Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ജി-20 ഉച്ചകോടി 2019ന്റെ ഇടവേളയില്‍ നടന്ന റഷ്യ-ഇന്ത്യ-ചൈന (ആര്‍.ഐ.സി.) നേതാക്കളുടെ അനൗദ്യോഗിക ഉച്ചകോടിക്കു തുടക്കമിട്ടു പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ പരിഭാഷ


 

ബഹുമാനപ്പെട്ടവരും എന്റെ സുഹൃത്തുക്കളുമായ പ്രസിഡന്റ് ഷീ, പ്രസിഡന്റ് പുടിന്‍,

ഈ മൂന്നു രാഷ്ട്രങ്ങളുടെയും ഉച്ചകോടി കഴിഞ്ഞ വര്‍ഷം അര്‍ജന്റീനയില്‍ നടന്നിരുന്നുവല്ലോ. ലോകത്തെ പ്രധാന പ്രശ്‌നങ്ങളെ സംബന്ധിച്ച വീക്ഷണങ്ങള്‍ കൈമാറിയശേഷം ഭാവിയില്‍ വീണ്ടും കൂടിക്കാഴ്ച നടത്താന്‍ നാം തീരുമാനിക്കുകയും ചെയ്തിരുന്നു. ഇന്നു നടക്കുന്ന ആര്‍.ഐ.സി. അനൗദ്യോഗിക ഉച്ചകോടിയിലേക്കു നിങ്ങളെ സ്വാഗതം ചെയ്യാന്‍ എനിക്ക് അതിയായ സന്തോഷമുണ്ട്.
ലോകത്തെ മുന്‍നിര സമ്പദ്‌വ്യവസ്ഥകളെന്ന നിലയില്‍, ലോകത്തെ സാമ്പത്തിക, രാഷ്ട്രീയ, സുരക്ഷാ സാഹചര്യങ്ങളെ സംബന്ധിച്ച ആശയങ്ങള്‍ നാം പങ്കുവെക്കേണ്ടത് അത്യാവശ്യമാണ്. പ്രധാന ആഗോള പ്രശ്‌നങ്ങളെക്കുറിച്ചു ചര്‍ച്ച ചെയ്യുന്നതിനും ചിന്തകള്‍ ഏകോപിപ്പിക്കുന്നതിനും നമ്മുടെ ഈ ത്രികക്ഷി യോഗം സഹായകമാകും.
ഇക്കൊല്ലം ഫെബ്രുവരിയില്‍ നമ്മുടെ വിദേശകാര്യ മന്ത്രിമാര്‍ യോഗം ചേര്‍ന്നതു പല പ്രശ്‌നങ്ങളെയും സംബന്ധിച്ച വീക്ഷണങ്ങള്‍ പരസ്പരം കൈമാറുന്നതിനു സഹായകമായി. ഭീകരവാദത്തെ നേരിടല്‍, രാജ്യാന്തര ഹോട്ട്‌സ്‌പോട്ട് വിഷയങ്ങള്‍, പരിഷ്‌കരിക്കപ്പെട്ട ബഹുമുഖ ബന്ധങ്ങള്‍, കാലാവസ്ഥാ വ്യതിയാനം, ആര്‍.ഐ.സിയിലെ സഹകരണം എന്നീ കാര്യങ്ങള്‍ ഉള്‍പ്പെടെ ചര്‍ച്ച ചെയ്യപ്പെട്ടു.
ഇനി, ആമുഖ പ്രസംഗത്തിനായി ബഹുമാനപ്പെട്ട പ്രസിഡന്റ് ഷീയോട് ഞാന്‍ അഭ്യര്‍ഥിക്കുകയാണ്.
(പ്രസിഡന്റ് ഷീയുടെ ആമുഖ പ്രസംഗത്തിനു ശേഷം)
പ്രസിഡന്റ് ഷീക്കു നന്ദി.
ആമുഖ പ്രസംഗത്തിനായി ബഹുമാനപ്പെട്ട പ്രസിഡന്റ് പുടിനോട് ഞാന്‍ അഭ്യര്‍ഥിക്കുകയാണ്.
പ്രസിഡന്റ് പുടിനു നന്ദി.
കുറിപ്പ്: പ്രധാനമന്ത്രി പ്രസംഗിച്ചതു ഹിന്ദിയിലാണ്. പ്രസ്തുത പ്രസംഗത്തിന്റെ ഏകദേശ പരിഭാഷയാണ് ഇത്.