Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ജല്‍ ജീവന്‍ മിഷന്റെ കീഴിലുള്ള ‘ഹര്‍ ഘര്‍ ജല്‍’ ഉത്സവിനെ വീഡിയോ സന്ദേശത്തിലൂടെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു

ജല്‍ ജീവന്‍ മിഷന്റെ കീഴിലുള്ള ‘ഹര്‍ ഘര്‍ ജല്‍’ ഉത്സവിനെ വീഡിയോ സന്ദേശത്തിലൂടെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു


പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ജല്‍ ജീവന്‍ മിഷന്റെ കീഴിലുള്ള ‘ഹര്‍ഘര്‍ ജല്‍ ഉത്സവിനെ’ വീഡിയോ സന്ദേശത്തിലൂടെ അഭിസംബോധന ചെയ്തു. ഗോവയിലെ പനാജിയിലാണ് പരിപാടി അരങ്ങേറിയത്. ഗോവ മുഖ്യമന്ത്രി ശ്രീ പ്രമോദ് സാവന്ത്, കേന്ദ്രമന്ത്രി ശ്രീ ഗജേന്ദ്ര സിംഗ് ഷെഖാവത് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. ജന്മാഷ്ടമിയുടെ അവസരത്തില്‍ പ്രധാനമന്ത്രി ശ്രീകൃഷ്ണ ഭക്തര്‍ക്ക് ആശംസകളും നേര്‍ന്നു.

ഈ അമൃതകാലത്തില്‍ ഇന്ത്യ മുന്നോട്ട് വച്ച വലിയ ലക്ഷ്യങ്ങളില്‍ മൂന്ന് നാഴികകല്ലുകള്‍ നേടിയതിലുള്ള അഭിമാനം പങ്കിട്ടുകൊണ്ടാണ് പ്രധാനമന്ത്രി സംസാരിച്ച് തുടങ്ങിയത്. ”ഒന്നാമതായി, ഇന്ന് രാജ്യത്തെ 10 കോടി ഗ്രാമീണ കുടുംബങ്ങളെ പൈപ്പ് വഴി ശുദ്ധജല സൗകര്യവുമായി ബന്ധിപ്പിച്ചിരിക്കുന്നു. എല്ലാ വീട്ടിലും വെള്ളം എത്തിക്കാനുള്ള ഗവണ്‍മെന്റിന്റെ കാമ്പയിന്റെ വലിയ വിജയമാണിത്. ഇത് കൂട്ടായ പരശ്രമത്തിന്റെ മികച്ച ഉദാഹരണമാണ്.

രണ്ടാമതായി, എല്ലാ വീടുകളും പൈപ്പ് വെള്ളവുമായി ബന്ധിപ്പിക്കുന്ന ആദ്യ ഹര്‍ഘര്‍ ജല്‍ സര്‍ട്ടിഫൈഡ് സംസ്ഥാനമായി മാറിയതിന് അദ്ദേഹം ഗോവയെ അഭിനന്ദിച്ചു. ഈ നേട്ടം കൈവരിച്ച ആദ്യ കേന്ദ്ര ഭരണ പ്രദേശങ്ങളായി ദാദ്ര നഗര്‍ ഹവേലിയും ദാമന്‍ ദിയുവും മാറിയെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളും ഗവണ്‍മെന്റും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും നടത്തിയ ശ്രമങ്ങളെ പ്രധാനമന്ത്രി അഭിനന്ദിച്ചു. പല സംസ്ഥാനങ്ങളും ഉടന്‍ തന്നെ പട്ടികയില്‍ ഇടംപിടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ ഒരു ലക്ഷം ഗ്രാമങ്ങള്‍ ഒഡിഎഫ് പ്ലസ് ആയി മാറിയതാണ് മൂന്നാമത്തെ നേട്ടമെന്ന് പ്രധാനമന്ത്രി അറിയിച്ചു. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് രാജ്യം വെളിയിട വിസര്‍ജന മുക്തമായി (ഒഡിഎഫ്) പ്രഖ്യാപിച്ചതിന് ശേഷം, ഗ്രാമങ്ങള്‍ക്ക് ഒഡിഎഫ് പ്ലസ് പദവി കൈവരിക്കുക എന്നതായിരുന്നു അടുത്ത ലക്ഷ്യം. ഇത്തരം ഗ്രാമങ്ങളില്‍ കമ്മ്യൂണിറ്റി ടോയ്ലറ്റുകള്‍, പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണം,മലി ജല നിര്‍മ്മാര്‍ജ്ജനം, ഗോബര്‍ദന്‍ പദ്ധതി എന്നിവ ഉണ്ടായിരിക്കും. അത്തരത്തില്‍ രാജ്യത്ത് ഇപ്പോള്‍ ഒരു ലക്ഷം ഗ്രാമങ്ങളാണ് ഉള്ളത് എന്ന സന്തോഷവും പ്രധാനമന്ത്രി പങ്കിട്ടു.

ലോകം അഭിമുഖീകരിക്കുന്ന ജലസുരക്ഷാ വെല്ലുവിളിക്ക് ചൂണ്ടിക്കാട്ടി വികസിത ഇന്ത്യ-വിക്ഷിത് ഭാരത് എന്ന പ്രമേയം സാക്ഷാത്കരിക്കുന്നതില്‍ ജലക്ഷാമം വലിയ തടസ്സമായി മാറുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ജലസുരക്ഷാ പദ്ധതികള്‍ക്കായി ഞങ്ങളുടെ ഗവണ്‍മെന്റ് കഴിഞ്ഞ 8 വര്‍ഷമായി അക്ഷീണം പ്രയത്‌നിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. സ്വാര്‍ത്ഥമായ ഹ്രസ്വകാല സമീപനത്തിന് മുകളിലുള്ള ദീര്‍ഘകാല സമീപനത്തിന്റെ ആവശ്യകത പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു, ‘

‘ഒരു രാജ്യം കെട്ടിപ്പടുക്കാന്‍ ഒരാള്‍ കഠിനാധ്വാനം ചെയ്യേണ്ടത് പോലെ ഒരു ഗവണ്‍മെന്റ് രൂപീകരിക്കാന്‍ ഒരാള്‍ കഠിനാധ്വാനം ചെയ്യേണ്ടതില്ല എന്നത് ശരിയാണ്. രാഷ്ട്രനിര്‍മ്മാണത്തിനായി പ്രവര്‍ത്തിക്കാന്‍ നമ്മളെല്ലാവരും തെരഞ്ഞെടുക്കപ്പെട്ടവരാണ്. അതുകൊണ്ടാണ് വര്‍ത്തമാനകാലത്തെയും ഭാവിയിലെയും വെല്ലുവിളികളില്‍ ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. രാജ്യത്തെക്കുറിച്ച് ശ്രദ്ധിക്കാത്തവര്‍, രാജ്യത്തിന്റെ വര്‍ത്തമാനമോ ഭാവിയോ നശിക്കുന്നതില്‍ വിഷമിക്കുന്നില്ല. അത്തരം ആളുകള്‍ക്ക് തീര്‍ച്ചയായും വലുതായി സംസാരിക്കാന്‍ കഴിയും, പക്ഷേ ഒരിക്കലും ജലത്തെക്കുറിച്ച് വലിയ കാഴ്ചപ്പാടോടെ പ്രവര്‍ത്തിക്കാന്‍ കഴിയില്ല.

ജലസുരക്ഷ ഉറപ്പാക്കാനുള്ള ഗവണ്‍മെന്റിന്റെ ബഹുമുഖ സമീപനത്തെക്കുറിച്ച് സംസാരിച്ച പ്രധാനമന്ത്രി, ‘ക്യാച്ച് ദ റെയിന്‍’, അടല്‍ ഭൂജല്‍ പദ്ധതി, എല്ലാ ജില്ലയിലും 75 അമൃത് സരോവരങ്ങള്‍, നദീജലം, ജല്‍ ജീവന്‍ മിഷന്‍ തുടങ്ങിയ പദ്ധതികളെ പറ്റിയും പരാമര്‍ശിച്ചു. ഇന്ത്യയിലെ റാംസര്‍ തണ്ണീര്‍ത്തട പ്രദേശങ്ങളുടെ എണ്ണം 75 ആയി ഉയര്‍ന്നു, അതില്‍ 50 എണ്ണം കഴിഞ്ഞ 8 വര്‍ഷത്തിനുള്ളില്‍ കൂട്ടിച്ചേര്‍ത്തതാണെന്നും അദ്ദേഹം വ്യക്തമാക്കി.

അമൃതകാലത്തിന് ഇതിലും നല്ലൊരു തുടക്കം ഉണ്ടാകില്ലെന്ന്, വെറും 3 വര്‍ഷത്തിനുള്ളില്‍ 7 കോടി ഗ്രാമീണ കുടുംബങ്ങളെ പൈപ്പ് വെള്ളവുമായി ബന്ധിപ്പിക്കുന്നതിനുള്ള നേട്ടത്തെ പ്രശംസിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. സ്വാതന്ത്ര്യത്തിന് ശേഷം 7 പതിറ്റാണ്ടിനിടെ 3 കോടി കുടുംബങ്ങള്‍ക്ക് മാത്രമേ ഈ സൗകര്യം ഉണ്ടായിരുന്നുള്ളൂ. രാജ്യത്ത് ഏകദേശം 16 കോടി ഗ്രാമീണ കുടുംബങ്ങളുണ്ട്. അവര്‍ക്ക് വെള്ളത്തിനായി പുറം സ്രോതസ്സുകളെ ആശ്രയിക്കേണ്ടി വന്നിരുന്നു. ഈ അടിസ്ഥാന ആവശ്യത്തിനായി പോരാടുന്ന ഗ്രാമത്തിലെ ഇത്രയും വലിയ ജനസമൂഹത്തെ നമുക്ക് ഉപേക്ഷിക്കാന്‍ കഴിയുമായിരുന്നില്ല. അതുകൊണ്ടാണ് 3 വര്‍ഷം മുമ്പ് ചെങ്കോട്ടയില്‍ നിന്ന് എല്ലാ വീട്ടിലും പൈപ്പ് വെള്ളം ലഭിക്കുമെന്ന് താന്‍ പ്രഖ്യാപിച്ചതെന്ന് പ്രധാനമന്ത്രി പറഞ്ഞു. 3,60,000 കോടി രൂപയാണ് ഈ ക്യാംപൈന് വേണ്ടി ചെലവഴിക്കുന്നത്. 100 വര്‍ഷത്തെ ഏറ്റവും വലിയ പകര്‍ച്ചവ്യാധി മൂലമുണ്ടായ തടസ്സങ്ങള്‍ക്കിടയിലും, ഈ ക്യാംപൈന്റെ വേഗത കുറഞ്ഞില്ല. ഈ നിരന്തര പ്രയത്‌നത്തിന്റെ ഫലമായാണ് 7 പതിറ്റാണ്ടിനിടെ ചെയ്തതിന്റെ ഇരട്ടിയിലധികം ജോലികള്‍ വെറും 3 വര്‍ഷം കൊണ്ട് രാജ്യം ചെയ്തത്. ചെങ്കോട്ടയില്‍ നിന്ന് താന്‍ ഇത്തവണ സംസാരിച്ച അതേ മനുഷ്യ കേന്ദ്രീകൃത വികസനത്തിന്റെ ഒരു ഉദാഹരണമാണിതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

ഭാവിതലമുറയ്ക്കും സ്ത്രീകള്‍ക്കും ഹര്‍ഘര്‍ ജലിന്റെ പ്രയോജനം പ്രധാനമന്ത്രി പറഞ്ഞു. വെള്ളവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുടെ പ്രധാന ദുരിതം അനുഭവിക്കുന്നത് സ്ത്രീകളാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പദ്ധതി സ്ത്രീകളുടെ ജീവിത സൗകര്യം മെച്ചപ്പെടുത്തും. ”ജല്‍ ജീവന്‍ അഭിയാന്‍ വെറുമൊരു ഗവണ്‍മെന്റ് പദ്ധതിയല്ല, മറിച്ച് സമൂഹം, സമൂഹത്തിനായി നടത്തുന്ന പദ്ധതിയാണ്,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജനപങ്കാളിത്തം, പരിപാടിയില്‍ ഭാഗമാകുന്നവരുടെ പങ്കാളിത്തം, രാഷ്ട്രീയ ഇച്ഛാശക്തി, വിഭവങ്ങളുടെ പരമാവധി വിനിയോഗം എന്നിങ്ങനെ നാല് തൂണുകളാണ് ജല്‍ ജീവന്‍ മിഷന്റെ വിജയത്തിന്റെ അടിസ്ഥാനമെന്ന് പ്രധാനമന്ത്രി പറഞ്ഞു. പ്രദേശവാസികള്‍ക്കും ഗ്രാമസഭകള്‍ക്കും മറ്റ് പ്രാദേശിക ഭരണ സ്ഥാപനങ്ങള്‍ക്കും ക്യാംപൈനില്‍ അഭൂതപൂര്‍വമായ പങ്കുണ്ട്. പ്രാദേശിക സ്ത്രീകള്‍ക്ക് ജലപരിശോധനയ്ക്ക് പരിശീലനം നല്‍കുകയും ‘പാനിസമിതി’യിലെ അംഗങ്ങളാക്കുകയും ചെയ്തു്. 

പഞ്ചായത്തുകളും എന്‍ജിഒകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും എല്ലാ മന്ത്രാലയങ്ങളും കാണിക്കുന്ന ആവേശത്തില്‍ പദ്ധതിയുടെ ഭാഗമായവരുടെ പങ്കാളിത്തം പ്രകടമാണ്. അതുപോലെ, കഴിഞ്ഞ 7 പതിറ്റാണ്ടിനിടയില്‍ നേടിയതിനേക്കാള്‍ കൂടുതല്‍ നേട്ടങ്ങള്‍ വെറും 7 വര്‍ഷം കൊണ്ട് നേടിയത് രാഷ്ട്രീയ ഇച്ഛാശക്തിയെ സൂചിപ്പിക്കുന്നു. വിഭവങ്ങളുടെ പരമാവധി വിനിയോഗം MGNREGA പോലുള്ള സ്‌കീമുകളുമായുള്ള സമന്വയത്തില്‍ പ്രതിഫലിക്കുന്നു. പൈപ്പ് വെള്ളം എല്ലാവരിലും എത്തിക്കുന്നത് വിവേചനത്തിനുള്ള സാധ്യത ഇല്ലാതാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജലത്തിന്റെ ആസ്തികളുടെ ജിയോ ടാഗിംഗ്, ജലവിതരണത്തിനും ഗുണനിലവാര നിയന്ത്രണത്തിനുമുള്ള പരിഹാരങ്ങള്‍, ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ് തുടങ്ങിയ സാങ്കേതിക വിദ്യകളുടെ ഉപയോഗം പരാമര്‍ശിച്ചുകൊണ്ട്, ജനങ്ങളുടെ ശക്തി, സ്ത്രീ ശക്തി, സാങ്കേതികവിദ്യയുടെ ശക്തി എന്നിവയാണ് ജല്‍ ജീവന്‍ മിഷനെ ശക്തിപ്പെടുത്തുന്നതെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

–ND–

Addressing the #Har GharJalUtsav being held in Goa. https://t.co/eUGHgaHMB1

— Narendra Modi (@narendramodi) August 19, 2022

देश भर में श्रीकृष्ण जन्माष्टमी की धूम है।

सभी देशवासियों को, दुनियाभर में फैले भगवान श्रीकृष्ण के भक्तों को बहुत-बहुत बधाई: PM @narendramodi

— PMO India (@PMOIndia) August 19, 2022

आज मैं सभी देशवासियों के साथ देश की तीन बड़ी उपलब्धियों को साझा करना चाहता हूं।

भारत की इन उपलब्धियों के बारे में जानकर हर देशवासी को बहुत गर्व होगा।

अमृतकाल में भारत जिन विशाल लक्ष्यों पर काम कर रहा है, उससे जुड़े तीन अहम पड़ाव हमने आज पार किए हैं: PM @narendramodi

— PMO India (@PMOIndia) August 19, 2022

आज देश के 10 करोड़ ग्रामीण परिवार पाइप से स्वच्छ पानी की सुविधा से जुड़ चुके हैं।

ये घर जल पहुंचाने की सरकार के अभियान की एक बड़ी सफलता है।

ये सबका प्रयास का एक बेहतरीन उदाहरण है: PM @narendramodi

— PMO India (@PMOIndia) August 19, 2022

देश ने और विशेषकर गोवा ने आज एक उपलब्धि हासिल की है।

आज गोवा देश का पहला राज्य बना है, जिसे हर घर जल सर्टिफाई किया गया है।

दादरा नगर हवेली एवं दमन और दीव भी, हर घर जल सर्टिफाइड केंद्र शासित राज्य बन गए हैं: PM

— PMO India (@PMOIndia) August 19, 2022

देश की तीसरी उपलब्धि स्वच्छ भारत अभियान से जुड़ी है।

कुछ साल पहले सभी देशवासियों के प्रयासों से, देश खुले में शौच से मुक्त घोषित हुआ था।

इसके बाद हमने संकल्प लिया था कि गांवों को ODF प्लस बनाएंगे: PM @narendramodi

— PMO India (@PMOIndia) August 19, 2022

इसको लेकर भी देश ने अहम माइलस्टोन हासिल किया है।

अब देश के अलग-अलग राज्यों के एक लाख से ज्यादा गांव ODF प्लस हो चुके हैं: PM @narendramodi

— PMO India (@PMOIndia) August 19, 2022

इसको लेकर भी देश ने अहम माइलस्टोन हासिल किया है।

अब देश के अलग-अलग राज्यों के एक लाख से ज्यादा गांव ODF प्लस हो चुके हैं: PM @narendramodi

— PMO India (@PMOIndia) August 19, 2022

भारत में अब रामसर साइट्स यानि wetlands की संख्या भी बढ़कर 75 हो गई है।

इनमें से भी 50 साइट्स पिछले 8 वर्षों में ही जोड़ी गई हैं।

यानि water security के लिए भारत चौतरफा प्रयास कर रहा है और इसके हर दिशा में नतीजे भी मिल रहे हैं: PM @narendramodi

— PMO India (@PMOIndia) August 19, 2022

सिर्फ 3 साल के भीतर जल जीवन मिशन के तहत 7 करोड़ ग्रामीण परिवारों को पाइप के पानी की सुविधा से जोड़ा गया है।

ये कोई सामान्य उपलब्धि नहीं है।

आज़ादी के 7 दशकों में देश के सिर्फ 3 करोड़ ग्रामीण परिवारों के पास ही पाइप से पानी की सुविधा उपलब्ध थी: PM @narendramodi

— PMO India (@PMOIndia) August 19, 2022

जल जीवन मिशन की सफलता की वजह उसके चार मजबूत स्तंभ हैं।

पहला- जनभागीदारी, People’s Participation

दूसरा- साझेदारी, हर Stakeholder की Partnership

तीसरा- राजनीतिक इच्छाशक्ति, Political Will

और चौथा- संसाधनों का पूरा इस्तेमाल- Optimum utilisation of Resources: PM @narendramodi

— PMO India (@PMOIndia) August 19, 2022