Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ജയലളിത ജിയെ ജന്മവാര്‍ഷികദിനത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുസ്മരിച്ചു


ജയലളിത ജിയെ അവരുടെ ജന്മവാര്‍ഷികദിനമായ ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുസ്മരിച്ചു. തമിഴ്നാടിന്റെ വികസനത്തിനായി ജീവിതം സമര്‍പ്പിച്ച കരുണാമയിയായ നേതാവും മികച്ച ഭരണാധികാരിയുമായിരുന്നു അവരെന്ന് അദ്ദേഹം പ്രശംസിച്ചു.

”ജയലളിത ജിയെ അവരുടെ ജന്മവാര്‍ഷികത്തില്‍ അനുസ്മരിക്കുന്നു. തമിഴ്നാടിന്റെ വികസനത്തിനായി ജീവിതം സമര്‍പ്പിച്ച കരുണാമയിയായ നേതാവും മികച്ച ഭരണാധികാരിയുമെന്ന നിലയില്‍ അവര്‍ പരക്കെ ആരാധിക്കപ്പെടുന്നു. നിരവധി സന്ദര്‍ഭങ്ങളില്‍ അവരുമായി സംവദിക്കാന്‍ എനിക്ക് ലഭിച്ച അവസരങ്ങളെ എന്റെ വിശേഷഭാഗ്യമായി കരുതുന്നു. എല്ലായ്‌പ്പോഴും ഉത്സാഹവതിയായിരുന്ന അവര്‍ ജനപക്ഷ മുന്‍കൈകളെ പിന്തുണയ്ക്കുകയും ചെയ്തിരുന്നു”. എക്സിലെ വിവിധ പോസ്റ്റുകളില്‍ അദ്ദേഹം കുറിച്ചു.

“ஜெயலலிதா அவர்களின் பிறந்தநாளில் அவரை நினைவுகூர்கிறேன். தமிழ்நாட்டின் வளர்ச்சிக்காக தமது வாழ்க்கையை அர்ப்பணித்துக் கொண்ட அவர், கருணைமிக்க தலைவராகவும், திறமைமிக்க நிர்வாகியாகவும் நன்கு அறியப்பட்டவர். பல சந்தர்ப்பங்களில் அவருடன் உரையாடும் வாய்ப்பை நான் பெற்றிருந்தது எனது கௌரவமாகும். அவர் எப்போதும் அன்பாகவும் மக்கள் நலன் சார்ந்த முன்முயற்சிகளுக்கு ஆதரவாகவும் இருந்தவர்.”

 

 

***

SK/NK