Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ജി-7 ഉച്ചകോടിയ്ക്കിടെ ജർമ്മനിയുടെ ചാൻസലറുമായി പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച

ജി-7 ഉച്ചകോടിയ്ക്കിടെ   ജർമ്മനിയുടെ ചാൻസലറുമായി പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച


പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി  2022 ജൂൺ 27-ന് ജർമ്മനിയിലെ ഷ്ലോസ് എൽമൗവിൽ  ജി -7 ഉച്ചകോടിയ്ക്കിടെ ഫെഡറൽ റിപ്പബ്ലിക് ഓഫ് ജർമ്മനിയുടെ ചാൻസലർ  ഒലാഫ് ഷോൾസുമായി  കൂടിക്കാഴ്ച നടത്തി .

ഈ വർഷം രണ്ട് നേതാക്കൾ തമ്മിലുള്ള രണ്ടാമത്തെ കൂടിക്കാഴ്ചയായിരുന്നു ഇത്. ഇന്ത്യ-ജർമ്മനി  ഗവൺമെന്റ് തല കൂടിയാലോചനകൾക്കായി  2022 മെയ് 2 ന് പ്രധാനമന്ത്രിയുടെ ബെർലിൻ സന്ദർശന വേളയിലാണ് മുമ്പത്തെ കൂടിക്കാഴ്ച നടന്നത്. ജി 7 ഉച്ചകോടിയിലേക്കുള്ള ക്ഷണത്തിന് പ്രധാനമന്ത്രി ചാൻസലർ ഷോൾസിന് നന്ദി പറഞ്ഞു.

കഴിഞ്ഞ മാസത്തെ   ചർച്ചകൾ തുടരവേ, ഹരിതവും സുസ്ഥിരവുമായ വികസന പങ്കാളിത്തം മുന്നോട്ട് കൊണ്ടുപോകേണ്ടതിന്റെ ആവശ്യകത ഇരു നേതാക്കളും ഊന്നിപ്പറഞ്ഞു. കാലാവസ്ഥാ നടപടി, കാലാവസ്ഥാ ധനസഹായം, സാങ്കേതിക കൈമാറ്റം തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്തു. വ്യാപാരം, നിക്ഷേപം, ജനങ്ങൾ  തമ്മിലുള്ള  ബന്ധം എന്നിവ കൂടുതൽ ആഴത്തിലാക്കേണ്ടതിന്റെ ആവശ്യകതയും ഇരു നേതാക്കളും അംഗീകരിച്ചു.

അന്താരാഷ്ട്ര സംഘടനകളിൽ, പ്രത്യേകിച്ച് ഇന്ത്യയുടെ വരാനിരിക്കുന്ന ജി-20 പ്രസിഡൻസിയുടെ പശ്ചാത്തലത്തിൽ, കൂടുതൽ ഏകോപനം ചർച്ച ചെയ്യപ്പെട്ടു. പ്രാദേശികവും ആഗോളവുമായ സംഭവവികാസങ്ങളെക്കുറിച്ചുള്ള   കാഴ്ചപ്പാടുകൾ  ഇരു നേതാക്കളും കൈമാറി.

–ND– 

*