Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ജയന്തി ദിനത്തില്‍ ശ്രീനാരായണ ഗുരുവിന് പ്രധാനമന്ത്രിയുടെ ശ്രദ്ധാഞ്ജലി


സാമൂഹിക പരിഷ്‌കര്‍ത്താവായ ശ്രീനാരായണ ഗുരുവിന് അദ്ദേഹത്തിന്റെ ജയന്തി ദിനത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു.

”ആരാധ്യനായ സ്വാമി ശ്രീനാരായണ ഗുരുവിന് അദ്ദേഹത്തിന്റെ ജയന്തി ദിനത്തില്‍ ഞാന്‍ വണങ്ങുന്നു. അദ്ദേഹത്തിന്റെ മഹത്തായ ചിന്തകളും, ശിക്ഷണവും, അനീതിക്കെതിരെയുള്ള പോരാട്ടവും എക്കാലവും പ്രചോദനം നല്‍കുന്നവയാണ്”. പ്രധാനമന്ത്രി പറഞ്ഞു.

സാമൂഹിക സമത്വത്തിന്റെയും ആദ്ധ്യാത്മിക സ്വാതന്ത്ര്യത്തിന്റെയും പുതിയ മൂല്യങ്ങള്‍ പരിപോഷിപ്പിക്കുകയും ജാതീയതയ്‌ക്കെതിരെ ഒരു പരിഷ്‌ക്കരണ പ്രസ്ഥാനം നയിക്കുകയും ചെയ്ത കേരളത്തില്‍ നിന്നുള്ള സാമൂഹിക പരിഷ്‌കര്‍ത്താവായിരുന്നു ശ്രീനാരായണ ഗുരു.