Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ജപ്പാന്‍ പ്രതിരോധ മന്ത്രി പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചു

ജപ്പാന്‍ പ്രതിരോധ മന്ത്രി പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചു

ജപ്പാന്‍ പ്രതിരോധ മന്ത്രി പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചു


ജപ്പാന്‍ പ്രതിരോധ മന്ത്രി ശ്രീ. ഇറ്റ്‌സുനോരി ഓണോഡേറ ന്യൂ ഡല്‍ഹിയില്‍ ഇന്ന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചു.

പ്രധാനമന്ത്രിയായി അധികാരമേല്‍ക്കുന്നതിന് മുമ്പ് തന്നെ ജപ്പാനുമായുള്ള തന്റെ ദീര്‍ഘനാളത്തെ ബന്ധത്തെ അനുസ്മരിച്ച പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി, അടുത്തകാലത്തായി ഇന്ത്യയും ജപ്പാനും തമ്മിലുള്ള പ്രത്യേക തന്ത്രപ്രധാന ആഗോള സഖ്യം വിശാലവും, ആഴത്തിലുള്ളതുമാകുന്നതിനെ സ്വാഗതം ചെയ്തു.

ഇന്ത്യയും ജപ്പാനും തമ്മിലുള്ള ബന്ധത്തില്‍ പ്രതിരോധ സഹകരണം ഒരു മുഖ്യ സ്തംഭമാണെന്ന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി പറഞ്ഞു. രണ്ട് രാജ്യങ്ങളും തമ്മിലുള്ള വിവിധ പ്രതിരോധ ചര്‍ച്ചാ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനെയും, ഇന്ത്യയുടെയും ജപ്പാന്റെയും സായുധ സേനകള്‍ തമ്മിലുള്ള വര്‍ദ്ധിച്ച ബന്ധങ്ങളെയും അദ്ദേഹം സ്വാഗതം ചെയ്തു. പ്രതിരോധ ഉല്‍പ്പാദന സാങ്കേതിക രംഗത്ത് രണ്ട് രാജ്യങ്ങള്‍ക്കുമിടയിലുണ്ടായ പുരോഗതിയെയും പ്രധാനമന്ത്രി പ്രകീര്‍ത്തിച്ചു.

ജപ്പാന്‍ പ്രധാനമന്ത്രി ശ്രീ. ഷിന്‍സോ ആബേ ഇന്ത്യയിലേയ്ക്ക് കഴിഞ്ഞ വര്‍ഷം നടത്തിയ വിജയകരമായ യാത്രയെ ഊഷ്മളതയോടെ അനുസ്മരിച്ച് പ്രധാനമന്ത്രി മോദി, ഈ വര്‍ഷം ജപ്പാന്‍ സന്ദര്‍ശിക്കുന്നതിനായി താന്‍ ഉറ്റുനോക്കുകയാണെന്നും പറഞ്ഞു.

***