Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ജപ്പാന്‍ വിദേശകാര്യമന്ത്രി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

ജപ്പാന്‍ വിദേശകാര്യമന്ത്രി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

ജപ്പാന്‍ വിദേശകാര്യമന്ത്രി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി


ജപ്പാന്‍ വിദേശകാര്യ മന്ത്രി ശ്രീ. താരോ കോനോ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുമായി ഔപചാരിക കൂടിക്കാഴ്ച നടത്തി.

2018 ഒക്ടോബറിലെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ ജപ്പാന്‍ സന്ദര്‍ശനത്തിനുശേഷം അടുത്തമാസങ്ങളില്‍ സ്വീകരിച്ച തുടര്‍നടപടികള്‍ ശ്രീ. കോനോ വിശദീകരിച്ചു.

2018 ഒക്ടോബറിലെ തന്റെ ജപ്പാന്‍ സന്ദര്‍ശനം അനുസ്മരിച്ച പ്രധാനമന്ത്രി, ഇന്ത്യയും ജപ്പാനും തമ്മിലുള്ള പ്രത്യേക തന്ത്രപ്രധാന, ആഗോള പങ്കാളിത്തം കൂടുതല്‍ ആഴത്തിലുള്ളതാക്കാനുള്ള തന്റെ ശക്തമായ പ്രതിബദ്ധത ആവര്‍ത്തിച്ച് വ്യക്തമാക്കി.

ഈ വര്‍ഷം നടക്കുന്ന ജപ്പാനുമായുള്ള അടുത്ത വട്ടം വാര്‍ഷിക ഉച്ചകോടിക്കായി ഇന്ത്യ ഉറ്റുനോക്കുകയാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.