Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ജാതിര്‍ പിതാ ബംഗാബന്ധു ഷെയ്ഖ് മുജിബുര്‍ റഹ്മാന്റെ ജന്മശതാബ്ദി ആഘോഷങ്ങളില്‍ പ്രധാനമന്ത്രി പങ്കെടുത്തു.


ജാതിര്‍ പിതാ ബംഗാബന്ധു ഷെയ്ഖ് മുജിബുര്‍ റഹ്മാന്റെ ജന്മശതാബ്ദി ആഘോഷങ്ങളില്‍ ഇന്നു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി വീഡിയോ സന്ദേശം വഴി പങ്കെടുത്തു.

കഴിഞ്ഞ നൂറ്റാണ്ടിലെ ഏറ്റവും വലിയ വ്യക്തിത്വങ്ങളില്‍ ഒന്നായിരുന്നു ഷെയ്ഖ് മുജിബുര്‍ റഹ്മാന്‍ എന്നു ശ്രീ. മോദി വിവരിച്ചു. അദ്ദേഹത്തിന്റെ ജീവിതം മുഴുവന്‍ നമുക്ക് എല്ലാവര്‍ക്കും അതിശക്തമായ പ്രചോദനമാണ് എന്നു പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

ബംഗബന്ധുവിനെ ധീരതയുടെയും ബോധ്യങ്ങളുടെയും മനുഷ്യന്‍ എന്നും സമാധാനത്തിന്റെ യോഗി എന്നും വിശേഷിപ്പച്ച പ്രധാനമന്ത്രി മോദി, അക്കാലഘട്ടത്തിലെ യുവാക്കള്‍ക്ക് രാജ്യത്തെ മോചിപ്പിക്കാനുള്ള വെല്ലുവിളി അഭിമുഖീകരിക്കാന്‍ ജാതിര്‍ പിതാ പ്രചോദനമായി എന്നും പ്രസ്താവിച്ചു.

എല്ലാ ജനാധിപത്യ മൂല്യങ്ങളെയും അവഗണിച്ച ക്രൂരമര്‍ദക വാഴ്ച, എങ്ങിനെ ബംഗ്ലാ ഭൂമിയില്‍ അനീതിയുടെ ഭരണത്തെ കെട്ടഴിച്ചുവിടുകയും ഒരു ജനതയെ പൂര്‍ണമായി നശിപ്പിക്കുകയും ചെയ്തു എന്നും, എങ്ങിനെയാണ് ബംഗ്ലാദേശിനെ തകര്‍ച്ചയില്‍ നിന്നും കൂട്ടക്കുരുതിയില്‍ നിന്നും മോചിപ്പിക്കുന്നതിന് ബംഗബന്ധു തന്റെ ജീവിതത്തിലെ ഓരോ നിമിഷവും ചെലവഴിക്കുകയും അതിനെ അഭിവൃദ്ധിയിലേക്കു നീങ്ങുന്ന ഒരു സമൂഹമാക്കി മറ്റുകയും ചെയ്തത് എന്നും പ്രധാനമന്ത്രി അനുസ്മരിച്ചു.

വെറുപ്പും വിദ്വേഷ മനോഭാവവും ഒരിക്കലും ഒരു രാജ്യത്തിന്റെയും വികസനത്തിന് അടിസ്ഥാനമാകില്ല എന്നു ബംഗാബന്ധുവിന് വളരെ വ്യക്തമായി അറിയാമായിരുന്നു. എന്നാല്‍ ബംഗാബന്ധുവിന്റെ ആശയങ്ങളും പരിശ്രമങ്ങളും അദ്ദേഹത്തെ നമ്മില്‍നിന്നു തട്ടിയെടുത്ത ചില ആളുകള്‍ക്ക് ഇഷ്ടമായില്ല.

ഭീതി സൃഷ്ടിക്കലും ആക്രമവും രാഷ്ട്രിയ ആയുധങ്ങളും എങ്ങിനെ ഒരു സമൂഹത്തെയും രാഷ്ട്രത്തെയും നശിപ്പിക്കും എന്നതിന് നാമെല്ലാം സാക്ഷികളാണ്, ശ്രീ. നരേന്ദ്ര മോദി പറഞ്ഞു. അക്രമത്തിന്റെയും ഭീകര പ്രവര്‍ത്തനത്തിന്റെയും സഹായികളുടെ സ്ഥാനം എവിടെയാണ്, എന്താണ് അവരുടെ അവസ്ഥ എന്നു ലോകം ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുകയാണ്. അതേസമയം ബംഗ്ലാദേശ് പുതിയ ഉയരങ്ങളിലേക്കു കുതിക്കുകയുമാണ്.

ഷെയ്ഖ് മുജിബുര്‍ റഹ്മാന്‍ സ്വപ്‌നം കണ്ട ഷൊണാര്‍ ബംഗ്ലാ, സ്വന്തം രാഷ്ട്രം സൃഷ്ടിക്കുന്നതിനായി ബംഗ്ലാദേശ് ജനത രാവും പകലും അധ്വാനിക്കുന്നതില്‍ പ്രാധാനമന്ത്രി സന്തോഷം പ്രകടിപ്പിച്ചു.

ബംഗാബന്ധുവില്‍ നിന്നു പ്രചോദനം ഉള്‍ക്കൊണ്ട്, ആദരണീയയായ ഷെയ്ഖ് ഹസിനയുടെ നേതൃത്വത്തിന്‍ കീഴില്‍ സമഗ്രവും വികസനോന്മുഖവുമായ നയങ്ങളിലൂടെ ബംഗ്ലാദേശ് മുേന്നറുന്നതില്‍ പ്രധാനമന്ത്രി അഭിനന്ദനം അറിയിച്ചു.

സാമൂഹ്യ കായിക സാമ്പത്തിക രംഗങ്ങളില്‍ എല്ലാം ബംഗ്ലാദേശ പുതിയ അളവുകോലുകള്‍ രൂപപ്പെടുത്തുകയാണ് എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നൈപുണ്യം വിദ്യാഭ്യാസം, ആരോഗ്യം, സ്ത്രീശാക്തീകരണം, ലഘു സമ്പാദ്യം തുടങ്ങി അനേകം മേഖലകളില്‍ ബംഗ്ലാദേശ് നേടിയ അഭൂതപൂര്‍വമായ പുരോഗതിയെ പ്രധാനമന്ത്രി പുകഴ്ത്തി.

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഇന്ത്യയും ബംഗ്ലാദേശും തമ്മില്‍ ഉഭയകക്ഷി ബന്ധങ്ങളില്‍ സുവര്‍ണ അധ്യായങ്ങളാണ് രചിച്ചിരിക്കുന്നത്. ഒപ്പം നമ്മുടെ പങ്കാളിത്തത്തിനു പുതിയ മാനങ്ങളും നല്കിയിരിക്കുന്നു. – പ്രധാന മന്ത്രി പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മില്‍ വര്‍ധിച്ചു വരുന്ന പരസ്പര വിശ്വാസം മൂലം സങ്കീര്‍ണമായ അതിര്‍ത്തി പ്രശ്‌നങ്ങള്‍ രമ്യതയില്‍ പരിഹൃതമായി. ബംഗ്ലാദേശ് ദക്ഷിണേഷ്യയിലെ ഇന്ത്യയുടെ ഏറ്റവും വലിയ വ്യവസായ പങ്കാളി മാത്രമല്ല, വികസന പങ്കാളി കൂടിയാണ് എന്നും അദ്ദേഹം പറഞ്ഞു.

ഇരു രാജ്യങ്ങളും തമ്മില്‍ നിലവിലുള്ള സഹകരണ മേഖലകള്‍ അദ്ദേഹം അക്കമിട്ടു നിരത്തി. വൈദ്യുതി വിതരണം, സൗഹൃദ പൈപ്പ് ലൈന്‍, റോഡ്, റെയില്‍, ഇന്റര്‍നെറ്റ്, വ്യോമഗതാഗതം, ജല പാതകള്‍ തുടങ്ങിയ മേഖലകളിലെ സഹകരണം ഇരു രാജ്യത്തെയും ജനങ്ങളുടെ സമ്പര്‍ക്കത്തെ കൂടുതല്‍ വളര്‍ത്തുന്നു.

ടാഗോര്‍, ഖ്വാസി നസ്രുല്‍ ഇസ്ലാം, ഉസ്താദ് അലാവുദ്ദിന്‍ ഖാന്‍, ലാലോണ്‍ ഷാ, ജിബാനന്ദ ദാസ്, ഈശ്വര്‍ ചന്ദ്ര വിദ്യാസാഗര്‍ തുടങ്ങിയ ധിഷണാശാലികളില്‍ നിന്നു ലഭിച്ച പൈതൃകമാണ് ഇരു രാജ്യങ്ങളുടേതുമെന്നു പ്രധാനമന്ത്രി സൂചിപ്പിച്ചു.

ബംഗ ബന്ധുവിന്റെ പൈതൃകവും പ്രചോദനവും ഇരു രാജ്യങ്ങള്‍ക്കും സമഗ്രമായി ആഴത്തില്‍ ലഭിച്ച പാരമ്പര്യമാണ്. അദ്ദേഹം കാണിച്ച പാത പങ്കാളിത്തത്തിനും പുരോഗതിക്കും ഇരു രാജ്യങ്ങളുടെയും കഴിഞ്ഞ നൂറ്റാണ്ടിലെ അഭിവൃദ്ധിക്കും ശക്തമായ അടിത്തറയാണ്.

ഇരു രാജ്യങ്ങളുടെയും 2022ല്‍ വരാന്‍ പോകുന്ന നാഴികക്കല്ലുകള്‍- ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യത്തിന്റെ 50-ാം വാര്‍ഷികവും ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികവും- സംബന്ധിച്ച് പ്രധാനമന്ത്രി വളരെ ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഈ രണ്ടു നാഴികക്കല്ലുകളും ഇരു രാജ്യങ്ങളെയും ഉയരങ്ങളിലേക്കു വികസിപ്പിക്കുക മാത്രമല്ല, അതിനുമപ്പുറം ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദം കൂടുതല്‍ ശക്തമാക്കുകയും ചെയ്യും.