ഖണ്ഡിലെ വികസനപദ്ധതികള്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

ഝാര്‍ഖണ്ഡിലെ വികസനപദ്ധതികള്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

ഝാര്‍ഖണ്ഡിലെ വികസനപദ്ധതികള്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

ഝാര്‍ഖണ്ഡിലെ വികസനപദ്ധതികള്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു


ഝാര്‍ഖണ്ഡിലെ സാഹിബ്ഗഞ്ചില്‍ വികസനപദ്ധതികള്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു.

ഗംഗാനദിക്കു കുറുകെ നാലുവരി പാലത്തിനും മള്‍ട്ടിമോഡല്‍ ടെര്‍മിനലിനും അദ്ദേഹം തറക്കല്ലിട്ടു. വാരണാസി മുതല്‍ ഹാല്‍ദിയ വരെയുള്ള ദേശീയ ജലപാത ഒന്നിന്റെ വികസനത്തില്‍ നിര്‍ണായകമാണ് മള്‍ട്ടിമോഡല്‍ ടെര്‍മിനല്‍.
പ്രധാനമന്ത്രി 311 കിലോമീറ്റര്‍ വരുന്ന ഗോവിന്ദ്പൂര്‍-ജംതാര-ദുംക-സാഹിബ്ഗഞ്ച് ഹൈവേ ഉദ്ഘാടനം ചെയ്യുകയും സാഹിബ്ഗഞ്ച് കോടതി പരിസരത്തും ജില്ലാ ആശുപത്രിയിലുമുള്ള സൗരോര്‍ജ പദ്ധതി രാഷ്ട്രത്തിനു സമര്‍പ്പിക്കുകയും ചെയ്തു.
പഹാരിയ സ്‌പെഷ്യല്‍ ഇന്ത്യ റിസര്‍വ് ബറ്റാലിയന്‍ കോണ്‍സ്റ്റബിള്‍ നിയമന സാക്ഷ്യപത്രങ്ങളും സ്വയംസഹായ സംഘാംഗങ്ങളായ വനിതാ സംരംഭകര്‍ക്കു സ്മാര്‍ട്ട്‌ഫോണുകളും പ്രതീകാത്മകമായി പ്രധാനമന്ത്രി വിതരണം ചെയ്തു.
ചടങ്ങില്‍ സംസാരിക്കവേ, ഈ വികസന പദ്ധതികള്‍ സാന്താള്‍ ഫര്‍ഗാന മേഖലയ്ക്കു ഗുണകരമാകുമെന്നും ഗോത്രവര്‍ക്കാരുടെ ശാക്തീകരണത്തിലേക്കു നയിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യയിലെ ദരിദ്രര്‍ അന്തസ്സാര്‍ന്ന ജീവിതം നയിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും കഴിവു തെളിയിക്കാന്‍ അവസരങ്ങള്‍ ആഗ്രഹിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. അവരുടെ പ്രവര്‍ത്തനക്ഷമതയില്‍ തനിക്കു പൂര്‍ണ വിശ്വാസമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
സത്യസന്ധതയുടെ യുഗം ഇന്ത്യയില്‍ ആരംഭിച്ചുകഴിഞ്ഞുവെന്നു പ്രധാനമന്ത്രി പറഞ്ഞു. ദരിദ്രര്‍ക്ക് അര്‍ഹമായ വിഹിതം ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്താനുള്ള തന്റെ യത്‌നത്തിന് അദ്ദേഹം ജനങ്ങളുടെ അനുഗ്രഹം തേടി.