ജലവിഭവ രംഗത്ത് സഹകരണത്തിന് ഇന്ത്യയും ഇസ്രായേലും തമ്മില്‍ ധാരണാപത്രം ഒപ്പിടുന്നതിന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്കി. വെള്ളത്തിന്റെ ഫലപ്രദമായ ഉപയോഗം, തുള്ളി ജലസേചനം, ഉപ്പ് വെള്ളം ശുദ്ധീകരിക്കല്‍, മലിനജല ശുദ്ധീകരണം തുടങ്ങിയ മേഖലകളില്‍ ഇരു രാജ്യങ്ങളും തമ്മില്‍ കാര്യക്ഷമമായ ഉഭയകക്ഷി സഹകരണം ഉറപ്പാക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് ധാരണാപത്രം. ഇതിന്റെ നടത്തിപ്പിനായി ഒരു സംയുക്ത പ്രവര്‍ത്തക ഗ്രൂപ്പും രൂപവല്‍കരിക്കും.