Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ജര്‍മ്മന്‍ ഗായിക കസാന്ദ്ര മേ സ്പിറ്റ്മാനുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി


പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പല്ലടത്ത് വെച്ച് ജര്‍മ്മന്‍ ഗായിക കസാന്ദ്ര മേ സ്പിറ്റ്മാനുമായും അവരുടെ അമ്മയുമായും കൂടിക്കാഴ്ച നടത്തി.

കസാന്ദ്ര മേ സ്പിറ്റ്മാനെ പ്രധാനമന്ത്രി തന്റെ മന്‍ കി ബാത്ത് പരിപാടിയില്‍ പരാമര്‍ശിച്ചു. അവര്‍ പല ഇന്ത്യന്‍ ഭാഷകളിലും ഗാനങ്ങള്‍, പ്രത്യേകിച്ച് ഭക്തിഗാനങ്ങള്‍ ആലപിക്കുന്നു.

ഇന്ന് അവര്‍ പ്രധാനമന്ത്രി മോദിക്ക് മുന്നില്‍ അച്യുതം കേശവവും ഒരു തമിഴ് ഗാനവും ആലപിച്ചു.

എക്സില്‍ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു:

‘ഞങ്ങളുടെ ഇടപെടലില്‍ കാണുന്നതുപോലെ, കസാന്ദ്ര മേ സ്പിറ്റ്മാന്റെ ഇന്ത്യയോടുള്ള സ്‌നേഹം മാതൃകാപരമാണ്. അവരുടെ ഭാവി ശ്രമങ്ങള്‍ക്ക് എന്റെ ആശംസകള്‍.’

 

 

***

–NK–