ഇന്ത്യയും ബ്രസീലും തമ്മിൽ 2018 മേയിൽ ഒപ്പു വച്ച ഒരു ധാരണാപത്രത്തെ കുറിച്ച് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭായോഗം വിലയിരുത്തി
ശാസ്ത്ര സാങ്കേതിക രംഗത്ത് ഇന്ത്യയും ബ്രസീലും തമ്മിലുള്ള ബന്ധങ്ങൾ ശക്തിപ്പെടുത്താനും , ശാസ്ത്ര സാങ്കേതിക നയതന്ത്രത്തിൽ നവീനാശയങ്ങൾക്കുള്ള ഭാവി തന്ത്രങ്ങൾക്കുള്ള കാര്യപരിപാടിക്ക് രൂപം നൽകാനും , ജൈവസാങ്കേതിക , വിദ്യാഭ്യാസ , പരിശീലന , ഗവേഷണ മേഖലകളിൽ മൂർത്തമായ പദ്ധതിക്ക് രൂപം കൊടുക്കാനാണ് ധാരണാപത്രഫത്തിൽ ഒപ്പു വച്ചത് .
കൂട്ടുപ്രവർത്തനത്തിന്റെ വിശാല മേഖലകൾ ഇവയാണ് :
ജൈവ ഔഷധങ്ങളും , ആരോഗ്യവും, പ്രത്യേകിച്ച് ജൈവസാങ്കേതിക വിദ്യ അടിസ്ഥാനമാക്കിയ ഉൽപ്പന്നങ്ങൾ
കാർഷിക പ്രജനന രീതികൾ
ജൈവ ഇന്ധനവും ജൈവ ഊർജ്ജവും
നാനോടെക്നോളജിയും ബയോഇൻസ്‌ട്രമെന്റേഷനും
ജൈവ സാങ്കേതികവിദ്യയും , ടാക്സോണമിയും