Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ജൈനമത ആചാര്യന്റെ പുസ്തകം പ്രധാനമന്ത്രി വീഡിയോ കോണ്ഫറന്സിലൂടെ പ്രകാശനം ചെയ്തു.

ജൈനമത ആചാര്യന്റെ പുസ്തകം പ്രധാനമന്ത്രി വീഡിയോ കോണ്ഫറന്സിലൂടെ പ്രകാശനം ചെയ്തു.


ജൈനമതാചാര്യന് രത്നസുന്ദര്സുരി സ്വരാജ് മഹാരാജിന്റെ ”മരു ഭാരത്, സരു ഭാരത്” (എന്റെ ഭാരതം ശ്രേഷ്ഠ ഭാരതം) എന്ന പുസ്തകത്തിന്റെ പ്രകാശനം പ്രധാനമന്ത്രി ശ്രീ. നരോന്ദ്ര മോദി വീഡിയോ കോണ്ഫറന്സിംഗിലൂടെ നിര്വഹിച്ചു. മുംബെയില് രത്നത്രയി ട്രസ്റ്റിന്റെ സാഹിത്യ സത്ക്കാര് സമിതി സംഘടിപ്പിച്ച് ചടങ്ങിനെ അഭിസംബോധന ചെയ്യവെ ആചാര്യ രത്നസുന്ദര്സുരി സ്വരാജ് മഹാരാജിന്റെ രചനകളെ പ്രകീര്ത്തിച്ച് കൊണ്ട് 300 പുസ്തകങ്ങള് എന്നതു ഒരു ചെറിയ കാര്യമല്ലെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ജീവിതത്തിന്റെ വിവിധ വശങ്ങള് അദ്ദേഹത്തിന്റെ കൃതികളില് പ്രതിഫലിക്കുന്നുണ്ട്. സമൂഹത്തിന് നാം എന്താണോ തിരിച്ച് നല്കേണ്ടതു എന്നതു സംബന്ധിച്ച മഹാരാജ് സഹേബിന്റെ ദിവ്യശബ്ദമാണ് ഈ പുസ്തകങ്ങള് പ്രതിഫിപ്പിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഏതു മതത്തെക്കാളും ഉപരിയാണ് രാഷ്ട്രധര്മ്മമെന്ന് അദ്ദേഹം പറഞ്ഞു. സന്യാസിമാരുടെ പങ്കിനെ പ്രശംസിച്ച പ്രധാനമന്ത്രി രാഷ്ട്ര നിര്മ്മാണത്തിന് സമൂഹത്തെ നയിച്ച നിരവധി സന്യാസിവര്യന്മാര്ക്കും മുനിമാര്ക്കും ജന്മം നല്കിയ നാടായ ഇന്ത്യയുടെ പൈതൃകമാണതെന്നും പറഞ്ഞു.

ദാരിദ്ര്യ നിര്മ്മാര്ജ്ജനം, ശുചിത്വമുള്ള ഭാരതം എന്നിവയ്ക്കായി യത്നിക്കാന് അദ്ദേഹം ജനങ്ങളെ ആഹ്വാനം ചെയ്തു. കരുത്തുറ്റ ഒരു രാഷ്ട്രം കെട്ടിപ്പെടുക്കാന് ദശലക്ഷ കണക്കിന് യുവജനങ്ങളുടെ ഊര്ജ്ജം വിനിയോഗിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഇന്ത്യ ഒരിയ്ക്കലും വര്ഗ്ഗീയതയെ പ്രോത്സാഹിപ്പിച്ചിട്ടില്ലെന്നും എല്ലായ്പ്പോഴും മനുഷ്യകുലത്തിന്റെ നന്മയ്ക്കായി ആത്മീയതയുടെ സന്ദേശമാണ് നല്കിപ്പോരുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.
”എല്ലാ പ്രശ്നങ്ങള്ക്കും ആത്മീയതയിലൂടെ പരിഹാരം കാണാനാകുമെന്ന് നാം വിശ്വസിക്കുന്നു” അദ്ദേഹം പറഞ്ഞു.
ന്യൂഡല്ഹിയില് നിന്ന് വീഡിയോ കോണ്ഫറന്സിലൂടെ അഭിസംബോധന ചെയ്തതിന് ആചാര്യ രത്നസുന്ദര്സുരി സ്വരാജ് മഹാരാജ് പ്രധാനമന്ത്രിയെ നന്ദി അറിയിച്ചു. ” കുടുംബങ്ങള്ക്ക് മൂല്യങ്ങളും, രാഷ്ട്രത്തിന് സംസ്കാരവുമാണെന്നുള്ളതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.