Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ജര്‍മനിയുടെ മുന്‍ ചാന്‍സലര്‍ ശ്രീ. ഹെല്‍മുട്ട് കോളിന്റെ നിര്യാണത്തില്‍ പ്രധാനമന്ത്രി അനുശോചിച്ചു


ജര്‍മനിയുടെ മുന്‍ ചാന്‍സലര്‍ ശ്രീ. ഹെല്‍മുട്ട് കോളിന്റെ നിര്യാണത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അനുശോചിച്ചു.

‘രാഷ്ട്രതന്ത്രജ്ഞനും ജര്‍മനിയുടെ ഏകീകരണത്തിന്റെ ശില്‍പിയും യൂറോപ്പിന്റെ ഏകീകരണത്തിനായി ശക്തമായി നിലകൊണ്ട വ്യക്തിയുമായ ശ്രീ. ഹെല്‍മുട്ട് കോളിന്റെ നിര്യാണത്തില്‍ അനുശോചിക്കുന്നു.

1986ലും 1993ലും ശ്രീ. ഹെല്‍മുട്ട് കോള്‍ ഇന്ത്യ സന്ദര്‍ശിച്ചിട്ടുണ്ട്. ഇന്ത്യ-ജര്‍മനി ബന്ധം മെച്ചപ്പെടുത്തുന്നതിനായി അദ്ദേഹം നല്‍കിയിട്ടുള്ള സംഭാവനകള്‍ വിലപ്പെട്ടതാണ്’, പ്രധാനമന്ത്രി പറഞ്ഞു.