Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ജർമ്മൻ എംബസിയുടെ നാട്ടു നാട്ടു ആഘോഷത്തെ പ്രധാനമന്ത്രി പ്രശംസിച്ചു


ഇന്ത്യയിലെയും ഭൂട്ടാനിലെയും ജർമ്മൻ അംബാസഡർ ഡോ ഫിലിപ്പ് അക്കർമാൻ പങ്കുവെച്ച വീഡിയോയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രശംസിച്ചു, അവിടെ അദ്ദേഹവും എംബസി അംഗങ്ങളും നാട്ടു നാട്ടു പാട്ടിന്റെ ഓസ്‌കാർ വിജയം ആഘോഷിച്ചു. പുരാതന  ഡൽഹിയിലാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്.

ഫെബ്രുവരിയിൽ, ഇന്ത്യയിലെ കൊറിയൻ എംബസിയും ഗാനം ആഘോഷിക്കുന്ന വീഡിയോയുമായി രംഗത്തെത്തിയിരുന്നു

ജർമ്മൻ അംബാസഡറുടെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു :

ഇന്ത്യയുടെ നിറങ്ങളും രുചികളും! ജർമ്മൻകാർക്ക്  തീർച്ചയായും  നൃത്തം ചെയ്യാനും , നന്നായി നൃത്തം ചെയ്യാനും കഴിയും!”

****

-ND-