Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ജി.എസ്.റ്റി. ശൃംഖലയില്‍ ഗവണ്‍മെന്റിന്റെ ഓഹരി വര്‍ദ്ധിപ്പിക്കാന്‍ മന്ത്രിസഭയുടെ അനുമതി


 

ചരക്ക് സേവന നികുതി ശൃംഖലയില്‍ (ഗുഡ്‌സ് ആന്റ് സര്‍വ്വീസസ് ടാക്‌സ് നെറ്റ് വര്‍ക്ക് – ജി.എസ്.റ്റി.എന്‍.) ഗവണ്‍മെന്റിന്റെ ഉടമസ്ഥത വര്‍ദ്ധിപ്പിക്കാനും നിലവിലുള്ള ഘടനയുടെ പരിവര്‍ത്തന പദ്ധതിക്കും പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം അനുമതി നല്‍കി.

താഴെപ്പറയും പ്രകാരമാണ് പരിവര്‍ത്തന പദ്ധതിയുടെ ഘടന :
· ജി.എസ്.റ്റി.എന്‍. ല്‍ ഗവണ്‍മെന്റ് ഇതര സ്ഥാപനങ്ങളുടെ കൈവശമുള്ള മൊത്തം 51 ശതമാനം ഓഹരി കേന്ദ്ര, സംസ്ഥാന ഗവണ്‍മെന്റുകള്‍ തുല്യമായി ഏറ്റെടുക്കുകയും, സ്വകാര്യ കമ്പനികളുടെ പക്കലുള്ള ഓഹരി ഏറ്റെടുക്കുന്നതിനുള്ള നടപടി ക്രമങ്ങള്‍ക്ക് തുടക്കമിടാന്‍ ജി.എസ്.റ്റി.എന്‍. ബോര്‍ഡിന് അനുമതി നല്‍കുകയും ചെയ്യും.
· 100% ഗവണ്‍മെന്റ് ഉടമസ്ഥതയില്‍ പുനസംഘടിപ്പിക്കപ്പെടുന്ന ജി.എസ്.റ്റി.എന്‍. -ല്‍ കേന്ദ്രത്തിനും, സംസ്ഥാനങ്ങള്‍ക്കും 50% വീതം ഓഹരി എന്ന തരത്തിലായിരിക്കും ഘടന.
· ജി.എസ്.റ്റി.എന്‍. ബോര്‍ഡിന്റെ ഘടനയിലും മാറ്റം വരുത്തും. കേന്ദ്രത്തില്‍ നിന്നും, സംസ്ഥാനങ്ങളില്‍ നിന്നുമായി മൂന്ന് ഡയറക്ടര്‍മാരെ ബോര്‍ഡില്‍ ഉള്‍പ്പെടുത്തും. കൂടാതെ ഡയറക്ടര്‍ ബോര്‍ഡ് നാമനിര്‍ദ്ദേശം ചെയ്യുന്ന മറ്റ് മൂന്ന് സ്വതന്ത്ര ഡയറക്ടര്‍മാരും, ഒരു ചെയര്‍മാനും, സി.ഇ.ഒ. യും ഉണ്ടാകും. ഡയറക്ടര്‍മാരുടെ മൊത്തം എണ്ണം 11 ആകും.