Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ജർമൻ ചാൻസെലറുമായി  പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി 

ജർമൻ ചാൻസെലറുമായി  പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി 


പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന്  ഫെഡറൽ റിപ്പബ്ലിക് ഓഫ് ജർമ്മനിയുടെ ചാൻസലർ ഒലാഫ് ഷോൾസ്യുമായി ഉഭയകക്ഷി ചർച്ച നടത്തി. ഇന്ത്യയും ജർമ്മനിയും തമ്മിലുൽ രണ്ടുവര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന ഇന്റർ ഗവൺമെന്റൽ കൺസൾട്ടേഷന്റെ (ഐജിസി) ആറാം റൗണ്ടിന് മുന്നോടിയായാണ് കൂടിക്കാഴ്ച നടന്നത്.

ഫെഡറൽ ചാൻസലറിയിൽ   ആചാരപരമായ ഗാർഡ് ഓഫ് ഓണർ നൽകി  പ്രധാനമന്ത്രിയെ ചാൻസലർ ഷോൾസ് സ്വീകരിച്ചു. തുടർന്ന് ഇരു നേതാക്കളും നേരിട്ട് കൂടിക്കാഴ്ച നടത്തി, തുടർന്ന് പ്രതിനിധി തല ചർച്ചകൾ നനടന്നു. 

മൊത്തത്തിലുള്ള തന്ത്രപരമായ പങ്കാളിത്തത്തിന് കീഴിലുള്ള ഉഭയകക്ഷി സഹകരണത്തിന്റെ പ്രധാന വശങ്ങളും , മേഖലാതലത്തിലും ആഗോളതലത്തിലുമുള്ള  സംഭവവികാസങ്ങളും ചർച്ചയിൽ ഉൾപ്പെട്ടു.

–ND–