Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ജമ്മു കാശ്മീരിനായി പ്രധാനമന്ത്രി ശ്രീ.നരേന്ദ്ര മോദി പ്രഖ്യാപിച്ച വികസന പാക്കേജിലെ പ്രധാന സവിശേഷതകള്‍

ജമ്മു കാശ്മീരിനായി പ്രധാനമന്ത്രി ശ്രീ.നരേന്ദ്ര മോദി ഇന്ന് (7 നവമ്പര്‍, 2015) 80000 കോടി രൂപയുടെ വികസന പദ്ധതി പ്രഖ്യാപിച്ചു. പദ്ധതിയുടെ പ്രധാന സവിശേഷതകള്‍ ഇനി പറയുന്നു:

പ്രളയ ദുതിതാശ്വാസം, പുനര്‍നിര്‍മാണം, ദുരന്തനിവാരണം – 7854 കോടിരൂപ
തകര്‍ന്ന വീടുകളും അടിസ്ഥാനസൗകര്യങ്ങളും പുനര്‍നിര്‍മ്മിക്കുന്നതിനുള്ള സഹായം, കച്ചവടക്കാരുടെയും ചെറുകിടകച്ചവടക്കാരുടെയും ജീവിനോപാധികള്‍ പുനസ്ഥാപിക്കുന്നതിനുള്ള സഹായം, ഝലം നദിയിലേയും അതിന്റെ പോഷകനദികളിലെയും പ്രളയനിവാരണത്തിന് സമഗ്രമായ പദ്ധതികള്‍, ഝലം-താവി പ്രളയപുനര്‍നിര്‍മാണ പദ്ധതി എന്നിവയടങ്ങുന്നതാണ് ഈ പദ്ധതികള്‍.

റോഡുകളും ഹൈവേകളും-42611 കോടി രൂപ

സോജിലാ തുരങ്കത്തിന്റെ നിര്‍മാണം, ജമ്മുവിലും ശ്രീനഗറിലും അര്‍ദ്ധ റിങ് റോഡുകള്‍, ഗതാഗതസംവിധാനം മെച്ചപ്പെടുത്താന്‍ സാഗര്‍മാല പദ്ധതിക്കുകീഴില്‍ വിവിധ പ്രവൃര്‍ത്തികള്‍, സംസ്ഥാനത്തെ പ്രധാന ഹൈവേകളുടെയും മറ്റു പദ്ധതികളുടെയും നവീകരണം എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.

ഊര്‍ജ്ജം, പുനരുല്‍പ്പാദിപ്പിക്കാവുന്ന ഊര്‍ജ്ജം- 11708 കോടി രൂപ
ഊര്‍ജ്ജമേഖലയിലെ അടിസ്ഥാനസൗകര്യ, വിതരണസംവിധാനങ്ങള്‍ വിപുലമാക്കല്‍, സൗരോര്‍ജ്ജം, ചെറുകിട ജലവൈദ്യുത പദ്ധതികള്‍.

ആരോഗ്യം-4900 കോടി രൂപ

സംസ്ഥാനത്തെ തലസ്ഥാനനഗരങ്ങളില്‍ എയിംസിനുതുല്യമായ രണ്ട് സ്ഥാപനങ്ങള്‍ നിര്‍മ്മിക്കും. ആശുപത്രികളിലെയും പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളിലെയും അടിസ്ഥാനസൗകര്യവികസനത്തിന് സഹായം.

മാനവവിഭവശേഷി വികസനം, നൈപുണ്യ വികസനം, കായികം-2600 കോടിരൂപ
ജമ്മുവില്‍ ഐ.ഐ.ടി, ഐ.ഐ.എം എന്നിവ സ്ഥാപിക്കും. അഞ്ചുവര്‍ഷത്തിനുള്ളില്‍ ഒരു ലക്ഷം യുവാക്കള്‍ക്ക് ഹിമായത്ത് പദ്ധതിക്കുകീഴില്‍ പരിശീലനം നല്‍കും. കായികരംഗത്തെ അടിസ്ഥാനസൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ സഹായം.

കൃഷി, ഭക്ഷ്യ സംസ്‌കരണം-529 കോടിരൂപ

പച്ചക്കറികൃഷി, ശീതീകരണസംവിധാനം ഒരുക്കല്‍ എന്നിവക്ക് സഹായം.

ടൂറിസം-2241 കോടിരൂപ

പുതിയ പദ്ധതികളും ടൂറിസം സര്‍ക്യൂട്ടുകളും ഉള്‍പ്പെടുന്നതാണിവ. 50 ടൂറിസ്റ്റ് വില്ലേജുകള്‍ സ്ഥാപിക്കും.

നഗരവികസനം-2312 കോടിരൂപ

സ്മാര്‍ട്ട് നഗരങ്ങള്‍, ശുചിത്വഭാരത ദൗത്യം എന്നിവയ്ക്ക് ചെലവഴിക്കുന്ന പണം ഉള്‍പ്പെടെയാണിത്.

കുടിയേറ്റക്കാരുടെ പുനരധിവാസത്തിന് 5263 –കോടിരൂപ

കശ്മീരി കുടിയേറ്റക്കാര്‍ക്ക് തൊഴില്‍ നല്‍കല്‍, ഛാമ്പ്, പാകിസ്ഥാന്‍ അധീനതയിലുള്ള കാശ്മീര്‍ എന്നിവിടങ്ങളില്‍നിന്നുള്ള കുടുംബങ്ങളെ പുനരധിവസിപ്പിക്കല്‍, വീടുകളുടെ നിര്‍മാണം, അഞ്ച് ഇന്ത്യ റിസര്‍വ് ബറ്റാലിയനുകളുടെ രൂപീകരണം എന്നിവയ്ക്കായി ചെലവഴിക്കുന്ന തുക ഉള്‍പ്പെടുന്നതാണിത്.

പഷ്മിന പ്രോത്സാഹന പദ്ധതി- 50 കോടിരൂപ

ആകെ പദ്ധതി തുക- 80,068 കോടിരൂപ.

പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയില്‍നിന്ന് അനുവദിച്ച 837 കോടിക്കും കഴിഞ്ഞ പ്രളയകാലത്ത് സംസ്ഥാനത്തിന് അനുവദിച്ച 1000 കോടി രൂപയ്ക്കും പുറമേയാണിത്.