നമസ്‌കാരം.
കേന്ദ്ര മന്ത്രിസഭയിലെ സഹപ്രവര്‍ത്തകന്‍ ശ്രീ ശ്രീപാദ് നായിക് ജി, രാജസ്ഥാന്‍ മുഖ്യമന്ത്രി ശ്രീ അശോക് ഗെലോട്ട് ജി, ഗുജറാത്ത് മുഖ്യമന്ത്രി ശ്രീ വിജയ്ഭായ് രൂപാനി ജി, രാജസ്ഥാന്‍ ഗവര്‍ണര്‍ ശ്രീ കല്‍രാജ് ജി, ഗുജറാത്ത് ഗവര്‍ണര്‍ ശ്രീ ആചാര്യ ദേവ്രത് ജി, മറ്റ് മന്ത്രിമാര്‍, പാര്‍ലമെന്റ്- നിയമസഭാംഗങ്ങളേ, ആയുര്‍വേദവുമായി ബന്ധപ്പെട്ട പണ്ഡിതന്മാരേ, മഹതികളേ, ബഹുമാന്യരേ!
നിങ്ങള്‍ക്കെല്ലാവര്‍ക്കും ധന്തേരസില്‍, അതായത് ധന്വന്തരി ദേവന്റെ ജന്മദിനത്തില്‍ ആശംസകള്‍. രോഗശാന്തിയുടെ ദേവനായി ധന്വന്തരി ജി കണക്കാക്കപ്പെടുന്നു, കൂടാതെ അദ്ദേഹത്തിന്റെ അനുഗ്രഹത്താല്‍ ആയുര്‍വേദവും സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. ഈ ശുഭദിനത്തില്‍, അതായത് ആയുര്‍വേദ ദിനത്തില്‍, ഇന്ത്യയുള്‍പ്പെടെ ലോകത്തെ മുഴുവന്‍ അനുഗ്രഹിക്കണമെന്ന് മുഴുവന്‍ മനുഷ്യരാശിയും ധന്വന്തരി ദേവനോട് പ്രാര്‍ത്ഥിക്കുന്നു.
സുഹൃത്തുക്കളേ
ഇത്തവണ ആയുര്‍വേദ ദിനം ഗുജറാത്തിനും രാജസ്ഥാനിനും പ്രത്യേകമാണ്; ഇത് ഞങ്ങളുടെ യുവസുഹൃത്തുക്കള്‍ക്കൊരു സവിശേഷദിനമാണ്. ഇന്ന് ഗുജറാത്തിലെ ജാംനഗറിലെ ആയുര്‍വേദത്തിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടീച്ചിംഗ് ആന്‍ഡ് റിസര്‍ച്ച് ദേശീയ പ്രാധാന്യമുള്ള സ്ഥാപനമായി അംഗീകരിക്കപ്പെട്ടു. അതുപോലെ, ജയ്പൂരിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആയുര്‍വേദ ഇന്ന് ഒരു ഡീംഡ് സര്‍വകലാശാലയായി. ആയുര്‍വേദത്തിലെ ഉന്നത വിദ്യാഭ്യാസം, ഗവേഷണം, നൈപുണ്യവികസനം എന്നിവയുമായി ബന്ധപ്പെട്ട ഈ മികച്ച സ്ഥാപനങ്ങള്‍ക്ക് രാജസ്ഥാനിനും ഗുജറാത്തിനും രാജ്യത്തിനും മുഴുവന്‍ അഭിനന്ദനങ്ങള്‍.
സുഹൃത്തുക്കളേ,
ആയുര്‍വേദം ഇന്ത്യയുടെ ഒരു പൈതൃകമാണ്, അതിന്റെ വികാസം മുഴുവന്‍ മനുഷ്യരാശിയുടെയും ക്ഷേമത്തിന് പ്രധാനമാണ്. ഇന്ന് ബ്രസീലിന്റെ ദേശീയ നയത്തില്‍ വരെ ആയുര്‍വേദം ഉള്‍പ്പെടുന്നു. ഇന്തോ-യുഎസ് ബന്ധമായാലും ഇന്തോ-ജര്‍മ്മന്‍ ബന്ധമായാലും ആയുഷും ഇന്ത്യന്‍ പരമ്പരാഗത വൈദ്യശാസ്ത്ര സംവിധാനവുമായി ബന്ധപ്പെട്ട സഹകരണം തുടര്‍ച്ചയായി വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ലോകാരോഗ്യസംഘടനയും ലോകാരോഗ്യ സംഘടനയുടെ തലവനായ എന്റെ സുഹൃത്തും വളരെ പ്രധാനപ്പെട്ട ഒരു പ്രഖ്യാപനം നടത്തിയെന്നത് ഓരോ ഇന്ത്യക്കാരനും വളരെയധികം അഭിമാനിക്കേണ്ട കാര്യമാണ്: പരമ്പരാഗത വൈദ്യശാസ്ത്രത്തിനുള്ള ആഗോള കേന്ദ്രം സ്ഥാപിക്കാന്‍ ലോകാരോഗ്യ സംഘടന ഇന്ത്യയെ തിരഞ്ഞെടുത്തു, ഇനി അതിന്റെ പ്രവര്‍ത്തനം ഇന്ത്യയില്‍ നടക്കും ലോക ക്ഷേമത്തിനായി ഈ ദിശയില്‍, ഈ വലിയ ഉത്തരവാദിത്തം ഇന്ത്യയ്ക്ക് ഏല്‍പ്പിച്ചതിന് ലോകാരോഗ്യ സംഘടനയോട്, പ്രത്യേകിച്ച് എന്റെ സുഹൃത്ത് ലോകാരോഗ്യ സംഘടനയുടെ ഡയറക്ടര്‍ ജനറല്‍ ഡോ. ടെഡ്രോസിനോടു ഞാന്‍ ആത്മാര്‍ത്ഥമായ നന്ദിയര്‍പ്പിക്കുന്നു. ഈ രീതിയില്‍ ഇന്ത്യ ‘ലോകത്തിന്റെ ഔഷധകേന്ദ്രം’ആയി ഉയര്‍ന്നുവന്നതുപോലെ, പരമ്പരാഗത വൈദ്യശാസ്ത്ര കേന്ദ്രവും ആഗോള ക്ഷേമത്തിന്റെ കേന്ദ്രവുമായി മാറുമെന്ന് ഞാന്‍ വിശ്വസിക്കുന്നു.
സുഹൃത്തുക്കളേ,
ആരോഗ്യവുമായി ബന്ധപ്പെട്ട സമ്പന്നമായ ഒരു പൈതൃകം ഇന്ത്യയിലുണ്ടെന്നത് എല്ലായ്‌പ്പോഴും സ്ഥാപിതമായ ഒരു സത്യമാണ്. എന്നാല്‍ ഈ അറിവ് പ്രധാനമായും പുസ്തകങ്ങളിലും തിരുവെഴുത്തുകളിലും നമ്മുടെ മുത്തശ്ശിമാരുടെ നുറുങ്ങുകളും സൂത്രവാക്യങ്ങളും ഉള്‍ക്കൊള്ളുന്നുവെന്നത് ഒരുപോലെ ശരിയാണ്. ആധുനിക ആവശ്യങ്ങള്‍ക്കനുസരിച്ച് ഈ അറിവ് വികസിപ്പിക്കുന്നത് വളരെ പ്രധാനമാണ്. അതിനാല്‍, രാജ്യത്ത് ആദ്യമായി, നമ്മുടെ പുരാതന വൈദ്യശാസ്ത്ര പരിജ്ഞാനം 21-ാം നൂറ്റാണ്ടിലെ ആധുനിക ശാസ്ത്ര പരിജ്ഞാനവുമായി സമന്വയിപ്പിക്കപ്പെടുന്നു. മൂന്ന് വര്‍ഷം മുമ്പ് അഖിലേന്ത്യാ ആയുര്‍വേദ ഇന്‍സ്റ്റിറ്റ്യൂട്ട് ഇവിടെ സ്ഥാപിക്കപ്പെട്ടു. ലേയിലെ സോവ-റിഗ്പയുമായി ബന്ധപ്പെട്ട ഗവേഷണത്തിനും മറ്റ് പഠനങ്ങള്‍ക്കുമായി നാഷണല്‍ സോവ റിഗ്പ ഇന്‍സ്റ്റിറ്റ്യൂട്ട് വികസിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു. ഇന്ന്, നവീകരിച്ച ഗുജറാത്തിലെയും രാജസ്ഥാനിലെയും രണ്ട് സ്ഥാപനങ്ങളും ഇതിന്റെ വിപുലീകരണമാണ്.
സഹോദരീ സഹോദരന്മാരേ,
വളര്‍ച്ചയും വികാസവും ഉണ്ടാകുമ്പോള്‍ ഉത്തരവാദിത്തവും വര്‍ദ്ധിക്കുന്നുവെന്ന് പറയപ്പെടുന്നു. ഇന്ന്, ഈ രണ്ട് സുപ്രധാന സ്ഥാപനങ്ങള്‍ വളരെയധികം വളര്‍ന്നതിനാല്‍, എനിക്കും ഒരു അഭ്യര്‍ത്ഥനയുണ്ട്. രാജ്യത്തെ പ്രധാന ആയുര്‍വേദ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ ആയതിനാല്‍, അന്താരാഷ്ട്ര രീതികളുമായി പൊരുത്തപ്പെടുന്നതും ശാസ്ത്രീയ മാനദണ്ഡങ്ങള്‍ക്കനുസൃതവുമായ കോഴ്‌സുകള്‍ രൂപകല്‍പ്പന ചെയ്യേണ്ട ഉത്തരവാദിത്തം നിങ്ങള്‍ക്കെല്ലാവര്‍ക്കും ഇപ്പോള്‍ ഉണ്ട്. ആയുര്‍-ഫിസിക്‌സ്, ആയുര്‍-കെമിസ്ട്രി തുടങ്ങിയ വിഷയങ്ങളില്‍ പുതിയ സാധ്യതകളുമായി പ്രവര്‍ത്തിക്കാന്‍ വിദ്യാഭ്യാസ മന്ത്രാലയത്തോടും യുജിസിയോടും ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. ഗവേഷണത്തിന് പരമാവധി ഉത്തേജനം നല്‍കുന്നതിനായി ഇന്റഗ്രേറ്റഡ് ഡോക്ടറല്‍, പോസ്റ്റ് ഡോക്ടറല്‍ പാഠ്യപദ്ധതി സൃഷ്ടിക്കാന്‍ ഇത് പ്രവര്‍ത്തിക്കും.
ഇന്ന് എനിക്ക് സ്റ്റാര്‍ട്ടപ്പുകള്‍ക്കും രാജ്യത്തെ സ്വകാര്യ മേഖലയ്ക്കുമായി ഒരു പ്രത്യേക അഭ്യര്‍ത്ഥനയുണ്ട്. രാജ്യത്തെ സ്വകാര്യ സ്റ്റാര്‍ട്ടപ്പുകളോ പുതിയ സ്റ്റാര്‍ട്ടപ്പുകളോ ആയുര്‍വേദത്തിനായുള്ള ആഗോള ആവശ്യത്തെക്കുറിച്ച് പഠിക്കുകയും ഈ മേഖലയുടെ വളര്‍ച്ചയില്‍ അവരുടെ പങ്ക് ഉറപ്പാക്കുകയും വേണം. ആയുര്‍വേദത്തിന്റെ പ്രാദേശിക ശക്തിക്കായി, നിങ്ങള്‍ ലോകമെമ്പാടും ശബ്ദമുയര്‍ത്തണം. ആയുഷ് മാത്രമല്ല, നമ്മുടെ മുഴുവന്‍ ആരോഗ്യ സംവിധാനവും ഞങ്ങളുടെ സമഗ്രമായ പരിശ്രമത്തിലൂടെ ആഴത്തിലുള്ള മാറ്റത്തിന് സാക്ഷ്യം വഹിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്.
സുഹൃത്തുക്കളേ,
പാര്‍ലമെന്റിന്റെ ഈ വര്‍ഷത്തെ വര്‍ഷകാല സമ്മേളനത്തില്‍ ചരിത്രപരമായ പ്രാധാന്യമുള്ള രണ്ട് കമ്മീഷനുകളും സൃഷ്ടിക്കപ്പെട്ടുവെന്ന് നിങ്ങള്‍ക്കറിയാം. ആദ്യത്തേത് നാഷണല്‍ സിസ്റ്റം കമ്മീഷന്‍ ഫോര്‍ ഇന്ത്യന്‍ സിസ്റ്റം ഓഫ് മെഡിസിന്‍, മറ്റൊന്ന് നാഷണല്‍ കമ്മീഷന്‍ ഫോര്‍ ഹോമിയോപ്പതി. മാത്രമല്ല, പുതിയ ദേശീയ വിദ്യാഭ്യാസ നയത്തില്‍ ഇന്ത്യയിലെ മെഡിക്കല്‍ വിദ്യാഭ്യാസത്തില്‍ സംയോജനത്തിന്റെ സമീപനവും പ്രോത്സാഹിപ്പിക്കപ്പെട്ടിട്ടുണ്ട്.
സുഹൃത്തുക്കളേ,
ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ഇന്ത്യ ചിതറിക്കിടക്കുന്ന രീതിയിലല്ല, സമഗ്രമായിട്ടാണ് ചിന്തിക്കുന്നത്. ആരോഗ്യപരമായ വെല്ലുവിളികളും സമാനമായ രീതിയില്‍ സമഗ്രമായ സമീപനത്തിലൂടെ പരിഹരിക്കപ്പെടുന്നു. ഇന്ന്, ആരോഗ്യപരിരക്ഷ രാജ്യത്ത് വിലകുറഞ്ഞതും ഫലപ്രദവുമായ മികച്ച ചികില്‍സയിലാണു കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഒരു വശത്ത് ശുചിത്വം, അണുനശീകരണം, കക്കൂസുകള്‍, ശുദ്ധജലം, പുകയില്ലാത്ത അടുക്കള, പോഷകാഹാരം എന്നിവയെല്ലാം ശ്രദ്ധിക്കപ്പെടുന്നു, മറുവശത്ത് 1.5 ലക്ഷം ആരോഗ്യ-പരിരക്ഷാ കേന്ദ്രങ്ങള്‍ ഇന്ത്യയുടെ എല്ലാ കോണുകളിലും ആരംഭിക്കുന്നു. ഇവയില്‍ 12,500 ലധികം ആയുഷ് വെല്‍നസ് സെന്ററുകള്‍ ആയുര്‍വേദത്തിനായി പൂര്‍ണ്ണമായും സമര്‍പ്പിതമാണ് അല്ലെങ്കില്‍ ആയുര്‍വേദവുമായി ബന്ധപ്പെട്ടിരിക്കുന്നു.
സുഹൃത്തുക്കളേ,
കൊറോണ കാലഘട്ടത്തില്‍ ലോകമെമ്പാടുമുള്ള ആയുര്‍വേദ ഉല്‍പ്പന്നങ്ങളുടെ ആവശ്യം അതിവേഗം വര്‍ദ്ധിച്ചു. ആയുര്‍വേദ ഉല്‍പന്നങ്ങളുടെ കയറ്റുമതി 1.5 മടങ്ങ് വര്‍ദ്ധിച്ചു, അതായത് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം സെപ്റ്റംബറില്‍ ഏകദേശം 45 ശതമാനം. മാത്രമല്ല, സുഗന്ധവ്യഞ്ജനങ്ങളുടെ കയറ്റുമതിയിലും ഗണ്യമായ വര്‍ധനയുണ്ടായി. മഞ്ഞള്‍, ഇഞ്ചി, രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നവയായി കണക്കാക്കപ്പെടുന്ന വസ്തുക്കളുടെ കയറ്റുമതി പെട്ടെന്ന് ആയുര്‍വേദ ചികില്‍സയിലും ലോകത്തെ ഇന്ത്യന്‍ സുഗന്ധവ്യഞ്ജനങ്ങളിലും ആത്മവിശ്വാസം പ്രകടിപ്പിക്കുന്ന തരത്തില്‍ വര്‍ദ്ധിച്ചു.
സുഹൃത്തുക്കളേ,
കൊറോണയുടെ ഈ കാലഘട്ടത്തില്‍, നമ്മുടെ ശ്രദ്ധ ആയുര്‍വേദത്തിന്റെ ഉപയോഗത്തില്‍ മാത്രം ഒതുങ്ങിയിട്ടില്ല. മറിച്ച്, രാജ്യത്തും ലോകത്തും ആയുഷുമായി ബന്ധപ്പെട്ട ഗവേഷണങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാനും ഈ പ്രയാസകരമായ സമയം ഉപയോഗിക്കുന്നു. ഇന്ന്, ഒരു വശത്ത്, ഇന്ത്യ വാക്‌സിനുകള്‍ പരീക്ഷിക്കുന്നു; മറുവശത്ത്, കോവിഡിനെതിരെ പോരാടുന്നതിന് ആയുര്‍വേദ ഗവേഷണത്തിനുള്ള അന്താരാഷ്ട്ര സഹകരണവും വര്‍ദ്ധിപ്പിക്കുകയാണ്. ഇപ്പോള്‍ നൂറിലധികം സ്ഥലങ്ങളില്‍ ഗവേഷണം നടക്കുന്നുണ്ടെന്ന് ഞങ്ങളുടെ സഹപ്രവര്‍ത്തകന്‍ ശ്രീപാദ് ജി പറഞ്ഞു. ദില്ലിയില്‍ തന്നെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആയുര്‍വേദം 80,000 ദില്ലി പോലീസ് ഉദ്യോഗസ്ഥരെക്കുറിച്ച് പ്രതിരോധ ഗവേഷണം നടത്തി. ഒരുപക്ഷേ, ലോകത്തിലെ ഏറ്റവും വലിയ ഗ്രൂപ്പ് പഠനമാണിത്. പ്രോത്സാഹജനകമായ ഫലങ്ങളും ഉണ്ട്. കുറച്ച് അന്താരാഷ്ട്ര പരീക്ഷണങ്ങളും വരും ദിവസങ്ങളില്‍ ആരംഭിക്കും.
സുഹൃത്തുക്കളേ,
ഇന്ന്, ആയുര്‍വേദ മരുന്നുകള്‍, ഔഷധസസ്യങ്ങള്‍, പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്ന പോഷകാഹാരങ്ങള്‍ എന്നിവയ്ക്ക് നമ്മള്‍ പ്രത്യേക ഊന്നല്‍ നല്‍കുന്നു. നാടന്‍ ധാന്യങ്ങളുടെ ഉല്‍പാദനം വര്‍ദ്ധിപ്പിക്കാന്‍ ഇന്ന് കര്‍ഷകരെ പ്രോത്സാഹിപ്പിക്കുന്നു. മാത്രമല്ല, ഗംഗാ തീരത്തും ഹിമാലയന്‍ പ്രദേശങ്ങളിലും ജൈവ ഉല്‍പന്നങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നു. ആയുര്‍വേദ വൃക്ഷങ്ങളും ചെടികളും നടുന്നതിന് ഊന്നല്‍ നല്‍കുന്നു. ലോകത്തിന്റെ ക്ഷേമത്തില്‍ ഇന്ത്യ കൂടുതല്‍ കൂടുതല്‍ സംഭാവന നല്‍കുന്നുവെന്ന് ഉറപ്പാക്കാന്‍ നാം ശ്രമിക്കുന്നു, കയറ്റുമതിയും നമ്മുടെ കര്‍ഷകരുടെ വരുമാനവും വര്‍ദ്ധിക്കുന്നു. ആയുഷ് മന്ത്രാലയം ഇതിനായി സമഗ്രമായ ഒരു പദ്ധതിക്കായി പ്രവര്‍ത്തിക്കുന്നു.
കോവിഡ് മഹാമാരി ആരംഭിച്ചതിനുശേഷം, ആയുര്‍വേദ ഔഷധസസ്യങ്ങളായ അശ്വഗന്ധ, ഗിലോയ്, തുളസി മുതലായവയുടെ വില വര്‍ദ്ധിച്ചതും നിങ്ങള്‍ കണ്ടിരിക്കണം. ആയുര്‍വേദത്തില്‍ ആളുകളുടെ ആത്മവിശ്വാസം വര്‍ദ്ധിച്ചു.
സുഹൃത്തുക്കളേ,
ആയുര്‍വേദവുമായി ബന്ധപ്പെട്ട ഈ മുഴുവന്‍ ആവാസവ്യവസ്ഥയുടെയും വികാസത്തോടെ രാജ്യത്തെ ആരോഗ്യ-ക്ഷേമ ടൂറിസത്തിനും ഉത്തേജനം ലഭിക്കും. ഗുജറാത്തിനും രാജസ്ഥാനിനും ഒരേപോലെ വളരെയധികം സാധ്യതകളുണ്ട്. ജാംനഗറിലെയും ജയ്പൂരിലെയും ഈ രണ്ട് സ്ഥാപനങ്ങളും ഈ ദിശയില്‍ ഗുണം ചെയ്യുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. വീണ്ടും, നിങ്ങള്‍ക്കെല്ലാവര്‍ക്കും ഹൃദയംഗമമായ അഭിനന്ദനങ്ങള്‍! ഇന്ന് ചെറിയ ദീപാവലി, നാളെ വലിയ ദീപാവലി. ദീപാവലി ആഘോഷവേളയില്‍ നിങ്ങള്‍ക്കും നിങ്ങളുടെ കുടുംബത്തിനും എന്റെ ആശംസകള്‍.
വളരെയധികം നന്ദി.
***
आयुर्वेद,भारत की विरासत है जिसके विस्तार में पूरी मानवता की भलाई समाई हुई है।
— PMO India (@PMOIndia) November 13, 2020
किस भारतीय को खुशी नहीं होगी कि हमारा पारंपरिक ज्ञान, अब अन्य देशों को भी समृद्ध कर रहा है।
गर्व की बात है कि @WHO ने Global Centre for Traditional Medicine की स्थापना के लिए भारत को चुना है: PM
ये हमेशा से स्थापित सत्य रहा है कि भारत के पास आरोग्य से जुड़ी कितनी बड़ी विरासत है।
— PMO India (@PMOIndia) November 13, 2020
लेकिन ये भी उतना ही सही है कि ये ज्ञान ज्यादातर किताबों में, शास्त्रों में रहा है और थोड़ा-बहुत दादी-नानी के नुस्खों में।
इस ज्ञान को आधुनिक आवश्यकताओं के अनुसार विकसित किया जाना आवश्यक है: PM
देश में अब हमारे पुरातन चिकित्सीय ज्ञान-विज्ञान को 21वीं सदी के आधुनिक विज्ञान से मिली जानकारी के साथ जोड़ा जा रहा है, नई रिसर्च की जा रही है।
— PMO India (@PMOIndia) November 13, 2020
तीन साल पहले ही हमारे यहां अखिल भारतीय आयुर्वेदिक संस्थान की स्थापना की गई थी: PM
Furthering the popularity of Ayurveda in India. #AyurvedaDay https://t.co/iuiADCnqsY
— Narendra Modi (@narendramodi) November 13, 2020