Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ജോഷിമഠവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയുടെ ഓഫീസ് ഉന്നതതല യോഗം ചേരും


ബദരീനാഥിലേക്കുള്ള മുഖ്യ പ്രവേശനകവാടമായ  ജോഷിമഠിൽ  വ്യാപകമായി ഭൂമി ഇടിഞ്ഞു താഴുന്നത് സംബന്ധിച്ച്  പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ഡോ.പി.കെ.മിശ്ര, കാബിനറ്റ് സെക്രട്ടറിയുമായും കേന്ദ്രഗവണ്മെന്റിലെ  മുതിർന്ന ഉദ്യോഗസ്ഥരുമായും ദേശീയ ദുരന്തനിവാരണ അതോറിറ്റി അംഗങ്ങളുമായും ഇന്ന് ഉച്ചയ്ക്ക്   ഉന്നതതല അവലോകനം നടത്തും.

ജോഷിമഠിലെ  ജില്ലാ അധികൃതരും ഈ വിഷയത്തിലുള്ള  വീഡിയോ കോൺഫറൻസിൽ  സന്നിഹിതരായിരിക്കും.

ഉത്തരാഖണ്ഡിലെ മുതിർന്ന ഉദ്യോഗസ്ഥരും  അവലോകനത്തിൽ പങ്കെടുക്കും.

 

–ND–