Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ജര്‍മ്മനിയുമായുള്ള ഗവണ്‍മെന്റ് തലത്തിലെ കൂടിയാലോചനകള്‍ ഉഭയകക്ഷി ബന്ധങ്ങള്‍ക്ക് കൂടുതല്‍ കരുത്തേകിയെന്ന് പ്രധാനമന്ത്രി


ഇന്ത്യയും, ജര്‍മ്മനിയും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങള്‍ ജനാധിപത്യത്തിലും നിയമ വാഴ്ചയിലുമുള്ള മൗലിക വിശ്വാസത്തില്‍ അധിഷ്ഠിതമാണെന്ന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി പറഞ്ഞു.

ഗവണ്‍മെന്റുകള്‍ തമ്മിലുള്ള കൂടിയാലോചനകളെ അഭിനന്ദിച്ച് കൊണ്ട്, ഈ അതിവിശിഷ്ടമായ സംവിധാനം നൂതന സാങ്കേതികവിദ്യ, ഇ-മൊബിലിറ്റി, ഫുവല്‍ സെല്‍ സാങ്കേതികവിദ്യ, സ്മാര്‍ട്ട് സിറ്റികള്‍, ഉള്‍നാടന്‍ ജലപാതകള്‍, തീരദേശ പരിപാലനം, നദികളുടെ ശുദ്ധീകരണം, പരിസ്ഥിതി സംരക്ഷണം തുടങ്ങി നിരവധി മേഖലകളില്‍ ഇന്ത്യയും, ജര്‍മ്മനിയും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങള്‍ ആഴത്തിലുള്ളതാക്കാന്‍ സഹായിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ജര്‍മ്മന്‍ ചാന്‍സലര്‍ ഡോ. ആംഗെല മെര്‍ക്കലുമൊത്ത് ന്യൂഡല്‍ഹിയില്‍ സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ ആമുഖ പ്രസ്താവന നടത്തുകയായിരുന്നു അദ്ദേഹം.

ഡോ. ആംഗെല മെര്‍ക്കലിനെയും അവരുടെ പ്രതിനിധി സംഘത്തെയും ഇന്ത്യയിലേയ്ക്ക് സ്വാഗതം ചെയ്തു കൊണ്ട് ഇന്ത്യ -ജര്‍മ്മനി ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതില്‍ ചാന്‍സലര്‍ മെര്‍ക്കല്‍ സുപ്രധാന പങ്ക് വഹിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു.

കയറ്റുമതി നിയന്ത്രണ സംവിധാനങ്ങളിലും മറ്റ് അന്താരാഷ്ട്ര വേദികളിലും ഇന്ത്യയുടെ അംഗത്വത്തിനുള്ള ജര്‍മ്മനിയുടെ പിന്‍തുണയ്ക്ക് നന്ദിയുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു.

സുരക്ഷാ സമിതി, ഐക്യരാഷ്ട്ര സംഘടന, മറ്റ് അന്താരാഷ്ട്ര സംഘടനകള്‍ എന്നിവയില്‍ പരിഷ്‌ക്കരണങ്ങള്‍ കൊണ്ട് വരുന്നതില്‍ ഇരു രാജ്യങ്ങളും തുടര്‍ന്നും സഹകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.