Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ജര്‍മ്മന്‍ ചാന്‍സലര്‍ ഡോ. ആഞ്ജല മെര്‍ക്കലുമൊത്ത് നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ പ്രധാനമന്ത്രി ശ്രീ.നരേന്ദ്ര മോദി നടത്തിയ പ്രസ്താവന

ജര്‍മ്മന്‍ ചാന്‍സലര്‍ ഡോ. ആഞ്ജല മെര്‍ക്കലുമൊത്ത് നടത്തിയ സംയുക്ത 
വാര്‍ത്താ സമ്മേളനത്തില്‍ പ്രധാനമന്ത്രി ശ്രീ.നരേന്ദ്ര മോദി നടത്തിയ പ്രസ്താവന

ജര്‍മ്മന്‍ ചാന്‍സലര്‍ ഡോ. ആഞ്ജല മെര്‍ക്കലുമൊത്ത് നടത്തിയ സംയുക്ത 
വാര്‍ത്താ സമ്മേളനത്തില്‍ പ്രധാനമന്ത്രി ശ്രീ.നരേന്ദ്ര മോദി നടത്തിയ പ്രസ്താവന

ജര്‍മ്മന്‍ ചാന്‍സലര്‍ ഡോ. ആഞ്ജല മെര്‍ക്കലുമൊത്ത് നടത്തിയ സംയുക്ത 
വാര്‍ത്താ സമ്മേളനത്തില്‍ പ്രധാനമന്ത്രി ശ്രീ.നരേന്ദ്ര മോദി നടത്തിയ പ്രസ്താവന

ജര്‍മ്മന്‍ ചാന്‍സലര്‍ ഡോ. ആഞ്ജല മെര്‍ക്കലുമൊത്ത് നടത്തിയ സംയുക്ത 
വാര്‍ത്താ സമ്മേളനത്തില്‍ പ്രധാനമന്ത്രി ശ്രീ.നരേന്ദ്ര മോദി നടത്തിയ പ്രസ്താവന

ജര്‍മ്മന്‍ ചാന്‍സലര്‍ ഡോ. ആഞ്ജല മെര്‍ക്കലുമൊത്ത് നടത്തിയ സംയുക്ത 
വാര്‍ത്താ സമ്മേളനത്തില്‍ പ്രധാനമന്ത്രി ശ്രീ.നരേന്ദ്ര മോദി നടത്തിയ പ്രസ്താവന

ജര്‍മ്മന്‍ ചാന്‍സലര്‍ ഡോ. ആഞ്ജല മെര്‍ക്കലുമൊത്ത് നടത്തിയ സംയുക്ത 
വാര്‍ത്താ സമ്മേളനത്തില്‍ പ്രധാനമന്ത്രി ശ്രീ.നരേന്ദ്ര മോദി നടത്തിയ പ്രസ്താവന

ജര്‍മ്മന്‍ ചാന്‍സലര്‍ ഡോ. ആഞ്ജല മെര്‍ക്കലുമൊത്ത് നടത്തിയ സംയുക്ത 
വാര്‍ത്താ സമ്മേളനത്തില്‍ പ്രധാനമന്ത്രി ശ്രീ.നരേന്ദ്ര മോദി നടത്തിയ പ്രസ്താവന

ജര്‍മ്മന്‍ ചാന്‍സലര്‍ ഡോ. ആഞ്ജല മെര്‍ക്കലുമൊത്ത് നടത്തിയ സംയുക്ത 
വാര്‍ത്താ സമ്മേളനത്തില്‍ പ്രധാനമന്ത്രി ശ്രീ.നരേന്ദ്ര മോദി നടത്തിയ പ്രസ്താവന


ചാന്‍സലര്‍ മെര്‍ക്കല്‍,

ജര്‍മന്‍ പ്രതിനിധിസംഘാംഗങ്ങള്‍, എന്റെ സഹപ്രവര്‍ത്തകര്‍,

മാധ്യമപ്രവര്‍ത്തകര്‍

ചാന്‍സലര്‍ ആഞ്ജല മെര്‍ക്കലിനേയും അവരുടെ പ്രഗത്ഭരായ പ്രതിനിധിസംഘത്തേയും ഇന്ത്യയിലേക്ക് സ്വാഗതം ചെയ്യുന്നത് ഏറെ സന്തോഷം നല്‍കുന്നു.

ജര്‍മ്മന്‍ ഏകീകരണത്തിന്റെ 25ംവാര്‍ഷികവേളയില്‍ ഇന്ത്യയിലെ ജനങ്ങളുടെപേരില്‍ ഞാന്‍ ജര്‍മ്മനിയെ ഊഷ്മളമായി അഭിനന്ദിക്കുന്നു. ഈ ചരിത്രമുഹൂര്‍ത്തത്തില്‍, സ്വദേശത്തും വിദേശത്തും നിങ്ങള്‍ കൈവരിച്ച നേട്ടങ്ങളിലേക്ക് നിങ്ങള്‍ക്ക് അഭിമാനത്തോടെ തിരിഞ്ഞുനോക്കാം. ചാന്‍സലര്‍ മെര്‍ക്കല്‍, നിങ്ങളുടെ നേതൃത്വം പ്രയാസം നിറഞ്ഞ സാഹചര്യങ്ങളിലുടെ കടന്നുപോകുന്ന യുറോപ്പിനും ലോകത്തിനും ആത്മവിശ്വാസവും ധൈര്യവും പകര്‍ന്നുനല്‍കുന്നതാണ്.

നിങ്ങളുടെ മേഖലയില്‍ ശ്രദ്ധനല്‍കേണ്ടുന്ന പല കാര്യങ്ങളുണ്ടായിരുന്നിട്ടും ഇന്ത്യ സന്ദര്‍ശിക്കാന്‍ നിങ്ങള്‍ സമയംകണ്ടെത്തി. നിങ്ങളുടെ പ്രതിനിധി സംഘത്തിന്റെ ശക്തി ഇന്ത്യയുമായുള്ള ബന്ധത്തിന് നിങ്ങള്‍ നല്‍കുന്ന പ്രാധാന്യവും രണ്ടുഗവണ്‍മെന്റുകള്‍ തമ്മിലുള്ള കൂടിയാലോചനങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുന്നതിന് നിങ്ങള്‍ നല്‍കുന്ന മുന്‍ഗണനയുമാണ് കാണിക്കുന്നത്. നമ്മുടെ ബന്ധത്തിന്റെ ശക്തി നിങ്ങളുടെ സമര്‍പ്പണമാണ്. അതിന് വളരെയധികം നന്ദി.
ഗവണ്‍മെന്റുകള്‍ തമ്മിലുള്ള കൂടിയാലോചനകള്‍ക്കുള്ള സംവിധാനം ഏറെ പ്രത്യേകതയുള്ളതാണ്. നമ്മുടെ ബന്ധത്തില്‍ അത് സര്‍വ്വതോമുഖ വികസനംകൊണ്ടുവരും. ഇതിനുപുറമെ, കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ രണ്ടു രാഷ്ട്രങ്ങളുടെയും പരസ്പര ബന്ധങ്ങള്‍ ഏറെ ആഴത്തിലുള്ളതായിട്ടുണ്ട്. ഇന്ത്യയുടെ സാമ്പത്തിക പരിവര്‍ത്തനത്തിന് സ്വാഭാവിക പങ്കാളിയായാണ് ഇന്ത്യ ജര്‍മ്മനിയെ കാണുന്നത്. ജര്‍മ്മനിയുടെ കരുത്തും ഇന്ത്യയുടെ മുന്‍ഗണനകളും യോജിപ്പുള്ളവയാണ്. അതുപോലെ നമ്മുടെ പരസ്പരമുള്ള വിശ്വാസവും.

നമ്മുടെ ശ്രദ്ധ സാമ്പത്തിക ബന്ധങ്ങളിലാണ്. അനന്തമായ വെല്ലുവിളികളും സാധ്യതകളും നിറഞ്ഞ ഈ ലോകത്ത് മാനുഷികവും സമാധാനപൂര്‍ണവും സുസ്ഥിരവുമായ ഭാവിക്കുവേണ്ടി ശക്തമായ പങ്കാളികളായി പ്രവര്‍ത്തിക്കാന്‍ ഇന്ത്യക്കും ജര്‍മ്മനിക്കും സാധിക്കും പരസ്പര ഇടപാടുകളുടെ സമ്പന്നമായ ഒരു ചരിത്രം നമുക്കുണ്ട്. നമ്മുടെ ബന്ധത്തില്‍ മൂല്യങ്ങള്‍ക്കുംസ്വാസ്ഥ്യത്തിനും പുറമെ ലോകത്തോടുള്ള ഉത്തരവാദിത്തവുമുണ്ട്.

ഇന്ന് നമ്മള്‍ മൂന്നു മണിക്കൂറോളം കൂടിക്കാഴ്ച നടത്തി. നമ്മുടെ ചര്‍ച്ചകള്‍ ഇവിടെയും നാളെ ബംഗളൂരുവില്‍വെച്ചും നാം തുടരും. നമ്മുടെ ചര്‍ച്ചകളിലും അതിലെ തീരുമാനങ്ങളിലും എനിക്ക് അതിയായ സന്തോഷമുണ്ട്.

നമ്മുടെ വികസന അജണ്ടയോടുള്ള ജര്‍മ്മനിയുടെ പ്രതികരണം ഏറെ പ്രോത്സാഹജനകമാണ്. ഉല്‍പ്പാദനം, അടിസ്ഥാന സൗകര്യം, നൈപുണ്യവികസനം എന്നീ മേഖലകളില്‍ മൂലധന, വ്യാപാര, സാങ്കേതിക വിദ്യാ പങ്കാളിത്തത്തിനായി ആത്മവിശ്വാസത്തോടെ ഞങ്ങള്‍ ഉറ്റുനോക്കുന്നു. ജര്‍മ്മന്‍ എഞ്ചിനീയറിംഗും വിവര സാങ്കേതികവിദ്യയിലെ ഇന്ത്യയുടെ നൈപുണ്യവും ചേര്‍ന്ന് കൂടുതല്‍ ക്ഷമതയുള്ളതും ചെലവുകുറഞ്ഞതും പരിസ്ഥിതിസൗഹൃദവുമായ അടുത്തതലമുറ വ്യവസായങ്ങള്‍ക്ക് രൂപം നല്‍കും.

1600 ജര്‍മ്മന്‍ കമ്പനികള്‍ ഇന്ത്യയിലുണ്ട്. ഈ സംഖ്യ വളര്‍ന്നുകൊണ്ടിരിക്കുകയാണ്. ആഗോളതലത്തില്‍ പ്രബലമായ ഒരു തൊഴിലാളി ശക്തിയായി ഇന്ത്യയെമാറ്റാന്‍ ശക്തരായ പങ്കാളികളാവും ഇന്ത്യയും ജര്‍മ്മനിയും.

സ്മാര്‍ട്ട് നഗരങ്ങള്‍, ഗംഗാ ശുചീകരണം, മാലിന്യ നിര്‍മ്മാര്‍ജ്ജനം എന്നിവയില്‍ ജര്‍മ്മനിയുമായുള്ള സഹകരണം ഉറച്ചതാണ്. എഞ്ചിനീയറിംഗ് മുതല്‍ മാനവശാസ്ത്രവിഷയങ്ങള്‍വരെ വിദ്യഭ്യാസ രംഗത്തെ നമ്മുടെ സഹകരണവും അങ്ങനെതന്നെ.
ശുദ്ധോര്‍ജ്ജത്തിനും കാലാവസ്ഥാ വ്യതിയാനത്തിനെതിരായ പോരാട്ടത്തിനുമുള്ള ജമ്മന്‍ നേതൃത്വത്തിന്റെ പ്രതിബദ്ധതതയെ ഞാന്‍ മാനിക്കുന്നു. നമ്മുടെ ചിന്തകള്‍ കേന്ദ്രീകരിക്കുകയും സഹകരണം വര്‍ദ്ധിച്ചുകൊണ്ടിരുക്കുകയും ചെയ്യുന്ന മേഖലയാണിത്. കാലാവസ്ഥാ വ്യതിയാനം ചെറുക്കാന്‍ ഇന്ത്യ ജര്‍മ്മനി ക്ലൈമാറ്റ് ആന്റ് റിന്യൂവബിള്‍ അലയന്‍സിന് രൂപം നല്‍കിയിട്ടുണ്ട്. ഇന്ത്യയുടെ ഹരിതോര്‍ജ്ജ ഇടനാഴിക്ക് നൂറുകോടി യൂറോയും സൗരോര്‍ജ്ജ പദ്ധതികള്‍ക്കായി നൂറുകോടിയില്‍പരം യൂറോയും നല്‍കാനുള്ള ജര്‍മ്മനിയുടെ തീരുമാനത്തെ ഞാന്‍ അതീവ വിലമതിക്കുന്നു. ശുദ്ധവും പുനരുല്‍പ്പാദിപ്പിക്കാവുന്നതുമായ ഊര്‍ജ്ജം, ഊര്‍ജ്ജ ക്ഷമത എന്നീ മേഖലകളില്‍ ഗവേഷണവും സഹകരണവും വര്‍ദ്ധിപ്പിക്കാന്‍ ഞങ്ങള്‍ ഉദ്ദേശിക്കുന്നു. ഉയര്‍ന്നുകൊണ്ടിരുക്കുന്ന താപനില നിയന്ത്രക്കണമെങ്കില്‍ നമ്മുടെ മനോഭാവത്തിലും മാറ്റമുണ്ടാകണം.

കാലാവസ്ഥാ വ്യതിയാനം ചര്‍ച്ചചെയ്യുന്ന പാരീസ് ഉച്ചകോടിയില്‍ ഉറച്ച തീരുമാനങ്ങളുണ്ടാകുമെന്നും ദരിദ്രരും എളുപ്പത്തില്‍ ആക്രമിക്കാന്‍ പാകത്തിലുള്ളതുമായ രാഷ്ട്രങ്ങളെ സുസ്ഥിരവികസനത്തിന്റെ പാതയിലേക്ക് നയിക്കാനുള്ള തീരുമാനങ്ങളുണ്ടാവുമെന്നും ഞങ്ങള്‍ ഉറ്റുനോക്കുന്നു.

പ്രതിരോധ ഉല്‍പ്പന്ന നിര്‍മ്മാണം, ആധുനിക സാങ്കേതികവിദ്യാ വ്യാപാരം, ഇന്റലിജന്‍സ്, തീവ്രവാദത്തിനെതിരായ പോരാട്ടം എന്നീ മേഖലകളില്‍ നമ്മുടെ സഹകരണം കൂടുതല്‍ വര്‍ദ്ധിക്കും.

അന്താരാഷ്ട്ര കയറ്റുമതി നിയന്ത്രണ സമിതികളില്‍ ഇന്ത്യക്ക് അംഗത്വം നല്‍കുന്നതിനുള്ള ജര്‍മ്മനിയുടെ ശക്തമായ പിന്തുണ ഞാന്‍ സ്വാഗതംചെയ്യുന്നു. ന്യൂയോര്‍ക്കില്‍ ജി 4 ഉച്ചകോടിയില്‍ ചര്‍ച്ചചെയ്തതുപോലെ ചാന്‍സലറും ഞാനും ഐക്യരാഷ്ട്രസഭയുടെ, പ്രത്യേകിച്ച് സുരക്ഷാസമിതിയുടെ പരിഷ്‌കരണത്തിന് പ്രതിജ്ഞാബദ്ധരാണ്.

പശ്ചിമേഷ്യയിലെ കലഹങ്ങള്‍, യുറോപ്പിന്റെ വെല്ലുവിളികള്‍, , സമാധാനവും സുരക്ഷയുമുള്ള ഏഷ്യ പസഫിക്, ഇന്ത്യന്‍ സമുദ്ര മേഖല എന്നിവയെക്കുറിച്ചെല്ലാം ഞങ്ങള്‍ക്ക് സമാന കാഴ്ചപ്പാടാനുള്ളത്.

അഫ്ഗാനിസ്ഥാനിലെ സമാധാനം, സുരക്ഷ, വികസനം എന്നിവ ഉറപ്പാക്കാന്‍ ജര്‍മ്മനി നടത്തുന്ന ശ്രമങ്ങള്‍ക്ക് ഞാന്‍ ചാന്‍സലര്‍ക്ക് പ്രത്യേകം നന്ദി രേഖപ്പെടുത്തിയിട്ടുണ്ട്.

അവസാനമായി ചാന്‍സലര്‍ മെര്‍ക്കലിനും ജര്‍മ്മനിയിലെ ജനങ്ങള്‍ക്കും പ്രത്യേകം നന്ദി- ജമ്മു കാശ്മിരിലുണ്ടായിരുന്ന 10ാം നൂറ്റാണ്ടിലെ ദുര്‍ഗാദേവിയുടെ മഹിഷാസുരമര്‍ദ്ദിനി അവതാര പ്രതിമ തിരിച്ചേല്‍പ്പിച്ചതിന്. തിന്‍മയുടെമേല്‍ നന്‍മയുടെ വിജയമാണ് ദേവി പ്രതിനിധീകരിക്കുന്നത്.

മാറ്റത്തിന്റെയും കലഹത്തിന്റെയും ഈ യുഗത്തില്‍ ലോകത്തിന് നന്‍മവരുത്തുന്ന ശക്തിയായിരിക്കും ഇന്ത്യ-ജര്‍മ്മനി പങ്കാളിത്തമെന്ന് ഇത് സൂചിപ്പിക്കുന്നു.

സൗഹൃദം നട്ടുവളര്‍ത്തേണ്ട ചെടിയാണെന്നത് നമ്മുടെ രണ്ടു സംസ്‌കാരങ്ങളിലും പൊതുവായി പറയുന്നതാണ്. എനിക്കാത്മവിശ്വാസമുണ്ട്. നമ്മുടെ ഈ അസാധാരണ സമ്മേളനത്തിനുശേഷം നമ്മുടെ സൗഹൃദമാവുന്ന മരം പുഷ്പ്പിക്കുമെന്ന്.

നന്ദി