Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ജന്മവാർഷികത്തിൽ ശ്രീ ബിജു പട്‌നായിക്കിനെ അനുസ്മരിച്ച് പ്രധാനമന്ത്രി


പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, ഒഡിഷ മുൻമുഖ്യമന്ത്രി ശ്രീ ബിജു പട്‌നായിക്കിനെ അദ്ദേഹത്തിന്റെ ജന്മവാർഷികദിനമായ ഇന്ന് അനുസ്മരിച്ചു. ഒഡിഷയുടെ വികസനത്തിനും ജനങ്ങളെ ശാക്തീകരിക്കുന്നതിനും അദ്ദേഹം നൽകിയ സംഭാവനകൾ പ്രധാനമന്ത്രി അനുസ്മരിച്ചു.

എക്സ് പോസ്റ്റിൽ ശ്രീ മോദി കുറിച്ചതിങ്ങനെ:

“ബിജു ബാബുവിന്റെ ജന്മവാർഷികത്തിൽ അദ്ദേഹത്തെ അനുസ്മരിക്കുന്നു. ഒഡിഷയുടെ വികസനത്തിനും ജനങ്ങളെ ശാക്തീകരിക്കുന്നതിനും അദ്ദേഹം നൽകിയ സംഭാവനകളെ ഞങ്ങൾ സ്നേഹപൂർവം സ്മരിക്കുന്നു. അടിയന്തരാവസ്ഥയെ ശക്തമായി എതിർത്ത അദ്ദേഹം ജനാധിപത്യ ആശയങ്ങളോടു കരുത്തുറ്റ പ്രതിജ്ഞാബദ്ധത പുലർത്തിയിരുന്നു.”

***

AT