Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ജന്‍ ഔഷധി പദ്ധതി മികച്ചതും വിലകുറഞ്ഞതുമായ


എല്ലാ ഇന്ത്യക്കാരുടെയും ആരോഗ്യം ഉറപ്പാക്കുന്നതിനായി
നാലു ലക്ഷ്യങ്ങളിടുന്നു; ആരോഗ്യത്തിനോടുള്ള ഉത്തരവാദിത്തം
എല്ലാവരും മനസിലാക്കണമെന്ന് അഭ്യര്‍ത്ഥഥന

പ്രധാനമന്ത്രി ഭാരതീയ ജന്‍ ഔഷധി പ്രയോജന്റെ ഗുണഭോക്താക്കളുമായും ജന്‍ ഔഷധി കേന്ദ്രങ്ങളുടെ ഉടമകളുമായി പ്രധാനമന്ത്രി വിഡിയോ കോഫറന്‍സിംഗിലൂടെ ആശയവിനിമയം നടത്തി.
ജന്‍ ഔഷധി ദിനം എന്നു പറയുന്നത് ആഘോഷിക്കാനുള്ള വെറുമൊരു ദിവസമല്ല, ഈ പദ്ധതിയിലൂടെ ഗുണം ലഭിച്ചിട്ടുള്ള ലക്ഷക്കണക്കിന് ഇന്ത്യക്കാരെ ബന്ധിപ്പിക്കാനും കൂടിയുള്ളതാണെന്നു പ്രധാനമന്ത്രി പറഞ്ഞു.
”എല്ലാ ഇന്ത്യാക്കാരുടെയൂം ആരോഗ്യത്തിനായി നാലു ലക്ഷ്യങ്ങളോടെയാണു ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ഒന്നാമതായി ഇന്ത്യാക്കാരെ രോഗബാധകളില്‍നിന്നു മുക്തമാക്കണം. രണ്ടാമതായി, അസുഖങ്ങളുടെ കാര്യത്തില്‍ മികച്ചതും താങ്ങാനാകുന്നതുമായ ചികിത്സയുണ്ടാകണം. മൂന്നാമതായി, ചികിത്സയ്ക്ക് വേണ്ടി ആധുനിക ആശുപത്രികള്‍, ആവശ്യത്തിന് എണ്ണം ഡോക്ടര്‍മാരും ജീവനക്കാരും ഉണ്ടെന്ന് ഉറപ്പാക്കണം. നാലാമത്തെ ലക്ഷ്യം ദൗത്യരൂപത്തില്‍ പ്രവര്‍ത്തിച്ചുകൊണ്ട് എല്ലാ വെല്ലുവിളികളെയും നേരിടണം എന്നതാണ്”, പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
രാജ്യത്തെ എല്ലാ ആളുകള്‍ക്കും മികച്ചതും താങ്ങാനാകുന്നതുമായ ചികിത്സയുമായി ബന്ധിപ്പിക്കുന്ന ഒരു പ്രധാനപ്പെട്ട പദ്ധതിയാണ് ജന്‍ ഔഷധി പദ്ധതിയെന്നു പ്രധാനമന്ത്രി പറഞ്ഞു.
”രാജ്യത്താകമാനം 6,000ലധികം ജന്‍ ഔഷധി കേന്ദ്രങ്ങള്‍ ഇതുവരെ തുറന്നതില്‍ ഞാന്‍ അതീവ സംതൃപ്തനാണ്. ഈ ശൃംഖല വളരുന്നതിനൊപ്പം നേട്ടങ്ങള്‍ കൂടുതല്‍ ജനങ്ങളിലേക്ക് എത്തുന്നു. ഇന്ന് ഓരോ മാസവും ഒരു കോടിയിലേറെ കുടുംബങ്ങള്‍ക്ക് ഈ കേന്ദ്രങ്ങള്‍ വഴി താങ്ങാനാകുന്ന മരുന്നുകള്‍ ലഭിക്കുന്നുണ്ട്”, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിപണിയിലുള്ളതിനെക്കാള്‍ ജന്‍ ഔഷധി കേന്ദ്രങ്ങളില്‍ മരന്നുുകള്‍ക്ക് 50% മുതല്‍ 90% വരെ വില കുറവാണെന്നു പ്രധാനമന്ത്രി പറഞ്ഞു. ഉദാഹരണത്തിന് കാന്‍സറിന് ഉപയോഗിക്കുന്ന ഒരു മരുന്നു വിപണിയില്‍ 6,500 രൂപയ്ക്ക് ലഭിക്കുമ്പോള്‍ ജന്‍ ഔഷധികേന്ദ്രത്തില്‍ നിന്ന് അത് വെറും 800 രൂപയ്ക്ക് ലഭിക്കും.
”മുന്‍കാലത്തെ അപേക്ഷിച്ച് ചികിത്സാ ചെലവ് കുറയുകയാണ്. ജന്‍ ഔഷധി കേന്ദ്രങ്ങളിലൂടെ രാജ്യത്തങ്ങോളമിങ്ങോളമുള്ള പാവപ്പെട്ടവര്‍ക്കും ഇടത്തരക്കാര്‍ക്കും 2200 കോടി രൂപ ഇതുവരെ ലാഭിക്കാനായി എന്ന് എനിക്കറിയാന്‍ കഴിഞ്ഞു”, പ്രധാനമന്ത്രി പറഞ്ഞു.
ജന്‍ ഔഷധി കേന്ദ്രങ്ങള്‍ നടത്തുന്ന ഓഹരിപങ്കാളികളുടെ പങ്കിനെ പ്രധാനമന്ത്രി പ്രശംസിച്ചു. പദ്ധതിയുമായി ബന്ധപ്പെട്ടവരുടെ സംഭാവനകളെ അംഗീകരിക്കുതിനായി ജന്‍ഔഷധിയുമായി ബന്ധപ്പെട്ടു പുരസ്‌ക്കാരങ്ങള്‍ നല്‍കുന്നതിനുള്ള തീരുമാനവും അദ്ദേഹം പ്രഖ്യാപിച്ചു.
അംഗപരിമിതി ഉള്ളവരുള്‍പ്പെടെയുള്ള യുവാക്കള്‍ക്ക് ജന്‍ഔഷധി പദ്ധതി ആത്മവിശ്വാസത്തിന്റെ ഒരുമാര്‍ഗ്ഗമായിട്ടുണ്ടെന്നു പ്രധാനമന്ത്രി പറഞ്ഞു. ജനറിക്ക് മരുന്നുകളെ ലാബുകളില്‍ പരിശോധിക്കുന്നത് മുതല്‍ അവയെ പൊതുജനാരോഗ്യകേന്ദ്രങ്ങളില്‍ വിതരണംചെയ്യുന്ന അവസാനഘട്ടം വരെയുള്ള പ്രക്രിയകളില്‍ ആയിരക്കണക്കിന് യുവാക്കള്‍ തൊഴിലെടുക്കുന്നുണ്ട്.
”രാജ്യത്തെ ആരോഗ്യ സൗകര്യങ്ങള്‍ വിപുലമാക്കുന്നതിനുള്ള എല്ലാ പ്രയത്‌നങ്ങളും ഗവമെന്റ് നടത്തുുണ്ട്. ജന്‍ഔഷധി പദ്ധതി കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനുള്ള നിരന്തരമായ പരിശ്രമം നടത്തുന്നുമുണ്ട്”, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആയുഷ്മാന്‍ ഭാരത് പദ്ധതിക്ക് കീഴില്‍ ഏകദേശം 90 ലക്ഷം പാവപ്പെട്ട രോഗികള്‍ക്ക് ചികിത്സ ലഭിച്ചതായി പ്രധാനമന്ത്രി അറിയിച്ചു. ഡയാലിസിസ് പദ്ധതിക്ക് കീഴില്‍ 6 ലക്ഷത്തിലധികം ഡയാലിസിസും നടത്തി. ആയിരത്തിലധികം അത്യാവശ്യ മരുന്നുകളുടെ വില നിയന്ത്രിച്ചതിലൂടെ 12,500 കോടി രൂപ ലാഭിക്കാനുമായിട്ടുണ്ട്. സെന്ററുകളുടെയും മുട്ടു മാറ്റിവയ്ക്കുന്നതിനുള്ളവയുടെയും വില കുറച്ചതിലൂടെ ലക്ഷക്കണക്കിന്  രോഗികള്‍ക്ക് പുതുജീവന്‍ ലഭിച്ചിട്ടുണ്ട്.
”2025 ഓടെ രാജ്യത്തെ ക്ഷയരോഗ വിമുക്തമാക്കുന്നതിനായി അതിവേഗം പ്രവര്‍ത്തിക്കുകയായിരുന്നു. ഈ പദ്ധതിക്ക് കീഴില്‍ ആധുനിക ആരോഗ്യ സൗഖ്യകേന്ദ്രങ്ങള്‍ രാജ്യത്തെ എല്ലാ ഗ്രാമങ്ങളിലും നിര്‍മ്മിക്കുന്നുണ്ട്. ഇന്നുവരെ 31,000 ലധികം കേന്ദ്രങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്”, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാജ്യത്തെ ഓരോ പൗരനും ആരോഗ്യത്തോടുള്ള ഉത്തരവാദിത്തം മനസിലാക്കണമെന്നു പ്രധാനമന്ത്രി ശ്രീ. നരേന്ദ്രമോദി അഭ്യര്‍ഥിച്ചു.
”വൃത്തി, യോഗ, സന്തുലിത ആഹാരം, കളികള്‍, മറ്റ് വ്യായാമങ്ങള്‍ എന്നിവയ്ക്ക് നമ്മുടെ ദൈനംദിന ദിനചര്യകളില്‍ വേണ്ടത്ര പ്രാധാന്യം നല്‍കണം. ആരോഗ്യമുള്ള ഒരു ഇന്ത്യ എന്ന നമ്മുടെ പ്രതിജ്ഞ കായികക്ഷമമായ ഇന്ത്യയ്ക്കുള്ള നമ്മുടെ പ്രയത്‌നം തെളിയിക്കും”, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.