Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ജമ്മു കശ്മീരില്‍നിന്നുള്ള വിദ്യാര്‍ഥികളുമായി പ്രധാനമന്ത്രി സംവദിച്ചു


ശ്രീനഗറിലും ജമ്മു-കശ്മീരിലുംനിന്നുള്ള 30 സ്‌കൂള്‍വിദ്യാര്‍ഥിനികള്‍ ന്യൂ ഡെല്‍ഹിയിലെത്തി പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചു.
ഇന്ത്യന്‍ സൈന്യം സ്ഥിരമായി സംഘടിപ്പിക്കുന്ന ഓപ്പറേഷന്‍ സദ്ഭാവനയുടെ ഭാഗമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങള്‍ സന്ദര്‍ശിച്ചുവരികയാണ് വരികയാണ് ഈ വിദ്യാര്‍ഥികള്‍.
വിദ്യാഭ്യാസവും അതില്‍ വിശേഷിച്ചു പെണ്‍കുട്ടികളുടെ വിദ്യാഭ്യാസവും സ്വച്ഛ് ഭാരതും വിദ്യാര്‍ഥികളുടെ സ്വപ്‌നങ്ങളും പ്രതീക്ഷകളും മറ്റും സംബന്ധിച്ചു പ്രധാനമന്ത്രി വിദ്യാര്‍ഥിനികളുമായി സംസാരിച്ചു.
വിദ്യാര്‍ഥിനികള്‍ ചോദ്യങ്ങള്‍ ഉന്നയിച്ചതോടെ സജീവമായിത്തീര്‍ന്ന കൂടിക്കാഴ്ചയില്‍ പെണ്‍കുട്ടികള്‍ക്കു വിദ്യാഭ്യാസം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ കൈക്കൊണ്ട നടപടികള്‍ പ്രധാനമന്ത്രി വിശദീകരിച്ചു. സ്വച്ഛ ഭാരത് ദൗത്യത്തിലൂടെ ആരോഗ്യം, വിനോദസഞ്ചാരം തുടങ്ങിയ മറ്റു മേഖലകള്‍ക്കു ലഭിക്കുന്ന നേട്ടങ്ങളെക്കുറിച്ചും അദ്ദേഹം വ്യക്തമാക്കി. യോഗ എങ്ങനെ ഏകാഗ്രത വര്‍ധിപ്പിക്കുമെന്നു പ്രധാനമന്ത്രി വിശദീകരിച്ചു.
ജമ്മു-കശ്മീരില്‍നിന്നുള്ള കൂടുതല്‍ യുവാക്കള്‍ സിവില്‍ സര്‍വീസില്‍ ചേരുന്നുണ്ടെന്നതും കായിക മത്സരങ്ങളില്‍ കഴിവു തെളിയിക്കുന്നുണ്ടെന്നതും ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, ഇന്ത്യയുടെ ഭാവി ശോഭനമാണെന്നും ജമ്മ-കശ്മീരിലെ കുട്ടികള്‍ക്കും യുവാക്കള്‍ക്കും രാജ്യത്തിനായി ഏറെ സംഭാവനകള്‍ അര്‍പ്പിക്കാന്‍ സാധിക്കുമെന്നും ഓര്‍മിപ്പിക്കുകയും ചെയ്തു.