പാർലമെന്റേറിയൻമാരുടെയും വ്യവസായ പ്രമുഖരുടെയും ഗണേശ ഗ്രൂപ്പിലെ അംഗങ്ങൾ ഉൾപ്പെടെയുള്ള പ്രതിനിധി സംഘത്തോടൊപ്പമാണ് സുഗ ഇന്ത്യ സന്ദർശിക്കുന്നത്.
തന്ത്രപ്രധാനമായ പ്രത്യേക ആഗോള കൂട്ടുകെട്ട് ആഴത്തിലാക്കുന്നതിനെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ പരസ്പരം കൈമാറി
പാർലമെന്റംഗങ്ങളുമായും കെയ്‌ഡൻറെനിലെ അംഗങ്ങളുമായും പ്രധാനമന്ത്രി “ഗണേശ നോ കൈ” സംഘവുമായും ഫലപ്രദമായ ആശയവിനിമയം നടത്തി.
ജപ്പാൻ-ഇന്ത്യ അസോസിയേഷൻ (ജെഐഎ) ചെയർമാനും ജപ്പാൻ മുൻ പ്രധാനമന്ത്രിയുമായ യോഷിഹിഡെ സുഗ ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച്ച നടത്തി. ഗവൺമെന്റ് ഉദ്യോഗസ്ഥർ, കീഡൻറൻ (ജപ്പാൻ ബിസിനസ് ഫെഡറേഷൻ) അംഗങ്ങൾ , പാർലമെന്റേറിയൻമാരുടെ “ഗണേശ നോ കൈ” ഗ്രൂപ്പിലെ അംഗങ്ങൾ എന്നിവരടങ്ങുന്ന നൂറിലധികം പേരുടെ പ്രതിനിധി സംഘത്തോടൊപ്പമാണ് സുഗ ഇന്ത്യ സന്ദർശിക്കുന്നത്.
ജെഐഎ യുടെ ചെയർമാനെന്ന നിലയിൽ ഇന്ത്യയിലേക്കുള്ള ആദ്യ സന്ദർശനത്തിൽ പ്രധാനമന്ത്രി ശ്രീ സുഗയെ സ്വാഗതം ചെയ്തു. നിക്ഷേപം, സാമ്പത്തിക സഹകരണം, റെയിൽവേ, ജനങ്ങൾ തമ്മിലെ ബന്ധം, നൈപുണ്യ വികസന പങ്കാളിത്തം തുടങ്ങിയ മേഖലകളിൽ ഉൾപ്പെടെ ഇന്ത്യയും ജപ്പാനും തമ്മിലുള്ള തന്ത്രപ്രധാനമായ പ്രത്യേക ആഗോള കൂട്ടുകെട്ട് കൂടുതൽ ആഴത്തിലാക്കുന്നതിനെക്കുറിച്ച് നേതാക്കൾ കാഴ്ചപ്പാടുകൾ കൈമാറി.
ഇരു രാജ്യങ്ങളും തമ്മിലുള്ള പാർലമെന്ററി ബന്ധം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ച് പ്രധാനമന്ത്രി “ഗണേശ നോ കൈ” പാർലമെന്ററി ഗ്രൂപ്പിലെ അംഗങ്ങളുമായി ഫലപ്രദമായ ആശയവിനിമയം നടത്തി. ജപ്പാനിൽ യോഗയുടെയും ആയുർവേദത്തിന്റെയും വർദ്ധിച്ചുവരുന്ന ജനപ്രീതിയെ അവർ സ്വാഗതം ചെയ്യുകയും ഇന്ത്യയും ജപ്പാനും തമ്മിലുള്ള സാംസ്കാരിക ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള വഴികൾ ചർച്ച ചെയ്യുകയും ചെയ്തു.
കീഡൻറൻ അംഗങ്ങളെ പ്രധാനമന്ത്രി ഇന്ത്യയിലേക്ക് സ്വാഗതം ചെയ്യുകയും ബിസിനസ്സ് ആവാസവ്യവസ്ഥ മെച്ചപ്പെടുത്തുന്നതിനായി രാജ്യത്ത് നടപ്പാക്കിയ വ്യാപകമായ പരിഷ്‌കാരങ്ങൾ ഉയർത്തിക്കാട്ടുകയും ചെയ്തു. ജാപ്പനീസ് നിക്ഷേപകരെ അവരുടെ നിലവിലുള്ള നിക്ഷേപങ്ങൾ വിപുലീകരിക്കാനും സഹകരണത്തിന്റെ പുതിയ വഴികൾ പര്യവേക്ഷണം ചെയ്യാനും അദ്ദേഹം ക്ഷണിച്ചു.
.
Glad to receive Mr. @sugawitter, Chairman JIA and former PM of Japan, along with the ‘Ganesha group’ of Japanese Parliamentarians and @keidanren CEOs. Had engaging discussion on deepening our Special Strategic and Global Partnership in different areas, including parliamentary… pic.twitter.com/J2NsvngzV1
— Narendra Modi (@narendramodi) July 6, 2023