Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ജി20 നേതാക്കളുടെ ഉച്ചകോടിക്കിടെ പ്രധാനമന്ത്രിയും ഫ്രാൻസ് പ്രസിഡന്റും തമ്മിലുള്ള ഉഭയകക്ഷി കൂടിക്കാഴ്ച.

ജി20 നേതാക്കളുടെ ഉച്ചകോടിക്കിടെ പ്രധാനമന്ത്രിയും ഫ്രാൻസ് പ്രസിഡന്റും തമ്മിലുള്ള ഉഭയകക്ഷി കൂടിക്കാഴ്ച.


ഇറ്റലിയിലെ റോമിൽ നടക്കുന്ന ജി20 ഉച്ചകോടിക്കിടെ  പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഫ്രാൻസ് പ്രസിഡന്റ്  ഇമ്മാനുവൽ മാക്രോണുമായി  2021 ഒക്‌ടോബർ 30-ന്   ഉഭയകക്ഷി ചർച്ച നടത്തി.

ഇന്ത്യ-ഫ്രാൻസ് തന്ത്രപരമായ പങ്കാളിത്തത്തിന്റെ വിപുലമായ അവസ്ഥയിൽ ഇരു നേതാക്കളും സംതൃപ്തി രേഖപ്പെടുത്തി.
2021 സെപ്റ്റംബ റിൽ പുറത്തിറക്കിയ യൂറോപ്യൻ യൂണിയന്റെ ഇന്തോ-പസഫിക് തന്ത്രത്തെ പ്രധാനമന്ത്രി സ്വാഗതം ചെയ്യുകയും ഫ്രാൻസിന്റെ നേതൃത്വപരമായ പങ്കിന് ഫ്രഞ്ച് പ്രസിഡന്റിന് നന്ദി പറയുകയും ചെയ്തു. ഇൻഡോ-പസഫിക്കിൽ സഹകരിക്കുന്നതിനും മേഖലയിൽ സ്വതന്ത്രവും,  തുറന്നതും , നിയമങ്ങൾ അടിസ്ഥാനമാക്കിയുള്ളതുമായ ക്രമത്തിന് സംഭാവന നൽകുന്നതിന് പുതിയതും നൂതനവുമായ മാർഗ്ഗങ്ങൾ കണ്ടെത്താനുമുള്ള തങ്ങളുടെ പ്രതിബദ്ധത ഇരു നേതാക്കളും ആവർത്തിച്ച് ഉറപ്പിച്ചു.
വരാനിരിക്കുന്ന സി ഓ പി 26 നെ കുറിച്ചും കാലാവസ്ഥാ സാമ്പത്തിക വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ഇരു നേതാക്കളും ചർച്ച ചെയ്തു.

എത്രയും വേഗം ഇന്ത്യ സന്ദർശിക്കാൻ പ്രധാനമന്ത്രി പ്രസിഡന്റ് മാക്രോണിനെ ക്ഷണിച്ചു.