Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ജി 7 ഉച്ചകോടിയ്ക്കിടെ കാനഡ പ്രധാനമന്ത്രിയുമായി പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച

ജി 7 ഉച്ചകോടിയ്ക്കിടെ   കാനഡ പ്രധാനമന്ത്രിയുമായി പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച


പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി കാനഡ പ്രധാനമന്ത്രി 2022 ജൂൺ 27-ന് ജർമ്മനിയിലെ ഷ്ലോസ് എൽമൗവിൽ ജി 7  ഉച്ചകോടിയ്ക്കിടെ  കാനഡ പ്രധാനമന്ത്രി  ജസ്റ്റിൻ ട്രൂഡോയുമായി ഉഭയകക്ഷി ചർച്ച നടത്തി. 

ഒരുപോലത്തെ   മൂല്യങ്ങളുള്ള കരുത്തുറ്റ ജനാധിപത്യ രാഷ്ട്രങ്ങളുടെ നേതാക്കൾ എന്ന നിലയിൽ, അവർ ഇന്ത്യ-കാനഡ ഉഭയകക്ഷി ബന്ധങ്ങൾ ചർച്ച ചെയ്യുകയും വ്യാപാര-സാമ്പത്തിക ബന്ധങ്ങൾ, സുരക്ഷയിലും ഭീകരതയ്‌ക്കെതിരെയും സഹകരണം, ജനങ്ങൾ തമ്മിലുള്ള ബന്ധങ്ങൾ എന്നിവയെ കൂടുതൽ ശക്തിപ്പെടുത്താനും സമ്മതിച്ചു. 

പരസ്പര താൽപ്പര്യമുള്ള ആഗോള, പ്രാദേശിക വിഷയങ്ങളെക്കുറിച്ചും അവർ കാഴ്ചപ്പാടുകൾ കൈമാറി.

–ND–